For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ദേവ്ദത്താണ് തോല്‍വിക്ക് കാരണം, പുറത്താക്കൂ! രാജസ്ഥാന്‍ ഫാന്‍സ് കലിപ്പില്‍

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ത്രില്ലിങ് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്റെ തട്ടകത്തില്‍ ശിഖര്‍ ധവാനും സംഘവും അച്ചടക്കത്തോടെ കളിച്ചപ്പോള്‍ സഞ്ജുവും സംഘവും പൊരുതിത്തോല്‍ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 192 റണ്‍സാണ് നേടാനായത്.

രാജസ്ഥാന്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും (18 പന്തില്‍ 36), ഇംപാക്ട് പ്ലയറായ ദ്രുവ് ജൂറലിന്റെയും (15 പന്തില്‍ 32*) വെടിക്കെട്ടാണ് വിജയത്തിന് തൊട്ടടുത്തേക്കെത്തിച്ചത്. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 16 റണ്‍സ് വേണ്ട സമയത്ത് സാം കറെന്‍ മികച്ച ബൗളിങ്ങിലൂടെ പഞ്ചാബിന് ജയമൊരുക്കുകയായിരുന്നു.

devdutt padikkal

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ ദേവ്ദത്ത് പടിക്കലിനെതിരേയാണ് രംഗത്തെത്തുന്നത്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് തോല്‍വിക്ക് കാരണമെന്നാണ് ആരാധകരുടെ വിമര്‍ശനം. അഞ്ചാമനായി ക്രീസിലെത്തിയ ദേവ്ദത്ത് 26 പന്തില്‍ നേടിയത് 21 റണ്‍സ് മാത്രം. ഒരു ബൗണ്ടറി മാത്രം ഉള്‍പ്പെട്ട ഇന്നിങ്‌സിന്റെ സ്‌ട്രൈക്കറേറ്റ് 80.76. 198 പോലൊരു വമ്പന്‍ ടോട്ടല്‍ പിന്തുടരുമ്പോഴാണ് ദേവ്ദത്തിന്റെ മെല്ലപ്പോക്ക്.

ദേവ്ദത്ത് പാഴാക്കിയ പന്തുണ്ടായിരുന്നെങ്കില്‍ അനായാസമായി രാജസ്ഥാന്‍ കളി ജയിക്കുമായിരുന്നെന്നും അടുത്ത കളി ദേവ്ദത്ത് ടീമില്‍ വേണ്ടെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ബാറ്റിങ്ങില്‍ ദുരന്തമായ താരത്തെ എന്തിനാണ് സഞ്ജു വീണ്ടും പിന്തുണക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. മലയാളി താരമെന്ന പരിഗണന സഞ്ജു നല്‍കരുതെന്നും രാജസ്ഥാന്റെ അന്തകനാണ് ദേവ്ദത്തെന്നുമാണ് ആരാധക വിമര്‍ശനം.

devdutt padikkal

ദേവ്ദത്തിനെപ്പോലൊരു താരം കൂടെയുണ്ടെങ്കില്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍സിബി ഐപിഎല്‍ ചരിത്രത്തില്‍ ചെയ്ത ഏറ്റവും നല്ല കാര്യം ദേവ്ദത്തിനെ ഒഴിവാക്കിയതാണെന്നാണ് രാജസ്ഥാന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുന്ന് ഇറങ്ങുമ്പോള്‍ ജയിക്കാനുള്ള യാതൊരു താല്‍പര്യവും കാട്ടാതെയാണ് ദേവ്ദത്ത് ബാറ്റ് ചെയ്തത്.

സഞ്ജുവിന്റെ അനാവശ്യ പിന്തുണയാണ് ദേവ്ദത്തിനെ ടീമില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും അവസാന സീസണില്‍ത്തന്നെ ഫ്‌ളോപ്പായ ദേവ്ദത്തിനെ നിലനിര്‍ത്തിയത് തന്നെ മോശം തീരുമാനമായിപ്പോയെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പ്രതിഭയുള്ള നിരവധി യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ ദേവ്ദത്തിനെപ്പോലെയുള്ളവര്‍ ടീമില്‍ വേണ്ടെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ബാറ്റിങ്ങില്‍ ഫ്‌ളോപ്പായത് പോരാതെ മോശം ഫീല്‍ഡിങ്ങുകൊണ്ടും ദേവ്ദത്ത് വിമര്‍ശനം നേരിട്ടിരുന്നു. പ്രഭ്‌സിംറാന്‍ സിങ്ങിനെ 44 റണ്‍സില്‍ ദേവ്ദത്ത് കൈവിട്ടുകളഞ്ഞിരുന്നു. സഞ്ജു സാംസണും ഹെറ്റ്‌മെയറും എന്തിന് യുവതാരം ജൂറല്‍ പോലും ജയത്തിനായി കഠിന പ്രയത്‌നം നടത്തുമ്പോള്‍ യാതൊരു നാണക്കേടും തോന്നാതെ ഇങ്ങനെ കളിക്കാന്‍ തോന്നുന്നത് തന്നെ അത്ഭുതമാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

devdutt padikkal

രാജസ്ഥാന്റെ മധ്യനിരയിലെ ഏറ്റവും വലിയ ദൗര്‍ബല്യമാണ് ദേവ്ദത്ത്. ഇടം കൈയന്‍ താരത്തിന്റെ പകരക്കാരനെ ടീം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇംപാക്ട് പ്ലയറായി കളിച്ചത് ജൂറല്‍ നന്നായി പ്രഹരിച്ച് കളിക്കുന്ന താരമാണ്. ദേവ്ദത്ത് ഇടം കൈയനാണെന്ന മുന്‍തൂക്കത്തോടെയാണ് പ്ലേയിങ് 11 ഉള്‍പ്പെടുന്നത്. എന്നാല്‍ ഈ പരിഗണന നല്‍കാതെ ദേവ്ദത്തിനെ പുറത്താക്കി ജൂറലിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തണമെന്നാണ് ആരാധക പക്ഷം.

ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണെങ്കിലും ദേവ്ദത്തിന്റെ സ്‌ട്രൈക്കറേറ്റ് മോശം. അവസാന രണ്ട് സീസണിലും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ കഴിവില്ലാത്ത ദേവ്ദത്ത് നിലവിലെ സാഹചര്യത്തില്‍ രാജസ്ഥാന്‍ ടീമിലെ അധികപ്പറ്റാണെന്ന് തന്നെ പറയാം. ഇനിയുള്ള മത്സരങ്ങളില്‍ താരം ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Thursday, April 6, 2023, 6:49 [IST]
Other articles published on Apr 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+