For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പൈസ വസൂല്‍, മുംബൈയില്‍ മിന്നല്‍ സെഞ്ച്വറി നേടി ഗ്രീന്‍! വമ്പന്‍ റെക്കോഡ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി വെടിക്കെട്ട് പ്രകടനം നടത്തി കൈയടി നേടുകയാണ് കാമറൂണ്‍ ഗ്രീന്‍. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരിക്കെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗ്രീനിന്റെ ബാറ്റിങ് വെടിക്കെട്ട്. മൂന്നാമനായി ക്രീസിലെത്തി സെഞ്ച്വറിയോടെ മുംബൈയുടെ ജയത്തില്‍ അടിത്തറ പാകാന്‍ ഗ്രീനിനായി.

47 പന്തില്‍ എട്ട് ഫോറും സിക്‌സും ഉള്‍പ്പെടെയാണ് ഗ്രീന്‍ അപരാജിത സെഞ്ച്വറി നേടിയത്. 212.76 സ്‌ട്രൈക്കറേറ്റിലാണ് ഗ്രീന്‍ മിന്നിച്ചത്. 17.50 കോടിക്ക് മുംബൈ സ്വന്തമാക്കിയതിനോട് 100 ശതമാനം നീതിപുലര്‍ത്തുന്ന പ്രകടനമാണ് പേസ് ഓള്‍റൗണ്ടര്‍ കാഴ്ചവെച്ചത്. 20പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതോടെ മുംബൈക്കായി വേഗത്തില്‍ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ വിദേശ താരമെന്ന റെക്കോഡാണ് ഗ്രീന്‍ സ്വന്തമാക്കിയത്.

CAMERON GREEN

17 പന്തില്‍ ഫിഫ്റ്റി നേടിയ കറെന്‍ പൊള്ളാര്‍ഡാണ് തലപ്പത്ത്. പൊള്ളാര്‍ഡും 20 പന്തില്‍ ഫിഫ്റ്റി നേടിയിട്ടുണ്ട്. പൊള്ളാര്‍ഡിന്റെ പകരക്കാരനാവാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഗ്രീന്‍ കാഴ്ചവെച്ചിരിക്കുന്നത്. മുംബൈക്കായി ഐപിഎല്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനായി ഗ്രീന്‍ മാറി. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറി പിറക്കുന്ന സീസണായി 2023ലേത് മാറി. ഗ്രീനിന്റേത് ഈ സീസണിലെ ഒമ്പതാം സെഞ്ച്വറിയാണ്.

സനത് ജയസൂര്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ലിന്‍ഡല്‍ സിമ്മന്‍സ്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഗ്രീനിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയ മുംബൈ താരങ്ങള്‍. നിര്‍ണ്ണായക സമയത്ത് ഗ്രീനിന്റെ നിര്‍ണ്ണായക പ്രകടനമാണ് മുംബൈയില്‍ കണ്ടത്. ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് 201 റണ്‍സ് വിജയലക്ഷ്യം രണ്ടോവര്‍ ബാക്കിനിര്‍ത്തി വിജയിക്കാന്‍ മുംബൈക്ക് സാധിച്ചത്.

ഇതോടെ മറ്റൊരു വമ്പന്‍ റെക്കോഡും മുംബൈ സ്വന്തമാക്കി. വിജയകരമായി കൂടുതല്‍ തവണ 200ലധികം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന ടീമെന്ന റെക്കോഡാണ് മുംബൈ സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് മുംബൈയുടെ നേട്ടം. പഞ്ചാബും അഞ്ച് തവണ ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. ജയത്തോടെ മുംബൈ ആര്‍സിബിയെ മറികടന്ന് നാലാം സ്ഥാനത്തേക്കെത്തി. ആര്‍സിബി ഗുജറാത്തിനോട് തോല്‍ക്കുകയോ മഴ മത്സരം മുടക്കുകയോ ചെയ്താല്‍ നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫിലെത്തും.

cameron green

ഹൈദരാബാദിന്റെ വമ്പന്‍ ടോട്ടലിലേക്ക് ബാറ്റുവീശിയ മുംബൈക്കായി നായകന്‍ രോഹിത് ശര്‍മയും തിളങ്ങി. 37 പന്തില്‍ 56 റണ്‍സാണ് രോഹിത് നേടിയത്. 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ഹിറ്റ്മാന്റെ തകര്‍പ്പന്‍ പ്രകടനം. മോശം ഫോമിനിടെയാണ് ഹിറ്റ്മാന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 4 ബൗണ്ടറി ഉള്‍പ്പെടെ 25 റണ്‍സുമായും പുറത്താവാതെ നിന്നു.

ഗ്രീനിന് സെഞ്ച്വറി നേടാന്‍ സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണയാണ് നല്‍കിയത്. ഒരു പിഴവ് പോലും വരുത്താതെയാണ് ഗ്രീനിന്റെ പ്രകടനം. കന്നി ഐപിഎല്‍ സീസണില്‍ത്തന്നെ മികവ് കാട്ടിയ ഗ്രീന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറെ നാളുണ്ടാവുമെന്ന് തന്നെ പറയാം. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനെന്ന നിലയില്‍ മുംബൈക്ക് മുതല്‍ക്കൂട്ടായി ഗ്രീന്‍ മാറുമെന്നുറപ്പാണ്.

ഷെയ്ന്‍ വാട്‌സണ്‍ അടുത്ത ഐപിഎല്‍ ഇതിഹാസമെന്ന് ഗ്രീനിനെ വിശേഷിപ്പിച്ചതിന് പിന്നാലെ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കരുത്തുകാട്ടാന്‍ ഗ്രീനിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 14 മത്സരത്തില്‍ നിന്ന് 381 റണ്‍സാണ് ഗ്രീനിന്റെ സമ്പാദ്യം. 54ന് മുകളില്‍ ശരാശരിയും 159ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ഗ്രീനിന് അവകാശപ്പെടാം.

സീസണില്‍ മോശം ഫോമോടെ തുടങ്ങിയ സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ 500 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. 14 മത്സരത്തില്‍ നിന്ന് 511 റണ്‍സാണ് സൂര്യകുമാറിന്റെ പേരിലുള്ളത്. ഇതില്‍ നാല് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് സൂര്യ കാഴ്ചവെച്ചിരിക്കുന്നത്.

Story first published: Sunday, May 21, 2023, 20:00 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+