For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 8 പന്തില്‍ 2! പറ്റില്ലെങ്കില്‍ രോഹിത് വിരമിക്കൂ-ഹിറ്റ്മാനെതിരേ വിമര്‍ശനം ശക്തം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 35ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം നിരാശപ്പെടുത്തുന്നതാണ്. പവര്‍പ്ലേയില്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്ക് മുന്നില്‍ മുംബൈ ബാറ്റിങ് നിരയുടെ മുട്ടിടിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മയുടെ മോശം ബാറ്റിങ്ങാണ് ഇതില്‍ എടുത്തു പറയേണ്ടത്.

എട്ട് പന്ത് നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. 200ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ മുംബൈ നായകന്റെ സ്‌ട്രൈക്കറേറ്റ് 25 മാത്രം. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് രോഹിത്തിനെ പുറത്താക്കിയതെന്നതാണ് കൗതുകം. ഷോര്‍ട്ട് ബോളെറിഞ്ഞ ഹര്‍ദികിനെ ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴച്ചു.

rohit sharma

എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്തില്‍ ഹര്‍ദിക് റിട്ടേണ്‍ ക്യാച്ചിലൂടെയാണ് രോഹിത്തിനെ മടക്കിയത്. ഇപ്പോഴിതാ രോഹിത് ശര്‍മക്കെതിരേ രൂക്ഷ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുകയാണ്. രോഹിത്തിന്റെ മോശം ഫോമിനെതിരേയാണ് വിമര്‍ശനം. കളിക്കാനാകുന്നില്ലെങ്കില്‍ രോഹിത് വിരമിച്ച് യുവതാരങ്ങള്‍ക്കായി വഴിമാറണമെന്നാണ് ആരാധകരുടെ പരിഹാസം.

രോഹിത്തിന്റെ കാലം കഴിഞ്ഞുവെന്നും മികച്ച ഫിറ്റ്‌നസില്ലാത്ത രോഹിത് ഇനിയും ടീമിനൊപ്പം കളിക്കാരനായി തുടരുന്നത് മുംബൈക്ക് ബാധ്യതയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ രോഹിത്തിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ 200ന് മുകളില്‍ എട്ട് തവണ പിന്തുടര്‍ന്നപ്പോള്‍ ഒരു തവണ മാത്രമാണ് മുംബൈക്ക് വിജയകരമായി വിജയലക്ഷ്യം മറികടക്കാനായത്.

ഐപിഎല്ലില്‍ 200ന് മുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ 18 ശരാശരിയും 123 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിനുള്ളത്. ടി20യിലേക്ക് വരുമ്പോള്‍ 22 ശരാശരിയും 126 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിനുള്ളത്. അനാവശ്യമായ ഹീറോ പരിവേഷമാണ് ഇപ്പോള്‍ രോഹിത്തിന് ലഭിക്കുന്നതെന്നും പഴയ മികവ് കാട്ടാന്‍ താരത്തിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. 25 ഇന്നിങ്‌സിന്റെ കാത്തിരിപ്പിന് ശേഷമാണ് രോഹിത് ഐപിഎല്ലില്‍ ഫിഫ്റ്റി നേടിയത്.

16 പ്രതിഫലം വാങ്ങുന്ന രോഹിത് ശര്‍മ 50 ലക്ഷം പ്രതിഫലം വാങ്ങുന്ന അജിന്‍ക്യ രഹാനെയുടെ പ്രകടനം കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ ഉപദേശിക്കുന്നത്. ഐപിഎല്ലില്‍ ടെസ്റ്റ് കളിക്കുന്ന ഏക താരം രോഹിത്താണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. 10 പന്തില്‍ 1, 13 പന്തില്‍ 2, 8 പന്തില്‍ 2 എന്നിങ്ങനെ നീളുന്ന രോഹിത്തിന്റെ ടെസ്റ്റ് സമാനമായ ഇന്നിങ്‌സുകള്‍ ഇനിയും കാണാനാവില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

അഞ്ച് കിരീടം നേടിക്കൊടുത്തതിന്റെ കണക്ക് പറഞ്ഞ് ഇനിയും ഒരുപാട് നാള്‍ രോഹിത്തിന് മുന്നോട്ടുപോകാനാവില്ലെന്നും രോഹിത് ശര്‍മയെ മാറ്റി സൂര്യകുമാര്‍ യാദവിനെ മുംബൈ നായകനാക്കണമെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അവസാന 28 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി മാത്രമാണ് രോഹിത്തിനുള്ളത്. ഫിറ്റ്‌നസില്‍ പോലും ശ്രദ്ധയില്ലാത്ത രോഹിത് വഴിമാറേണ്ട സമയമായി.

rohit sharma

ഹര്‍ദിക് പാണ്ഡ്യയെയായിരുന്നില്ല രോഹിത് ശര്‍മയെയായിരുന്നു മുംബൈ ഒഴിവാക്കേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. രോഹിത്തിനെ ഹര്‍ദിക് പാണ്ഡ്യ തന്നെ മടക്കിയത് മധുര പ്രതികാരമാണെന്നും ഹര്‍ദിക്കിന് പരിക്കേറ്റ സമയത്ത് മുംബൈ പിന്തുണക്കാതെ തഴഞ്ഞതിന് ഇപ്പോള്‍ പ്രതികാരം വീട്ടാന്‍ ഹര്‍ദിക്കിന് സാധിച്ചുവെന്നുമാണ് ആരാധകര്‍ പറയുന്നത്.

ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച് പവര്‍പ്ലേ നശിപ്പിക്കുന്ന രോഹിത് മറ്റ് താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുകയാണ്. രോഹിത് സ്വയം വഴിമാറിക്കൊടുക്കാന്‍ തയ്യാറാവണമെന്നും ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, കറെന്‍ പൊള്ളാര്‍ഡ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഉള്ളപ്പോള്‍ കപ്പ് നേടിയ രോഹിത്തിന് ഇപ്പോള്‍ കപ്പ് നേടാന്‍ സാധിക്കാത്തതിന് കാരണം താരത്തിന്റെ കരിയറിന്റെ അവസാനമായെന്നതിന്റെ സൂചനയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

സെവാഗിനെ പാറ്റിന്‍സണ്‍ തുടര്‍ച്ചയായി പുറത്താക്കിയത് മുതലാണ് സെവാഗിന്റെ കരിയര്‍ അവസാന സമയമായെന്ന സൂചന ലഭിച്ചത്. രാഹുല്‍ ദ്രാവിഡ് തുടര്‍ച്ചയായി ക്ലീന്‍ബൗള്‍ഡായതോടെയാണ് കളി നിര്‍ത്താന്‍ തീരുമാനത്തിലേക്കെത്തിയത്. സമീപകാല പ്രകടനം വിലയിരുത്തി യുവതാരങ്ങള്‍ക്കായി രോഹിത് ശര്‍മ വഴിമാറിക്കൊടുക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Story first published: Tuesday, April 25, 2023, 22:29 [IST]
Other articles published on Apr 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+