ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആദ്യം ഫൈനല്‍ സീറ്റുറപ്പിക്കുന്ന ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ടായി.
സിഎസ്‌കെയ്ക്കായി ദീപക് ചഹാര്‍, മഹേഷ് തീക്ഷണ, രവീന്ദ്ര ജഡേജ, മതീഷ പതിരണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. തുഷാര്‍ ദെശപാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി. അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരില്‍ നിന്നാണ് ഇത്തവണത്തെ സിഎസ്‌കെയുടെ ഗംഭീര തിരിച്ചുവരവ്. 14 സീസണ്‍ കളിച്ച സിഎസ്‌കെയുടെ 10ാം ഫൈനലാണിത്.

173 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഗുജറാത്തിന്റെ തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സുള്ളപ്പോള്‍ വൃദ്ധിമാന്‍ സാഹയെ (11 പന്തില്‍ 12) ദീപക് ചഹാര്‍ മതീഷ പതിരണയുടെ കൈയിലെത്തിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ (7 പന്തില്‍ 8) മഹേഷ് തീക്ഷണ രവീന്ദ്ര ജഡേജയുടെ കൈയിലെത്തിച്ചു. ഇതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 41ന് രണ്ട് എന്ന നിലയിലായിരുന്നു ഗുജറാത്ത്.
നാലാം നമ്പറിലെത്തിയ ദസുന്‍ ഷണകയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ 16 പന്തില്‍ 17 റണ്‍സെടുത്ത ഷണകയെ പുറത്താക്കി രവീന്ദ്ര ജഡേജ ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കി. ഡേവിഡ് മില്ലര്‍ (6 പന്തില്‍ 4) വെല്ലുവിളിയാവുമെന്ന് തോന്നിച്ചെങ്കിലും മറ്റൊരു തകര്‍പ്പന്‍ പന്തിലൂടെ ജഡേജ മില്ലറെ ക്ലീന്‍ബൗള്‍ഡാക്കി.
14ാം ഓവറില്‍ ദീപക് ചഹാറിനെ തിരികെ വിളിക്കാനുള്ള ധോണിയുടെ ബുദ്ധി ഫലം കണ്ടു. മിന്നും ഫോമിലുള്ള ശുബ്മാന്‍ ഗില്‍ പുറത്തായി. 38 പന്തില്‍ 42 റണ്‍സ് നേടിയ ഗില്ലിനെ ദീപക് ഡെവോണ്‍ കോണ്‍വേയുടെ കൈയിലെത്തിക്കുകയായിരുന്നു. വമ്പനടിക്കാരന്‍ രാഹുല്‍ തെവാത്തിയയെ (5 പന്തില്‍ 3) മഹേഷ് തീക്ഷണ ക്ലീന്‍ബൗള്‍ഡാക്കി. ഏഴാം വിക്കറ്റിലൊത്തുകൂടി വിജയ് ശങ്കറും റാഷിദ് ഖാനും പ്രതീക്ഷ നല്‍കി. എന്നാല്‍ 10 പന്തില്‍ 14 റണ്‍സെടുത്ത വിജയിയെ പതിരണ മടക്കി.
സിക്‌സറിന് ശ്രമിച്ച വിജയിയെ തകര്‍പ്പന്‍ ക്യാച്ചിലാണ് റുതുരാജ് ഗെയ്ക് വാദ് പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ ദര്‍ശന്‍ നാല്‍ക്കണ്ടയെ (1 പന്തില്‍ 0) എസ്പി സേനാപതി ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി. ഒരുവശത്ത് പൊരുതിയ റാഷിദ് ഖാനെ (16 പന്തില്‍ 30) തുഷാര്‍ ദെശപാണ്ഡെ കോണ്‍വേയുടെ കൈയിലെത്തിച്ചു. പിന്നീട് അത്ഭുതം സംഭവിക്കാതിരുന്നതോടെ ഗുജറാത്തിന് തലകുനിക്കേണ്ടി വന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സിഎസ്‌കെയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു.
