ഗുവാഹത്തി: അവസാന ഓവര്‍വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. അഞ്ച് റണ്‍സിനായിരുന്നു ശിഖര്‍ ധവാനും സംഘവും ജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റിന് 197 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റിന് 192 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ശിഖര്‍ ധവാന്റെയും (86) പ്രഭ്മാന്‍ സിങ്ങിന്റെയും (60) അര്‍ധ സെഞ്ച്വറിയും നതാന്‍ ഇല്ലിസിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് പഞ്ചാബിന് കരുത്തായത്. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ സാം കറെന്‍ എറിഞ്ഞ് പിടിക്കുകയാണ്. വന്‍ തോല്‍വിയെ മുന്നില്‍ക്കണ്ട രാജസ്ഥാനെ ഇത്രയും മികച്ച നിലയിലേക്കെത്തിച്ചത് ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും (36) ദ്രുവ് ജൂറലിന്റെയും (32*) വെടിക്കെട്ടാണ്.

photo credit: https://twitter.com/PunjabKingsIPL/status/1643664178597576704/photo/3
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പഞ്ചാബിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ശിഖര്‍ ധവാന്‍ ആംഗര്‍ റോളിലേക്ക് മാറിയപ്പോള്‍ പ്രഭ്‌സിംറാന്‍ സിങ് തല്ലിത്തകര്‍ത്തു. ട്രന്റ് ബോള്‍ട്ടിനെയും കെ എം ആസിഫിനെയും കടന്നാക്രമിച്ച പ്രഭ്‌സിംറാന്‍ സിങ് പവര്‍പ്ലേയില്‍ 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് കളിച്ചത്. 44 റണ്‍സില്‍ നില്‍ക്കവെ ദേവ്ദത്ത് പടിക്കല്‍ പ്രഭ്‌സിംറാനെ കൈവിടുകയും ചെയ്തു.
ലൈഫ് മുതലാക്കിയ താരം 34 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 60 റണ്‍സ് നേടി പുറത്താവുമ്പോള്‍ 9.4 ഓവറില്‍ 90 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ടീം. 176.47 സ്‌ട്രൈക്കറേറ്റിലാണ് പ്രഭ്‌സിംറാന്‍ ബാറ്റുവീശിയത്. ജേസണ്‍ ഹോള്‍ഡറുടെ എക്‌സ്ട്രാ ബൗണ്‍സ് സ്ലോബോളിനെ സിക്‌സര്‍ പറത്താനുള്ള പ്രഭ്‌സിംറാന്റെ ശ്രമം പാളി. ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് യുവ ഓപ്പണറുടെ മടക്കം. താരത്തിന്റെ ആദ്യ ഐപിഎല്‍ ഫിഫ്റ്റിയായിരുന്നു ഇത്.
മൂന്നാമനായി ക്രീസിലെത്തിയ ബനുക രാജപക്‌സെ (1) ഒരു പന്ത് മാത്രം നേരിട്ട് നില്‍ക്കവെ പരിക്കേറ്റ് മടങ്ങി. ധവാന്റെ ഷോട്ട് നോണ്‍സ്‌ട്രൈക്കില്‍ നിന്ന രാജപക്‌സെയും കൈയില്‍ തട്ടി പരിക്കേറ്റതോടെ റിട്ടേര്‍ഡ് ഹര്‍ട്ടായി അദ്ദേഹം കളം വിടുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ജിതേഷ് ശര്‍മയും അതിവേഗം റണ്‍സുയര്‍ത്തി. 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 27 റണ്‍സ് നേടിയ ജിതേഷിനെ യുസ് വേന്ദ്ര ചഹാല്‍ പുറത്താക്കി.

