For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 'സിങ് ഈസ് കിങ്', അഞ്ച് തുടര്‍ സിക്‌സര്‍, അവിശ്വസനീയം റിങ്കു സിങ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലിങ് മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവിശ്വസനീയ ജയമൊരുക്കി റിങ്കു സിങ്. ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് റിങ്കു നേടിക്കൊടുത്തത്. അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. പന്തെറിയാനെത്തിയത് യാഷ് ദയാല്‍. ആദ്യ പന്ത് ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്‌ട്രൈക്ക് കൈമാറുന്നു.

പിന്നീട് കണ്ടത് ചരിത്രം. തുടര്‍ച്ചയായ അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തിയാണ് റിങ്കു കെകെആറിന് ത്രില്ലിങ് ജയം നേടിക്കൊടുത്തത്. റാഷിദ് ഖാന്റെ ഹാട്രിക്കിന് ശേഷം തകര്‍ന്ന കെകെആറിനെ അണ്‍ക്യാപ്പഡ് താരം റിങ്കു സിങ് ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. 21 പന്തില്‍ 48 റണ്‍സുമായി റിങ്കു പുറത്താവാതെ നിന്നു. 1 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 228.57 സ്‌ട്രൈക്കറേറ്റിലാണ് റിങ്കു കസറിയത്.

rinku singh

വെങ്കടേഷ് അയ്യരുടെയും (40 പന്തില്‍ 83), കെകെആര്‍ നായകന്‍ നിധീഷ് റാണയുടെയും (29 പന്തില്‍ (45) പോരാട്ടവീര്യം വെറുതെയായില്ലെന്ന് തെളിയിക്കാന്‍ റിങ്കുവിനായി. അവസാന ഓവറില്‍ അഞ്ച് തുടര്‍ സിക്‌സര്‍ പറത്തി ടീമിന് ജയമൊരുക്കിയ ആദ്യത്തെ താരമായി മാറാനും റിങ്കു സിങ്ങിനായി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിങ്ങായിരുന്നു ഈ പ്രകടനം. ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ചോ അതിലധികമോ സിക്‌സര്‍ നേടുന്ന നാലാമത്തെ താരമാവാനും റിങ്കുവിനായി.

ക്രിസ് ഗെയ്ല്‍ (2012), രാഹുല്‍ തെവാത്തിയ (2020), രവീന്ദ്ര ജഡേജ (2021) എന്നിവര്‍ മാത്രമാണ് റിങ്കുവിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. നാല് ഓവറില്‍ 69 റണ്‍സാണ് യാഷ് ദയാല്‍ വഴങ്ങിയത്. ഇതോടെ നാല് ഓവറില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്നവരില്‍ രണ്ടാം സ്ഥാനത്തേക്കും യദാലെത്തി. 4 ഓവറില്‍ 70 റണ്‍സ് വഴങ്ങിയ ബേസില്‍ തമ്പിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ദയാലെത്തിയിരിക്കുന്നു.

rinku singh

66 റണ്‍സ് വഴങ്ങിയ ഇഷാന്ത് ശര്‍മയേയും മുജീബുര്‍ റഹ്‌മാനെയും മറികടന്നാണ് നാണക്കേടില്‍ രണ്ടാം സ്ഥാനത്തേക്ക് ദയാലെത്തിയത്. അവസാന ഓവറിന് മുമ്പുവരെ മികച്ച ടൈമിങ് കിട്ടാതെ പ്രയാസപ്പെട്ട റിങ്കു അവസാന ഓവറില്‍ കടന്നാക്രമിക്കുകയായിരുന്നു. തൊട്ടതെല്ലാം റിങ്കു പൊന്നാക്കി. ലൈനും ലെങ്തും നഷ്ടപ്പെട്ട ദയാലിന്റെ എല്ലാ ദൗര്‍ബല്യവും റിങ്കു മുതലാക്കി. അവസാന സീസണിലും മികവ് കാട്ടിയ റിങ്കു ഇത്തവണ ടീമിന്റെ നട്ടെല്ലായി മാറി.

കെകെആറിന്റെ ചരിത്രത്തിലെ ഏറ്റവും ത്രില്ലിങ് ജയങ്ങളിലൊന്നാണിത്. ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെ തുടര്‍ച്ചയായി പുറത്താക്കി റാഷിദ് ഖാന്‍ ഗുജറാത്തിന് വിജയം ഉറപ്പിച്ചിടത്തുനിന്നാണ് റിങ്കുവിന്റെ പ്രകടനം കെകെആറിന് ജയമൊരുക്കിയത്. ഐപിഎല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫിനിഷിങ്ങുകളിലൊന്നായി റിങ്കുവിന്റെ പ്രകടനം മാറി.

rinku singh

ഇന്ത്യക്കായി അധികം വൈകാതെ കളിക്കാന്‍ സാധ്യതയുള്ള താരമാണ് റിങ്കു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അനുഭവസമ്പത്തില്ലാത്ത റിങ്കു യാതൊരു സമ്മര്‍ദ്ദവും കാട്ടാതെയാണ് ഇത്രയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ തേടുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് റിങ്കു കാഴ്ചവെച്ചിരിക്കുന്നത്.

വെങ്കടേഷ് അയ്യരുടെ പ്രകടനവും റിങ്കുവിനൊപ്പം അഭിനന്ദനം അര്‍ഹിക്കുന്നു. തുടക്കം പിഴച്ച കെകെആറിനെ വിജയ പ്രതീക്ഷയിലേക്ക് തിരിച്ചെത്തിച്ചത് വെങ്കടേഷിന്റെ കിടിലന്‍ ഇന്നിങ്‌സാണ്. ഇംപാക്ട് പ്ലയറായെത്തിയ വെങ്കടേഷ് 40 പന്തില്‍ 8 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് 83 റണ്‍സ് നേടിയത്. നിധീഷ് റാണ 29 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് 45 റണ്‍സ് അടിച്ചെടുത്തത്.

Story first published: Sunday, April 9, 2023, 19:33 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+