ദര്‍ശന്‍ നാല്‍ക്കണ്ടെയുടെ പന്തില്‍ തുടക്കത്തിലേ റുതുരാജ് ഗെയ്ക് വാദ് ശുബ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കിയെങ്കിലും നോബോള്‍ ഭാഗ്യം തുണച്ചു. ഇതോടെ അപ്രതീക്ഷിത ലൈഫാണ് റുതുരാജിനെ ലഭിച്ചത്. ഇത് മുതലാക്കിയ റുതുരാജ് 44 പന്തില്‍ 60 റണ്‍സാണ് നേടിയത്. 7 ഫോറും 1 സിക്‌സും പറത്തിയ റുതുരാജ് മോഹിത് ശര്‍മയുടെ പന്തില്‍ പുറത്താവുമ്പോള്‍ സിഎസ്‌കെ 10.3 ഓവറില്‍ 87 റണ്‍സെന്ന നിലയിലായിരുന്നു.

എന്നാല്‍ പവര്‍പ്ലേയില്‍ വെടിക്കെട്ട് തുടക്കമല്ല സിഎസ്‌കെയ്ക്ക് ലഭിച്ചത്. ഡെവോണ്‍ കോണ്‍വെ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടതാണ് തിരിച്ചടിയാതത്. പവര്‍പ്ലേയില്‍ 49 റണ്‍സാണ് സിഎസ്‌കെയ്ക്ക് നേടാനായത്. അതിവേഗം റണ്‍സുയര്‍ത്താന്‍ മൂന്നാം നമ്പറില്‍ ശിവം ദുബെയെ പരീക്ഷിച്ച തീരുമാനം പാളി. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ദുബെയെ നൂര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡാക്കി.
സ്പിന്നിനെ നന്നായി നേരിടുന്ന ദുബെയെ നേരത്തെ ഇറക്കി ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള സിഎസ്‌കെയുടെ ശ്രമമാണ് പാളിയത്. ഇതിന് പിന്നാലെ സിഎസ്‌കെയുടെ മധ്യനിര തകര്‍ന്നു. നാലാമനായി ക്രീസിലെത്തിയ അജിന്‍ക്യ രഹാനെ (9 പന്തില്‍ 17) പ്രതീക്ഷ നല്‍കിയെങ്കിലും ദര്‍ശന്‍ നാല്‍ക്കണ്ടെയുടെ പന്തില്‍ ശുബ്മാന്‍ ഗില്ലിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി. ഒരുവശത്ത് മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയ ഡെവോണ്‍ കോണ്‍വേയെ മുഹമ്മദ് ഷമി റാഷിദ് ഖാന്റെ കൈയിലെത്തിച്ചു.
34 പന്തില്‍ നാല് ബൗണ്ടറിയടക്കം 40 റണ്‍സാണ് കോണ്‍വേ നേടിയത്. അമ്പാട്ടി റായിഡു (9 പന്തില്‍ 17) ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനാവാതെ പുറത്തായി. ഒരോ സിക്‌സും ഫോറും പറത്തിയ താരത്തെ റാഷിദ് ഖാനാണ് മടക്കിയത്. സിഎസ്‌കെ നായകന്‍ എംഎസ് ധോണി (2 പന്തില്‍ 1) വലിയ പ്രതീക്ഷയോടെയെത്തിയെങ്കിലും മോഹിത് ശര്‍മയുടെ പന്തില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി പുറത്തായി.
രവീന്ദ്ര ജഡേജയെ (16 പന്തില്‍ 22) അവസാന പന്തില്‍ മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തു. മോയിന്‍ അലി (4 പന്തില്‍ 9) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 7 വിക്കറ്റിന് 172 എന്ന സ്‌കോറിലേക്ക് സിഎസ്‌കെ ഒതുങ്ങി. ഗുജറാത്തിനായി ഷമിയും മോഹിത്തും രണ്ട് വിക്കറ്റ് പങ്കിട്ടപ്പോള്‍ നാല്‍ക്കണ്ടെ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
പ്ലേയിങ് 11- സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (c), ദീപക് ചഹാര്‍, തുഷാര്‍ ദെശപാണ്ഡെ, മഹേഷ് തീക്ഷണ
ഗുജറാത്ത് ടൈറ്റന്‍സ്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ (c), ഡേവിഡ് വാര്‍ണര്‍, ദസുന്‍ ഷണക, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ഡ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ദര്‍ശന്‍ നാല്‍കണ്ടെ