സ്പിന്നറെ കടന്നാക്രമിക്കാനുള്ള ജിതേഷിന്റെ ശ്രമം റിയാന്‍ പരാഗിന്റെ കൈകളില്‍ അവസാനിച്ചു. 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ജിതേഷ് മടങ്ങിയത്. ഒരുവശത്ത് പഞ്ചാബ് കിങ്‌സ് നായകനായുള്ള ആദ്യ ഫിഫ്റ്റിയും ധവാന്‍ നേടി. 36 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ധവാന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സിക്കന്തര്‍ റാസയെ (2 പന്തില്‍ 1) ആര്‍ അശ്വിന്‍ പുറത്താക്കിയപ്പോള്‍ ഷാരൂഖ് ഖാനെ (10 പന്തില്‍ 11) ജേസന്‍ ഹോള്‍ഡറും മടക്കി.
56 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 86 റണ്‍സുമായാണ് ധവാന്‍ പുറത്താവാതെ നിന്നത്. 153.57 സ്‌ട്രൈക്കറേറ്റിലായിരുന്നു ധവാന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. ടീമിനെ 197 എന്ന മികച്ച സ്‌കോറിലേക്കെത്തിക്കാനും ധവാന് സാധിച്ചു. ഐപിഎല്ലില്‍ 50 തവണ 50ലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവാനും മൂന്നാമത്തെ താരമാവാനും ധവാനായി.
ജിതേഷിന്റെ വിക്കറ്റിലൂടെ 171 വിക്കറ്റുമായി ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ യുസ് വേന്ദ്ര ചഹാലിനായി. 170 വിക്കറ്റ് നേടിയ ലസിത് മലിംഗയെയാണ് ചഹാല്‍ മറികടന്നത്്. 183 വിക്കറ്റ് നേടിയ ഡ്വെയ്ന്‍ ബ്രാവോയാണ് തലപ്പത്ത്. രാജസ്ഥാനായി ജേസന്‍ ഹോള്‍ഡര്‍ രണ്ടും അശ്വിനും ചഹാലും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ പിഴച്ചു. യശ്വസി ജയ്‌സ്വാള്‍ (8 പന്തില്‍ 11), ആര്‍ അശ്വിന്‍ (4 പന്തില്‍ 0), ജോസ് ബട്‌ലര്‍ (11 പന്തില്‍ 19) എന്നിവര്‍ വലിയ പ്രകടനം നടത്താതെ മടങ്ങി. നായകന്‍ സഞ്ജു സാംസണ്‍ (25 പന്തില്‍ 42) വെടിക്കെട്ട് ബാറ്റിങ്ങോടെ പൊരുതി നോക്കിയെങ്കിലും നതാന്‍ ഇല്ലിസിന് മുന്നില്‍ വീണു. 5 ഫോറും 1 സിക്‌സുമാണ് സഞ്ജു നേടിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് റിയാന്‍ പരാഗും (12 പന്തില്‍ 20) പുറത്തായി.

മെല്ലെപ്പോക്ക് ബാറ്റിങ്ങിനൊടുവില്‍ ദേവ്ദത്ത് പടിക്കലും (26 പന്തില്‍ 21) ഇല്ലിസിന് മുന്നില്‍ കീഴടങ്ങി. എന്നാല്‍ ഷിംറോന്‍ ഹെറ്റ്‌മെയറും ഇംപാക്ട് താരമായെത്തിയ ദ്രുവ് ജൂറലും തിളങ്ങിയതോടെ പോരാട്ടം ആവേശകരമായി. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 16 റണ്‍സ് വേണമായിരുന്നു. ഓവറിലെ മൂന്നാം പന്തില്‍ ഹെറ്റ്‌മെയര്‍ റണ്ണൗട്ടായി. 18 പന്തില്‍ 3 സിക്‌സും 1 ഫോറുമടക്കം 36 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്.
അവസാന ഓവറില്‍ 16 റണ്‍സ് രാജസ്ഥാന് ജയിക്കാന്‍ വേണമെന്നിരിക്കെ സാം കറെന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. രാജസ്ഥാന്റെ തട്ടകത്തില്‍ ജയിക്കാനായത് പഞ്ചാബിന് കൂടുതല്‍ കരുത്ത് നല്‍കും.
പ്ലേയിങ് 11- പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), പ്രഭ്‌സിംറാന്‍ സിങ്, ബനുക രാജപക്‌സെ, സിക്കന്തര്‍ റാസ, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, സാം കറെന്‍, ഹര്‍പ്രീത് ബ്രാര്‍, നതാന്‍ ഇല്ലിസ്, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ്
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (c), ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജേസന്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, കെഎം ആസിഫ്