For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒരു കളി പോലും കളിപ്പിച്ചില്ല, രണ്ട് മലയാളികളും! ബെഞ്ചിലിരുത്തപ്പെട്ടവരുടെ 11 ഇതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ആവേശകരമായി കൊടിയിറങ്ങിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 16ാം സീസണിലെ രാജാക്കന്മാരായാത്. സിഎസ്‌കെയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നു ഇത്. ഈ സീസണിലും പതിവ് തെറ്റിക്കാതെ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവന്നിട്ടുണ്ട്.

അണ്‍ക്യാപ്പഡ് താരങ്ങളില്‍ പലരും കൈയടി വാങ്ങുകയും ചെയ്തു. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. സീസണിലുടെനീളം ബെഞ്ചിലിരിക്കാനായിരുന്നു ചിലരുടെ വിധി. ഇത്തരത്തില്‍ 16ാം സീസണില്‍ പൂര്‍ണ്ണമായും തഴയപ്പെടുകയും ബെഞ്ചിലിരുന്ന് മടുക്കുകയും ചെയ്ത താരങ്ങളുടെ പ്ലേയിങ് 11 പരിശോധിക്കാം.

dewald brevis

ഓപ്പണര്‍മാരായി മാത്യു വേഡും ജോണ്‍സണ്‍ ചാള്‍സുമാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരമായ മാത്യു വേഡ് 15ാം സീസണില്‍ ഗുജറാത്തിനായി 10 മത്സരം കളിച്ച് 157 റണ്‍സാണ് നേടിയത്. അതുകൊണ്ട് തന്നെ ഇത്തവണ താരത്തെ പുറത്തിരുത്തി വൃദ്ധിമാന്‍ സാഹക്കാണ് എല്ലാ മത്സരത്തിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി അവസരം നല്‍കിയത്. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഫിനിഷര്‍ വിശേഷണമുള്ള താരമാണ് വേഡ്.

മറ്റൊരാള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ജോണ്‍സണ്‍ ചാള്‍സാണ്. 2012, 2016 വെസ്റ്റ് ഇന്‍ഡീസിന്റെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമായിരുന്നു ജോണ്‍സണ്‍. 224 ടി20യില്‍ നിന്ന് 5600 റണ്‍സിലധികം അദ്ദേഹം നേടിയിട്ടുണ്ട്. എന്നിട്ടും ഒരവസരം പോലും ലഭിച്ചില്ല. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വിന്‍ഡീസിനായി സെഞ്ച്വറി നേടാന്‍ ജോണ്‍സാണായിരുന്നു.

മൂന്നാം നമ്പറില്‍ ഡെവാള്‍ഡ് ബ്രെവിസിനാണ് അവസരം. ബേബി എബി എന്ന് പേരെടുത്ത വെടിക്കെട്ട് ബാറ്റ്‌സ്മാനെ മുംബൈ ഇന്ത്യന്‍സ് ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. അടിച്ചുതകര്‍ക്കാന്‍ കഴിവുള്ള താരമാണെങ്കിലും നാല് വിദേശ താരങ്ങളെന്ന പരിമിതിയുള്ളതിനാലാണ് ബ്രെവിസിനെ മുംബൈ പൂര്‍ണ്ണമായും തഴഞ്ഞത്. നാലാം നമ്പറില്‍ മലയാളി താരം കരുണ്‍ നായരാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ നായകന്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായെത്തിയ താരമാണ് കരുണ്‍ നായര്‍.

എന്നാല്‍ ഒരു മത്സരം പോലും കളിച്ചില്ല. ടി20യില്‍ രണ്ട് സെഞ്ച്വറിയുള്ള താരമാണ് കരുണ്‍. അഞ്ചാം നമ്പറില്‍ 2022ലെ അണ്ടര്‍ 19 ക്രിക്കറ്റിലെ താരം നിഷാന്ത് സിന്ധുവാണ്. ഹരിയാനക്കായി ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സിന്ധുവിന് സാധിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടക്കം സിന്ധു തന്റെ അക്കൗണ്ടിലാക്കി.

shivam mavi

എന്നാല്‍ ശക്തമായ താരനിരയുള്ള സിഎസ്‌കെയുടെ പ്ലേയിങ് 11ലെത്താന്‍ യുവതാരത്തിനായില്ല. ഷെയ്ഖ് റഷീദാണ് ആറാമന്‍. സിഎസ്‌കെയിലായിരുന്നു യുവതാരം. 2022ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തിളങ്ങിയ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ സിഎസ്‌കെയുടെ പ്ലേയിങ് 11 ഒരു തവണപോലുമെത്താന്‍ യുവതാരത്തിനായില്ല.

ഏഴാം നമ്പറില്‍ ഷംസ് മുലാനിക്കാണ് അവസരം. മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ 46 വിക്കറ്റുകളാണ് അവസാന രഞ്ജി ട്രോഫിയില്‍ നേടിയത്. ഇടം കൈയന്‍ സ്പിന്നറായ മുലാനിക്ക് ബാറ്റുകൊണ്ടും മികവ് കാട്ടാനാവുമെങ്കിലും ഒരവസരം പോലും ലഭിച്ചില്ല. എട്ടാം നമ്പറില്‍ ഗുജറാത്തിന്റെ സായ് കിഷോറിനാണ് അവസരം. 2022ല്‍ ഗുജറാത്തിനായി കളിച്ചെങ്കിലും ഇത്തവണ സായ് കിഷോറിന് അവസരമില്ല. സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റ് പ്രകടനമടക്കം മികച്ചതായിരുന്നിട്ടും താരത്തിന് അവസരം ലഭിക്കാതെ പോയി.

ഒമ്പതാമനായി ശിവം മാവിയാണ്. കെകെആര്‍ വിട്ട് ആറ് കോടിക്ക് ഗുജറാത്തിലേക്കെത്തിയ ബൗളറാണ് ശിവം മാവി. എന്നാല്‍ ഒരു മത്സരം പോലും മാവി കളിച്ചില്ല. ഇന്ത്യക്കായും അരങ്ങേറ്റം കുറിക്കാന്‍ ഇതിനോടകം താരത്തിനായിരുന്നു. എന്നാല്‍ ഗുജറാത്ത് നിരയില്‍ ഇടം കണ്ടെത്താനായില്ല. 10ാം നമ്പറില്‍ മലയാളി പേസര്‍ സന്ദീപ് വാര്യരാണ്. മുംബൈ ഇന്ത്യന്‍സ് ജസ്പ്രീത് ബുംറക്ക് പകരം പരിഗണിച്ച താരമാണ് സന്ദീപെങ്കിലും ഒറ്റ മത്സരം പോലും കളിപ്പിച്ചില്ല.

11ാം നമ്പറില്‍ ലൂങ്കി എന്‍ഗിഡിക്കാണ് അവസരം. മുന്‍ സിഎസ്‌കെ താരം ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമായിരുന്നു. എന്നാല്‍ ഡല്‍ഹി ഒറ്റ മത്സരം പോലും കളിപ്പിച്ചില്ല. ഡല്‍ഹി തുടര്‍ തോല്‍വികള്‍ വഴങ്ങിയിട്ടും എന്‍ഗിഡിക്ക് അവസരം നല്‍കിയില്ലെന്നതാണ് കൗതുകം.

Story first published: Friday, June 2, 2023, 6:58 [IST]
Other articles published on Jun 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+