For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തലയെടുപ്പോടെ സിഎസ്‌കെ, ഡല്‍ഹി കറങ്ങി വീണു! ധോണിപ്പട പ്ലേ ഓഫിനരികെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് പൂട്ടിട്ട് സിഎസ്‌കെ. 27 റണ്‍സിനാണ് ഡല്‍ഹിയെ സിഎസ്‌കെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ എട്ട് വിക്കറ്റിന് 167 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 140 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

മൂന്ന് വിക്കറ്റ് നേടിയ മതീഷ പതിരണയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചഹാറുമാണ് സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ 12 മത്സരത്തില്‍ നിന്ന് 15 പോയിന്റോടെ സിഎസ്‌കെ പ്ലേ ഓഫിനോടടുത്തു. അതേ സമയം 11 മത്സരത്തില്‍ ഏഴാം തോല്‍വി വഴങ്ങിയ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം.

csk

168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ദീപക് ചഹാറിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ (0) പുറത്തായി. 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ അപകടകാരിയാവുമെന്ന് തോന്നിച്ച ഫില്‍ സാള്‍ട്ടിനെ (11 പന്തില്‍ 17) ദീപക് ചഹാര്‍ റായിഡുവിന്റെ കൈയിലെത്തിച്ചു. മിച്ചല്‍ മാര്‍ഷ് (4 പന്തില്‍ 5) മനീഷ് പാണ്ഡെയുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് റണ്ണൗട്ടായി. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 3 വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായിരുന്നു.

അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി റില്ലി റൂസോയും മനീഷ് പാണ്ഡെയും ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 29 പന്തില്‍ 27 റണ്‍സെടുത്ത മനീഷിനെ മതീഷ പതിരണ എല്‍ബിയില്‍ കുടുക്കി. 1 ഫോറും 2 സിക്‌സുമാണ് മനീഷ് നേടിയത്. റില്ലി റൂസോയെ (37 പന്തില്‍ 35) ജഡേജ പതിരാണയുടെ കൈയിലുമെത്തിച്ചു. 2 ഫോറും 1 സിക്‌സുമാണ് റൂസോ നേടിയത്. ചെറിയ പ്രതീക്ഷ നല്‍കിയ അക്ഷര്‍ പട്ടേലിനെ (12 പന്തില്‍ 21) പതിരണയും പുറത്താക്കിയതോടെ ഡല്‍ഹി തോല്‍വി ഉറപ്പിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ തകര്‍പ്പന്‍ തുടക്കമായിരുന്നില്ല സിഎസ്‌കെയുടേത്. പിച്ചില്‍ അല്‍പ്പം ഈര്‍പ്പമുള്ളതിനാല്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നു. ഒന്നാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ഡെവോണ്‍ കോണ്‍വേയാണ് (13 പന്തില്‍ 10) പുറത്തായത്.

തുടക്കത്തിലേ ഡല്‍ഹി ഡിആര്‍എസ് ഉപയോഗിക്കാത്തതിനാല്‍ ലൈഫ് ലഭിച്ച കോണ്‍വേ രണ്ടാം തവണ അംപയറുടെ പിഴവില്‍ ലൈഫ് ലഭിക്കുകയും ചെയ്തിട്ടും മുതലാക്കാന്‍ താരത്തിനായില്ല. അക്ഷര്‍ പട്ടേലിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് കോണ്‍വേയുടെ മടക്കം. സ്‌കോര്‍ബോര്‍ഡ് 49ല്‍ നില്‍ക്കവെ റുതുരാജ് ഗെയ്ക് വാദിനെ നഷ്ടമായി. 18 പന്തില്‍ 24 റണ്‍സെടുത്ത റുതുരാജിനെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ അമാന്‍ ഹക്കിം ഖാനാണ് ക്യാച്ചിലൂടെ മടക്കിയത്.

ms dhoni-ravindra jadeja

അതിവേഗം റണ്‍സുയര്‍ത്താന്‍ ടോപ് ഓഡറിന് സാധിച്ചില്ല. മോയിന്‍ അലി (12 പന്തില്‍ 7) കുല്‍ദീപ് യാദവിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി മടങ്ങി. പ്രതീക്ഷ നല്‍കിയ അജിന്‍ക്യ രഹാനെ (20 പന്തില്‍ 21) ദൗര്‍ഭാഗ്യകരമായാണ് പുറത്തായത്. ലളിത് യാദവിന്റെ പന്തില്‍ രഹാനെ കളിച്ച മനോഹര ഷോട്ട് തകര്‍പ്പന്‍ ഡൈവിലൂടെ ലളിത് യാദവ് കൈയിലൊതുക്കുകയായിരുന്നു. ആദ്യത്തെ 10 ഓവറില്‍ ഒരു സിക്‌സര്‍ പോലും സിഎസ്‌കെ നേടിയില്ല.

ശിവം ദുബെ അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും വലിയ ഇന്നിങ്‌സായി മാറ്റാനായില്ല. 12 പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയ ദുബെയെ മിച്ചല്‍ മാര്‍ഷ് വാര്‍ണറുടെ കൈയിലെത്തിച്ചു. അമ്പാട്ടി റായിഡുവും (17 പന്തില്‍ 23) പ്രതീക്ഷ നല്‍കിയെങ്കിലും ഖലീല്‍ അഹമ്മദിന്റെ പന്തില്‍ അക്ഷര്‍ പട്ടേലിന് ക്യാച്ച് നല്‍കി പുറത്തായി.

എംഎസ് ധോണിയുടെ രവീന്ദ്ര ജഡേജയും ഡെത്തോവറില്‍ നടത്തിയ ബാറ്റിങ്ങാണ് സിഎസ്‌കെയ്ക്ക് കരുത്തായത്. ജഡേജ 16 പന്തില്‍ 21 റണ്‍സുമായി മടങ്ങി. അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷാണ് ജഡേജയെ മടക്കി അയച്ചത്. ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം തകര്‍ത്തടിച്ച ധോണി 9 പന്തില്‍ 20 റണ്‍സ് നേടിയാണ് പുറത്തായത്. അവസാന ഓവറിലാണ് ധോണിയും മടങ്ങിയത്. ദീപക് ചഹാറും (1*) തുഷാര്‍ ദെശപാണ്ഡെയും (0*) പുറത്താവാതെ നിന്നു.

ഇതോടെ 20 ഓവറില്‍ 8 വിക്കറ്റിന് 167 എന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനും സിഎസ്‌കെയ്ക്കായി. മിച്ചല്‍ മാര്‍ഷ് മൂന്നും അക്ഷര്‍ പട്ടേല്‍ രണ്ടും കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11-സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായിഡു, എംഎസ് ധോണി (c), മോയിന്‍ അലി, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, ശിവം ദുബെ, തുഷാര്‍ ദെശപാണ്ഡെ, മഹേഷ് തീക്ഷണ

ഡല്‍ഹി ക്യാപിറ്റല്‍സ്-ഡേവിഡ് വാര്‍ണര്‍ (c), ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, റില്ലി റൂസോ, അക്ഷര്‍ പട്ടേല്‍, അമാന്‍ ഹക്കിം ഖാന്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, റിപാല്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ

Story first published: Wednesday, May 10, 2023, 12:22 [IST]
Other articles published on May 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+