For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തകര്‍ത്തടിച്ച് ജയ്‌സ്വാള്‍, കറക്കി വീഴ്ത്തി സാംബ-സിഎസ്‌കെയെ തകര്‍ത്ത് രാജസ്ഥാന്‍

ജയ്പൂര്‍: തട്ടകത്തില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും തകര്‍ത്താടിയ മത്സരത്തില്‍ സിഎസ്‌കെയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. 32 റണ്‍സിനാണ് സഞ്ജുവും സംഘവും വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റിന് 202 എന്ന വമ്പന്‍ ടോട്ടല്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടാനായത്.

യശ്വസി ജയ്‌സ്വാളിന്റെ (77) ഫിഫ്റ്റിയും ആദം സാംബയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് രാജസ്ഥാന്റെ ജയത്തില്‍ കരുത്തായത്. 200ാം മത്സരത്തില്‍ ജയ്പൂരിലെ റെക്കോഡ് ടോട്ടല്‍ സൃഷ്ടിച്ചതോടൊപ്പം തകര്‍പ്പന്‍ ജയം നേടിയെടുക്കാനും സഞ്ജുവിനും സംഘത്തിനുമായി. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തി. എട്ട് മത്സരത്തില്‍ നിന്ന് 10 പോയിന്റാണ് രാജസ്ഥാനുള്ളത്. സിഎസ്‌കെ മൂന്നാം സ്ഥാനത്താണ്.

Yashasvi Jaiswal

203 എന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിഎസ്‌കെയ്ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഡെവോണ്‍ കോണ്‍വേ (16 പന്തില്‍ 8) റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. ആദം സാംബയെ പവര്‍പ്ലേയില്‍ കൊണ്ടുവന്ന സഞ്ജുവിന്റെ തന്ത്രം ഫലിച്ചു. കോണ്‍വേ പുറത്ത്. ഒരുവശത്ത് മികച്ച ബാറ്റിങ് നടത്തിയ റുതുരാജ് ഗെയ്ക് വാദിനെയും സാംബ പുറത്താക്കി.

29 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് റുതുരാജ് നേടിയത്. അജിന്‍ക്യ രഹാനെയേയും (13 പന്തില്‍ 15) അമ്പാട്ടി റായിഡുവിനെയും (0) ഒരേ ഓവറില്‍ അശ്വിന്‍ പുറത്താക്കിയതോടെ സിഎസ്‌കെ സമ്മര്‍ദ്ദത്തിലായി. ചെറിയ ചെറുത്തുനില്‍പ്പിന് ശേഷം മോയിന്‍ അലിയേയും സാംബ മടക്കി. 12 പന്തില്‍ 23 റണ്‍സെടുത്ത മോയിന്‍ അലിയെ സാംബയുടെ പന്തില്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

ശിവം ദുബെയും (33 പന്തില്‍ 52) രവീന്ദ്ര ജഡേജയും (15 പന്തില്‍ 23*) പരമാവധി ശ്രമിച്ചെങ്കിലും രാജസ്ഥാനെ തോല്‍പ്പിക്കാനായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സിഎസ്‌കെ രാജസ്ഥാനോട് മുട്ടുകുത്തി. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രാജസ്ഥാന്‍ സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാനായി ആദം സാംബ മൂന്നും ആര്‍ അശ്വിന്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള രാജസ്ഥാന്‍ റോയല്‍സ് നായകന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് ഓപ്പണര്‍മാര്‍ ബാറ്റുവീശിയത്. പവര്‍പ്ലേയില്‍ യശ്വസി ജയ്‌സ്വാള്‍ തല്ലിത്തകര്‍ത്തു. ഒരുവശത്ത് ജോസ് ബട്‌ലറെആംഗര്‍ റോളിലേക്ക് മാറ്റി ജയ്‌സ്വാള്‍ കളം നിറഞ്ഞാടി. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 64 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്.

