ഐപിഎല്ലിന്റെ 16ാം സീസണ്‍ വളരെ ആവേശകരമായി മുന്നേറുകയാണ്. നിരവധി ത്രില്ലിങ് മാച്ചുകള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം സാക്ഷിയായിക്കഴിഞ്ഞു. ചില വമ്പന്‍ താരങ്ങള്‍ ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനം കാഴ്ചവച്ചപ്പോള്‍ ചിലര്‍ക്കാവട്ടെ പ്രതീക്ഷ കാക്കാനും സാധിച്ചില്ല. കൂടാതെ ചില അപ്രതീക്ഷിത താരോദയങ്ങളും ചില മല്‍സരങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള സൂപ്പര്‍ പോരോടെയായിരുന്നു ഐപിഎല്ലിനു കൊടിയേറിയത്.
ആദ്യത്തെ ഒരാഴ്ചയിലെ പ്രകടനമെടുത്താല്‍ തോല്‍വറിയാത്ത രണ്ടു ടീമുകള്‍ ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിങ്‌സുമാണ്. വിവിധ ഫ്രാഞ്ചൈികള്‍ക്കു വേണ്ടി ആദ്യത്തെയാഴ്ച തകര്‍പ്പന്‍ പ്രകടനം നടത്തിയ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവനെ ഇറക്കിയാല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്ക്വാവും പഞ്ചാബ് കിങ്‌സിന്റെ നായകന്‍ കൂടിയായ ശിഖര്‍ ധവാനുമായിരിക്കും ഇലവനു വേണ്ടി ഓപ്പണര്‍മാരായി ഇറങ്ങുന്നത്. സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് റുതുരാജ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 189 റണ്‍സുമായി നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയാണ് താരം.
2021ലെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് റുതുരാജിനായിരുന്നു. സീസണില്‍ സിഎസ്‌കെ നാലാം കിരീടവും ചൂടിയിരുന്നു. പഞ്ചാബിനു വേണ്ടി ധവാന്‍ ഇത്തവണ രണ്ടിന്നിങ്‌സുകളില്‍ നിന്നും 126 റണ്‍സും നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. രാജസ്ഥാന്‍ റോയല്‍സുമായുള്ള മാച്ചിലായിരുന്നു ധവാന്‍ 56 ബോളില്‍ 86 റണ്‍സോടെ മിന്നിച്ചത്.
ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് റോയല്‍ ചാലഞേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ലഖ്‌നൗ സൂപ്പന്‍ ജയന്റ്‌സിന്റെ കൈല്‍ മയേഴ്‌സ് എന്നിവരാണ്. ആര്‍സിബിക്കു വേണ്ടി രണ്ടിന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം കോലി സ്‌കോര്‍ ചെയ്തത് 103 റണ്‍സാണ്. മുംബൈ ഇന്ത്യന്‍സുമായുള്ള സസീസണിലെ ആദ്യ മാച്ചില്‍ 49 ബോളില്‍ പുറത്താവാതെ 82 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.
റോയല്‍സ് നായകന്‍ സഞ്ജു ഫിഫ്റ്റിയോടെയാണ് സീസണ്‍ തുടങ്ങിയത്. ആദ്യ മല്‍സരത്തില്‍ 55 റണ്‍സെടുത്ത അദ്ദേഹം രണ്ടാമത്തെ മാച്ചില്‍ 42 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. ഐപിഎല്ലില്‍ കന്നി സീസണ്‍ കളിക്കുന്ന മയേഴ്‌സ് ലഖ്‌നൗവിന്റെ ആദ്യത്തെ രണ്ടു മാച്ചിലും ഓപ്പണറായി ഇറങ്ങി ഫിഫ്റ്റികള്‍ നേടിയിരുന്നു. ഡിസിക്കെതിരായ ഐപിഎല്ലിലെ അരങ്ങേറ്റ മമല്‍സരത്തില്‍ 38 ബോളില്‍ 73 റണ്‍സോടെ മയേഴ്‌സ് വരവറിയിച്ചിരുന്നു.

ആദ്യത്തെ ആഴ്ചയിലെ കിടിലന്‍ ആറ് മുതല്‍ എട്ടു വരെയുള്ളത് മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരാണ്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയുടെ കണ്ടെത്തലായിരുന്ന തിലക് ഈ സീസണിലും ഇതാവര്‍ത്തിക്കുകയായണ്. ആര്‍സിബിയുമായുള്ള ആദ്യ കളിയില്‍ 46 ബോളില്‍ നിന്നും അദ്ദേഹം പുറത്താവാതെ 84 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.
ശര്‍ദ്ദുലാവട്ടെ ആര്‍സിബിക്കെതിരായ രണ്ടാമത്തെ മാച്ചില്‍ അവിശ്വസനീയ ഇന്നിങ്‌സായിരുന്നു കളിച്ചത്. കെകെആര്‍ ബാറ്റിങ് തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ അദ്ദേഹം 29 ബോളില്‍ 68 റണ്‍സോടെ ടീമിന്റ ഹീറോയായി മാറിയിരുന്നു. റാഷിദാവട്ടെ പതിവുപോലെ ഈ സീസണിലും മികച്ച ഫോമില്‍ തന്നെയാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.

സൂപ്പര്‍ ഇലവനിലെ അവസാനത്തെ മൂന്നു പേര്‍ പഞ്ചാബ് കിങ്‌സിന്റെ നതാന്‍ എല്ലിസ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മാര്‍ക്ക് വുഡ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ്. പഞ്ചാബിനായി എല്ലിസ് സര്‍പ്രൈസ് പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. വുഡാനട്ടെ ഒരു ഫൈഫറടക്കം രണ്ടു മാച്ചില്‍ നിന്നും പിഴുതിരിക്കുന്നത് എട്ടു വിക്കറ്റുകളാണ്. കൊല്‍ക്കത്തയ്ക്കു വേണ്ടി വരുണ്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും പിഴുതത് അഞ്ചു വിക്കറ്റുളാണ്.
ആദ്യ ആഴ്ചയിലെ ബെ്‌സ്റ്റ് 11- റുതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ശിഖര്‍ ധവാന്‍ (പഞ്ചാബ് കിങ്‌സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്), കൈല്‍ മയേഴ്‌സ് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്) തിലക് വര്‍മ (മുംബൈ ഇന്ത്യന്‍സ്), ശര്‍ദ്ദുല്‍ ടാക്കൂര്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), നതാന്‍ എല്ലിസ് (പഞ്ചാബ് കിങ്‌സ്), മാര്‍ക്ക് വുഡ് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്).