For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കസറി കോണ്‍വേ, മിന്നിച്ച് ജഡേജ! ഹൈദരാബാദിനെ തകര്‍ത്തടുക്കി സിഎസ്‌കെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സിഎസ്‌കെയുടെ മുന്നേറ്റം തുടരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏഴ് വിക്കറ്റിന്റെ വിജയമാണ് സിഎസ്‌കെ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റിന് 134 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഡെവോണ്‍ കോണ്‍വേയുടെ (77*) തകര്‍പ്പന്‍ ഫിഫ്റ്റിയാണ് സിഎസ്‌കെയ്ക്ക് അനായാസ ജയമൊരുക്കിയത്. 57 പന്ത് നേരിട്ട് 12 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് കോണ്‍വേ മിന്നിച്ചത്. റുതുരാജ് ഗെയ്ക് വാദും (35) മികവ് കാട്ടി. മോയിന്‍ അലി (6 പന്തില്‍ 6) പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ രണ്ട് വിക്കറ്റ് നേടി.

devon conwar, ruturaj gaikwad

ഹൈദരാബാദ് മുന്നോട്ടുവെച്ച 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് സിഎസ്‌കെ ഓപ്പണര്‍മാര്‍ അതിവേഗം ബാറ്റുവീശി. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ വിക്കറ്റ് പോവാതെ 60 റണ്‍സ് നേടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. ഡെവോണ്‍ കോണ്‍വേ തല്ലിത്തകര്‍ത്തപ്പോള്‍ റുതുരാജ് ഗെയ്ക് വാദ് ആംഗര്‍ റോളിലാണ് കളിച്ചത്. മാര്‍ക്കോ യാന്‍സന്റെ ഓവറില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ കോണ്‍വേ കത്തിക്കയറി.

33 പന്തില്‍ കോണ്‍വേ ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്തു. താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 87 റണ്‍സില്‍ നില്‍ക്കവെ റുതുരാജ് പുറത്തായി. 30 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 35 റണ്‍സ് നേടിയ ഗെയ്ക് വാദ് റണ്ണൗട്ടായാണ് മടങ്ങിയത്. ഡെവോണ്‍ കോണ്‍വേയുടെ സ്‌ട്രെയ്റ്റ് ഷോട്ട് ഉമ്രാന്‍ മാലിക്കിന്റെ കൈയില്‍ തട്ടി സ്റ്റംപില്‍ കൊള്ളുമ്പോള്‍ നോണ്‍സ്‌ട്രൈക്കില്‍ റുതുരാജ് ക്രീസിന് പുറത്തായിരുന്നു.

ഇതോടെയാണ് ദൗര്‍ഭാഗ്യകരമായ രീതിയില്‍ റുതുരാജിന് മടങ്ങേണ്ടി വന്നത്. അജിന്‍ക്യ രഹാനെ (10 പന്തില്‍ 9) മായങ്ക് മാര്‍ക്കണ്ഡെക്ക് മുന്നില്‍ കീഴടങ്ങി. അമ്പാട്ടി റായിഡുവും (9 പന്തില്‍ 9) മാര്‍ക്കണ്ഡെക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും കോണ്‍വേയും മോയിന്‍ അലിയും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഹാരി ബ്രൂക്കും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും സിഎസ്‌കെയ്ക്ക് അപകടമുയര്‍ത്തുമെന്ന് തോന്നിക്കവെ ഹാരി ബ്രൂക്കിനെ പുറത്താക്കി ആകാശ് സിങ്ങാണ് ഹൈദരാബാദിന് ആദ്യ പ്രഹരം നല്‍കിയത്. 13 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 18 റണ്‍സ് നേടിയ ബ്രൂക്കിനെ റുതുരാജ് ഗെയ്ക് വാദ് തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മടക്കിയത്.

ആദ്യ വിക്കറ്റ് നഷ്ടമായതോടെ ഹൈദരാബാദിന്റെ തകര്‍ച്ചയാണ് പിന്നീട് കണ്ടത്. സിഎസ്‌കെ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സുയര്‍ത്താനാവാതെ പ്രയാസപ്പെട്ടു. മികച്ച രീതിയില്‍ ബാറ്റുവീശിയ അഭിഷേകിനെ രവീന്ദ്ര ജഡേജ പുറത്താക്കി. 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 34 റണ്‍സാണ് അഭിഷേക് നേടിയത്.

ravindra jadeja, csk

അതിവേഗം റണ്‍സുയര്‍ത്താനാവാതെ പ്രയാസപ്പെട്ട രാഹുല്‍ ത്രിപാഠിയേയും (21 പന്തില്‍ 21) ജഡേജ മടക്കി. നായകന്‍ എയ്ഡന്‍ മാര്‍ക്രത്തില്‍ ഹൈദരാബാദിന് പ്രതീക്ഷകളേറെയായിരുന്നെങ്കിലും മഹേഷ് തീക്ഷണയുടെ സ്പിന്‍ കെണിയില്‍ വീണു. 12 പന്തില്‍ 12 റണ്‍സെടുത്ത മാര്‍ക്രം ധോണിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഓപ്പണിങ്ങില്‍ നിന്ന് ആറാം നമ്പറിലേക്കെത്തിയ മായങ്ക് അഗര്‍വാള്‍ നിരാശപ്പെടുത്തി.

നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ മായങ്കിനെ ജഡേജയുടെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. വമ്പനടിക്കാരന്‍ ഹെന്‍ റിച്ച് ക്ലാസന് (16 പന്തില്‍ 17) മതീഷ പതിരണ മടക്ക ടിക്കറ്റ് നല്‍കി. മാര്‍ക്കോ യാന്‍സന്‍ (22 പന്തില്‍ 17) പുറത്താവാതെ നിന്നപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ (6 പന്തില്‍ 9) അവസാന പന്തില്‍ റണ്ണൗട്ടായി.

സിഎസ്‌കെയ്ക്കായി ജഡേജ മൂന്നും ആകാശ് സിങ്, മഹേഷ് തീക്ഷണ, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

പ്ലേയിങ് 11-സിഎസ്‌കെ- ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക് വാദ്, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാര്‍ ദെശപാണ്ഡെ, മഹേഷ് തീക്ഷണ, ആകാശ് സിങ്

ഹൈദരാബാദ്- മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ യാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ഉമ്രാന്‍ മാലിക്

Story first published: Friday, April 21, 2023, 12:01 [IST]
Other articles published on Apr 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+