ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ വലിയ പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച താരങ്ങളിലൊരാളാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പൃഥ്വി ഷാ. വമ്പനടിക്കാരനായ പൃഥ്വി ഓപ്പണറായി തല്ലിത്തകര്‍ത്ത മത്സരങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഈ സീസണിലും വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും താരം കൂടുതല്‍ നിരാശപ്പെടുത്തുകയാണ്.
കെകെആറിനെതിരായ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ പൃഥ്വിക്കെതിരായ വിമര്‍ശനം ശക്തമാവുകയാണ്. 11 പന്തില്‍ 13 റണ്‍സാണ് ഇംപാക്ട് പ്ലയറായെത്തിയ പൃഥ്വി നേടിയത്. രണ്ട് ബൗണ്ടറി നേടിയെങ്കിലും ടീിമിന്റെ വിജയത്തിനായി ഒന്നും ചെയ്യാന്‍ പൃഥ്വിക്ക് സാധിച്ചില്ല. ഈ സീസണില്‍ ആറ് മത്സരവും കളിച്ച പൃഥ്വിയുടെ സ്‌കോര്‍ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. 12 (9), 7 (5), 0 (3), 15 (10), 0 (2), 13 (11) എന്നിങ്ങനെയാണ് ആറ് മത്സരത്തിലെ പൃഥ്വിയുടെ സ്‌കോര്‍.

പൃഥ്വിക്ക് വലിയ സ്‌കോര്‍ നേടാനാവാത്തത് ഡല്‍ഹിക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ടെന്നതാണ് വസ്തുത. പൃഥ്വി പവര്‍പ്ലേ മുതലാക്കി കളിക്കുന്ന താരമാണ്. എന്നാല്‍ ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. പൃഥ്വി രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗിന് പഠിക്കുകയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പൃഥ്വി പിന്നോട്ട് പോവുകയാണ്. ഡല്‍ഹി എന്തിനാണ് ഇനിയും പൃഥ്വിയെ പിന്തുണക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
ഡല്‍ഹിയെ ജൂനിയര്‍ സെവാഗെന്ന് വിളിച്ചവനെ ഓടിച്ചിട്ട് അടിക്കണമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. മര്യാദക്കൊരു ഷോട്ട് പോലും കളിക്കാന്‍ ഇപ്പോള്‍ പൃഥ്വിക്കാവുന്നില്ല. മികച്ച ടൈമിങ് ഇല്ലാത്ത പൃഥ്വി ബാറ്റിന്റെ നടുവില്‍ പന്ത് കൊള്ളിച്ചിട്ട് കാലങ്ങളേറെയായെന്നാണ് ആരാധകരുടെ പരിഹാസം. പൃഥ്വിക്ക് ഡല്‍ഹി ടീമിനെ ഇഷ്ടമല്ലെങ്കില്‍ ടീമില്‍ നിന്ന് സ്വയം മാറണം. അല്ലാതെ ടീമിനെ ഇങ്ങനെ തോല്‍പ്പിച്ച് പുറത്തുപോകാന്‍ ശ്രമിക്കരുത്.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത കഠിനാധ്വാനം നടത്താത്ത താരമാണ് പൃഥ്വി. അതുകൊണ്ട് തന്നെ പൃഥ്വിയില്‍ നിന്ന് വലിയൊരു ഇംപാക്ട് പ്രതീക്ഷിക്കാനാവില്ലെന്നും മറ്റ് വഴികളില്ലാത്തതിനാല്‍ ഡല്‍ഹിക്ക് പൃഥ്വിയെ പരിഗണിക്കേണ്ടിവരുന്നതാണെന്നും ആരാധകര്‍ പറയുന്നു. പൃഥ്വിയെ മാറ്റിനിര്‍ത്തിയാല്‍ ഡല്‍ഹിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരും ഇന്ത്യന്‍ ഓപ്പണറില്ല. അതുകൊണ്ട് തന്നെ ഡല്‍ഹിക്ക് പൃഥ്വിയെ സഹിക്കാതെ വയ്യ.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവണമെന്ന ആഗ്രഹം മാത്രമാണ് പൃഥ്വിക്കുള്ളത്. അതിനായുള്ള യാതൊരു ശ്രമവും അധ്വാനവും പൃഥ്വി നടത്തുന്നില്ല. പൃഥ്വിക്ക് പകരം ഒരു ബാറ്റ് ചാരിവെച്ചാല്‍ അതില്‍ക്കൊണ്ട് ഇതിലും കൂടുതല്‍ റണ്‍സ് നേടാനാവുമെന്നാണ് ആരാധകരുടെ പരിഹാസം. മോശം ഫിറ്റ്‌നസ് കാരം ഫീല്‍ഡിങ്ങിന് പോലും പൃഥ്വിയെ ഇറക്കുന്നില്ല. ബാറ്റുകൊണ്ട് 30 റണ്‍സെങ്കിലും നേടാനുള്ള ശ്രമം പോലും നടത്തുന്നില്ല.
വിക്കറ്റ് നഷ്ടമാവുമ്പോള്‍ യാതൊരു നിരാശയും പൃഥ്വി കാട്ടുന്നില്ല. തെറ്റുകളില്‍ നിന്ന് പഠിക്കാനുള്ള ശ്രമം പൃഥ്വി ഷായുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ വരുന്ന മത്സരങ്ങളിലും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പൃഥ്വിയെ ടീമിന്റെ ഫ്രീ വിക്കറ്റായി പ്രഖ്യാപിക്കുന്നതാണ് ഇതിലും നല്ലതെന്നാണ് ആരാധകരുടെ പരിഹാസം.

പൃഥ്വി ഷാക്ക് റിക്കി പോണ്ടിങ്ങിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും ഡല്‍ഹി തന്നെ ഒഴിവാക്കാന്‍ മനപ്പൂര്‍വ്വം പൃഥ്വി മോശം പ്രകടനം നടത്തുന്നതാണെന്നുമാണ് ചില ആരാധകര്‍ പറയുന്നത്. പൃഥ്വി ഷായുടെ ദൗര്‍ബല്യം എല്ലാവര്‍ക്കും അറിയാമെന്ന് കഴിഞ്ഞിടെ പോണ്ടിങ് പറഞ്ഞിരുന്നു. സ്റ്റംപിന് തുടര്‍ച്ചയായി ആക്രമിച്ച് വിക്കറ്റ് നേടിയെടുക്കാന്‍ സാധിക്കുന്ന താരമാണ് പൃഥ്വി.
സ്റ്റംപിലേക്ക് തിരിഞ്ഞെത്തുന്ന പന്തില്‍ പൃഥ്വിയുടെ കുറ്റി പറക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പൃഥ്വിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്ന സെലക്ടര്‍മാരാണ് ശരിയെന്നും നേരത്തെ അവരെ വിമര്‍ശിച്ചതില്‍ ഇപ്പോള്‍ സങ്കടമുണ്ടെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. അടുത്ത മത്സരത്തില്‍ പൃഥ്വി ബെഞ്ചിലിരിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.