ഒന്നാം വിക്കറ്റില്‍ 86 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ജോസ് ബട്‌ലറാണ് ആദ്യം മടങ്ങിയത്. 21 പന്തില്‍ നാല് ബൗണ്ടറിയടക്കം 27 റണ്‍സ് നേടിയ ബട്‌ലറെ രവീന്ദ്ര ജഡേജ ശിവം ദുബെയുടെ കൈയിലെത്തിക്കുകയായിരുന്നു. ബട്‌ലര്‍ മടങ്ങിയെങ്കിലും ജയ്‌സ്വാള്‍ വെടിക്കെട്ട് തുടര്‍ന്നു. 26 പന്തില്‍ ജയ്‌സ്വാള്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസണിന് സ്‌ട്രൈക്കറേറ്റുയര്‍ത്തി കളിക്കാനായില്ല.

17 പന്ത് നേരിട്ട സഞ്ജു 17 റണ്‍സുമായി മടങ്ങി. ഒരു ബൗണ്ടറി മാത്രം നേടിയ സഞ്ജുവിനെ തുഷാര്‍ ദെശപാണ്ഡെ റുതുരാജ് ഗെയ്ക് വാദിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഇതേ ഓവറില്‍ ദെശപാണ്ഡെ ജയ്‌സ്വാളിനെയും പുറത്താക്കി. 43 പന്തില്‍ 77 റണ്‍സുമായി ഗംഭീര ബാറ്റിങ് പ്രകടനം നടത്തിയാണ് ജയ്‌സ്വാളിന്റെ മടക്കം. എട്ട് ബൗണ്ടറിയും നാല് സിക്‌സുമാണ് ഇടം കൈയന്‍ താരം പറത്തിയത്. 179ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു ജയ്‌സ്വാള്‍ കസറിയത്.

rajasthan royals

നാലാമനായി ഷിംറോന്‍ ഹെറ്റ്‌മെയറെയാണ് രാജസ്ഥാന്‍ പരിഗണിച്ചത്. എന്നാല്‍ വമ്പനടിക്കാരനായ താരത്തിന് തിളങ്ങാനായില്ല. 10 പന്ത് നേരിട്ട് 8 റണ്‍സ് മാത്രമാണ് താരം നേടിയത്. ഒരു ബൗണ്ടറി പോലും ഹെറ്റ്‌മെയറിന് നേടാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ചെറിയ ഇടവേളയില്‍ മൂന്ന് വിക്കറ്റുകള്‍ വീണതോടെ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് 200നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ചു.

എന്നാല്‍ ദ്രുവ് ജൂറേലും ദേവ്ദത്ത് പടിക്കലും ഡെത്തോവറുകളില്‍ കത്തിക്കയറി. 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ജൂറേല്‍ അവസാന ഓവറിലെ മൂന്നാം പന്തിലാണ് റണ്ണൗട്ടായത്. എംഎസ് ധോണിയുടെ തകര്‍പ്പന്‍ ത്രോയിലാണ് റണ്ണൗട്ട്. ദേവ്ദത്ത് 13 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 27 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ അഞ്ച് വിക്കറ്റിന് 202 എന്ന വമ്പന്‍ ടോട്ടലും രാജസ്ഥാന്‍ സ്വന്തമാക്കി.

ജയ്പൂരിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡാണ് രാജസ്ഥാന്‍ കുറിച്ചത്. സിഎസ്‌കെയ്ക്കായി തുഷാര്‍ ദെശപാണ്ഡെ രണ്ടും മഹേഷ് തീക്ഷണ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

പ്ലേയിങ് 11- രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (c), ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജൂറേല്‍, ആര്‍ അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍, ആദം സാംബ

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, ആകാശ് സിങ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (c), മതീഷ പതിരണ, തുഷാര്‍ ദെശപാണ്ഡെ, മഹേഷ് തീക്ഷണ

Story first published: Thursday, April 27, 2023, 13:16 [IST]
Other articles published on Apr 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+