For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സൂര്യയെ നമ്പരുത്! ഫ്‌ളാറ്റ് പിച്ചില്‍ മാത്രം ഹീറോ- എബിഡിയുടെ നിഴലാകാന്‍ യോഗ്യതയില്ല

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അനായാസ ജയത്തോടെ പ്ലേ ഓഫിലേക്കെത്തേണ്ട സാഹചര്യത്തില്‍ നിന്നാണ് മുംബൈ കളി കൈവിട്ടത്. ലഖ്‌നൗ മുന്നോട്ടുവെച്ച 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റിന് 172 റണ്‍സാണ് നേടാനായത്. വിശ്വസിക്കാനാവാത്ത തോല്‍വിയെന്ന് തന്നെ പറയാം.

മത്സരത്തില്‍ മുംബൈയുടെ സൂപ്പര്‍ ഹീറോ സൂര്യകുമാര്‍ യാദവിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. 9 പന്തില്‍ 7 റണ്‍സെടുത്ത സൂര്യയെ യാഷ് ഠാക്കൂര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. സൂര്യയുടെ മാസ്റ്റര്‍ക്ലാസ് ഷോട്ടുകളിലൊന്ന് കളിക്കാന്‍ ശ്രമിച്ചാണ് താരം ക്ലീന്‍ബൗള്‍ഡായത്. സൂര്യയുടെ വിക്കറ്റ് വീണതോടെയാണ് മുംബൈക്ക് കളി നഷ്ടപ്പെട്ടതെന്ന് പറയാം. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തെ വിമര്‍ശിക്കുകയാണ് ആരാധകര്‍.

suryakumar yadav

തട്ടകത്തില്‍ മാത്രം സൂപ്പര്‍ ഹീറോയാണെന്നും ഫ്‌ളാറ്റ് പിച്ചുകളിലെ മികവ് ബാറ്റിങ് പ്രയാസമായ പിച്ചില്‍ കാണിക്കാന്‍ സൂര്യക്ക് സാധിക്കുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഈ സീസണിലെ സൂര്യയുടെ കണക്കിലേക്ക് വരുമ്പോള്‍ തട്ടകത്തില്‍ 6 മത്സരത്തില്‍ നിന്ന് നേടിയത് 342 റണ്‍സാണ്. 68.40 ശരാശരിയും 206.02 സ്‌ട്രൈക്കറേറ്റും സൂര്യക്കുണ്ട്. എന്നാല്‍ എവേ മത്സരത്തിലേക്കെത്തുമ്പോള്‍ ഈ കണക്കുകള്‍ നേരെ തിരിയും.

6 മത്സരത്തില്‍ നിന്ന് നേടിയത് 137 റണ്‍സാണ്. 161.77 സ്‌ട്രൈക്കറേറ്റുണ്ടെങ്കിലും 22.83 മാത്രമാണ് ശരാശരി. ടീമിന് നിര്‍ണ്ണായകമായ മത്സരത്തില്‍ സൂര്യയെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലി ആരെ പ്രശംസിച്ചാലും തൊട്ടടുത്ത മത്സരത്തില്‍ അയാള്‍ നിരാശപ്പെടുത്തുകയാണെന്നും ആരാധകര്‍ പറയുന്നു. യശ്വസി ജയ്‌സ്വാളിനെ പ്രശംസിച്ചതിന് തൊട്ടടുത്ത ഇന്നിങ്‌സില്‍ താരം ഡെക്കായി. സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചത് തൊട്ടടുത്ത മത്സരത്തില്‍ സൂര്യയും നിരാശപ്പെടുത്തി.

കോലി രണ്ട് പേരെയും പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ ഫ്‌ളോപ്പായതിനെയാണ് ആരാധകര്‍ ട്രോളുന്നത്. സൂര്യ നിര്‍ണ്ണായക സമയത്ത് ഇത്തരം സാഹസം കാട്ടാന്‍ പോകുന്നത് മണ്ടത്തരമാണെന്നും സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ തന്റെ സിഗ്നേച്ചര്‍ ഷോട്ടുകള്‍ ഫലപ്രദമായി കളിക്കാന്‍ സൂര്യക്ക് സാധിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

എബി ഡിവില്ലിയേഴ്‌സുമായി സൂര്യയെ താരതമ്യം ചെയ്യരുതെന്നും മുംബൈ വിട്ടാല്‍ സൂര്യയുടെ മുട്ടിടിക്കുമെന്നുമെല്ലാമാണ് ആരാധകര്‍ ട്രോളുന്നത്. ഏറ്റവും മികച്ച ഫോമിലെന്ന് പറയുന്ന സമയത്ത് പോലും എബിഡി ബാല്യകാലത്ത് കളിച്ച നിലവാരം പോലും സൂര്യക്ക് കാട്ടാനാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഫ്‌ളാറ്റ് പിച്ച് ബുള്ളിയാണ് സൂര്യയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളിലെല്ലാം ചതിക്കുന്നവനാണ് സൂര്യകുമാര്‍.

yash thakur

വാംഖഡെയില്‍ മാത്രമേ സൂര്യയുടെ പാര്‍ട്ടിയുള്ളൂവെന്നും മറ്റുള്ള വേദികളിലെല്ലാം നനഞ്ഞ പടക്കമാണെന്നും ആരാധകര്‍ പറയുന്നു. സൂര്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൂര്യ വളരെ ക്രൂരനാണെന്നും ആരാധകര്‍ പറയുന്നു. റണ്‍സ് പിന്തുടരേണ്ട എവേ മത്സരത്തില്‍ സൂര്യക്ക് മികവില്ല. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ പറഞ്ഞുവിട്ടാല്‍ മാത്രം തിളങ്ങും. അതും ബാറ്റിങ് അനുകൂലമായ പിച്ചില്‍.

ബൗളര്‍മാര്‍ക്ക് അല്‍പ്പം മുന്‍തൂക്കമുള്ള പിച്ചില്‍ സൂര്യകുമാര്‍ ഒന്നുമല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മുംബൈ പിച്ചും സ്വാതന്ത്ര്യവും നല്‍കിയാല്‍ മാത്രം തിളങ്ങുന്ന ഏക ബാറ്റ്‌സ്മാനാണ് സൂര്യയെന്നാണ് ആരാധകരുടെ പരിഹാസം. സൂര്യയേയും എബി ഡിവില്ലിയേഴ്‌സിനേയും താരതമ്യം ചെയ്യരുതെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നു. എബി ഡിവില്ലിയേഴ്‌സിന് ശേഷം 360 ഡിഗ്രിയെന്ന പേരെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്.

എന്നാല്‍ എവേ മത്സരങ്ങളില്‍ താരം വലിയ മികവ് കാട്ടാത്തതിനാല്‍ സൂര്യകുമാര്‍ യാദവിനെ ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യേണ്ടെന്നാണ് ആരാധക പക്ഷം. തോല്‍വി മുംബൈയുടെ പ്ലേ ഓഫ് സാധ്യതക്ക് വലിയ തിരിച്ചടിയായിരിക്കുകയാണെന്ന് പറയാം.

Story first published: Wednesday, May 17, 2023, 14:36 [IST]
Other articles published on May 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+