For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സെഞ്ച്വറിത്തിളക്കത്തില്‍ ഗ്രീന്‍, ഹൈദരാബാദ് ചാമ്പല്‍! പ്ലേ ഓഫ് പ്രതീക്ഷ കാത്ത് മുംബൈ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്ത് മുംബൈ ഇന്ത്യന്‍സ്. നിര്‍ണ്ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ പ്രതീക്ഷ നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റിന് 200 റണ്‍സടിച്ചപ്പോള്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ വിജയലക്ഷ്യം മറികടന്നു.

കാമറൂണ്‍ ഗ്രീനിന്റെയും (100*) രോഹിത് ശര്‍മയുടെയും (56) തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈക്ക് അനായാസ ജയമൊരുക്കിയത്. 47 പന്തില്‍ 8 വീതം സിക്‌സും ഫോറും ഉള്‍പ്പെടെയാണ് ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ച്വറി.സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 25*) പുറത്താവാതെ നിന്നു. ജയത്തോടെ 14 മത്സരത്തില്‍ നിന്ന് മുംബൈക്ക് 16 പോയിന്റായി. ആര്‍സിബി ഗുജറാത്തിനോട് തോല്‍ക്കുകയോ മത്സരം മഴ മുടക്കുകയോ ചെയ്താല്‍ മുംബൈ പ്ലേ ഓഫിലെത്തും.

CAMEROON GREEN

201 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് തുടക്കം പിഴച്ചു. ആക്രമിച്ച് കളിക്കാനൊരുങ്ങിയ ഇഷാന്‍ കിഷന്‍ 14 റണ്‍സുമായി മടങ്ങി. 12 പന്തില്‍ 1 ഫോറും സിക്‌സുമാണ് താരം നേടിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്തും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. രോഹിത് ആംഗര്‍ റോളില്‍ കളിച്ചപ്പോള്‍ ഗ്രീന്‍ കത്തിക്കയറി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 1 വിക്കറ്റിന് 60 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ.

തകര്‍ത്തടിച്ച ഗ്രീന്‍ 20 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ഗ്രീന്‍ ഫിഫ്റ്റി നേടിയത്. രോഹിത്തും ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയതോടെ മുംബൈ അതിവേഗം വിജയത്തിലേക്കടുത്തു. രണ്ട് തവണ രോഹിത്തിന് ലൈഫും ലഭിച്ചു. 31 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

കൂട്ടുകെട്ട് 128ല്‍ നില്‍ക്കവെ രോഹിത് ശര്‍മയെ നിധീഷ് റെഡ്ഡി പുറത്താക്കി. 37 പന്തില്‍ 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സുമായാണ് രോഹിത്തിന്റെ മടക്കം. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് ബൗണ്ടറിയോടെ തുടങ്ങി കത്തിക്കയറി. ഇതോടെ രണ്ടോവര്‍ ബാക്കി നിര്‍ത്തി മുംബൈ ആവേശ ജയം സ്വന്തമാക്കി പ്ലേ ഓഫ് പ്രതീക്ഷ കാത്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഹൈദരാബാദിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചത്.

ഒന്നാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും അരങ്ങേറ്റക്കാരന്‍ വിവ്രാന്ത് ശര്‍മയും ചേര്‍ന്ന് 140 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 11ന് മുകളില്‍ റണ്‍റേറ്റിലാണ് ഹൈദരാബാദിന്റെ സ്‌കോര്‍ ഉയര്‍ന്നത്. മുംബൈയുടെ ബൗളര്‍മാരെ കാഴ്ചക്കാരാക്കി ഇരുവരും തല്ലിത്തകര്‍ത്തു. 47 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 69 റണ്‍സ് നേടിയ വിവ്രാന്തിനെ പുറത്താക്കി ആകാശ് മദ് വാളാണ് ഹൈദരാബാദിന് ആദ്യ പ്രഹരം നല്‍കിയത്.

rohit sharma

സിക്‌സറിന് ശ്രമിച്ച് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ രമന്‍ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയാണ് വിവ്രാന്ത് മടങ്ങിയത്. അരങ്ങേറ്റത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡോടെയാണ് വിവ്രാന്ത് പുറത്തായത്. മൂന്നാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസന്‍ എത്തി. മായങ്ക് അഗര്‍വാളും ക്ലാസനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. സെഞ്ച്വറി നേടുമെന്ന് തോന്നിച്ച് ബാറ്റുവീശിയ മായങ്കിനെയും മദ് വാള്‍ പുറത്താക്കി.

46 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 83 റണ്‍സ് നേടിയ മായങ്കിനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. പിന്നീടങ്ങോട്ട് ഹൈദരാബാദിന്റെ അപ്രതീക്ഷിത തകര്‍ച്ചയാണ് കണ്ടത്. ഡെത്ത് ഓവറുകളില്‍ മുംബൈ ബൗളര്‍മാര്‍ അച്ചടക്കം കാട്ടി. ക്ലാസനെ (13 പന്തില്‍ 18) മദ് വാള്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സിനെ (4 പന്തില്‍ 1) ക്രിസ് ജോര്‍ദാന്‍ കുമാര്‍ കാര്‍ത്തികേയുടെ കൈയിലെത്തിച്ചു.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഹാരി ബ്രൂക്കിനെ മദ് വാള്‍ ഗോള്‍ഡന്‍ ഡെക്കാക്കി.എയ്ഡന്‍ മാര്‍ക്രവും (7 പന്തില്‍ 13) സന്‍വീര്‍ സിങ്ങും (4) പുറത്താവാതെ നിന്നു. 230ന് മുകളില്‍ പോകുമെന്ന തോന്നിച്ച സ്‌കോര്‍ 5 വിക്കറ്റിന് 200 എന്ന നിലയിലേക്കൊതുങ്ങി. ആകാശ് മദ് വാള്‍ നാലും ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11- മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നേഹല്‍ വദേര, ക്രിസ് ജോര്‍ദാന്‍, പീയൂഷ് ചൗള, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മദ്‌വാള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മായങ്ക് അഗര്‍വാള്‍, വിവ്രാന്ത് ശര്‍മ, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, നിതീഷ് കുമാര്‍ റെഡ്ഡി, സന്‍വീര്‍ സിങ്, മായങ്ക് ഡഗാര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്

Story first published: Sunday, May 21, 2023, 11:39 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+