IPL 2022: 'അംപയറാണ് തോല്‍വിക്ക് കാരണം', ലഖ്‌നൗ ആരാധകര്‍ കട്ട കലിപ്പില്‍, പ്രതികരണങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിയോട് 18 റണ്‍സിന് തോറ്റിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് ഭാഗ്യം ലഭിച്ചിട്ടും ലഖ്‌നൗവിന് വിജയത്തിലേക്കെത്താനായില്ല. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങവെ ലഖ്‌നൗവിന്റെ പേരുകേട്ട ബാറ്റിങ് നിര നിരാശപ്പെടുത്തുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് (24) ജേസന്‍ ഹോള്‍ഡര്‍ (16) എന്നിവരെല്ലാം പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താനായില്ല.
ഇതില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കിയതാണ് മത്സരഫലത്തില്‍ നിര്‍ണ്ണായകമായത്. ഇപ്പോഴിതാ ലഖ്‌നൗവിന്റെ തോല്‍വിയില്‍ അംപയര്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 18.2 ഓവറിലെ രണ്ടാം പന്തിലാണ് സ്റ്റോയിനിസ് പുറത്തായത്. ഈ ഓവറിലെ ആദ്യ പന്ത് വൈഡായിരുന്നിട്ടും അംപയര്‍ വൈഡ് വിളിച്ചില്ല. ഇതില്‍ പ്രകോപിതനായ സ്റ്റോയിനിസ് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ഇപ്പോഴിതാ അംപയര്‍ വൈഡ് അനുവദിക്കാതിരുന്നതാണ് സ്റ്റോയിനിസിനെ പ്രകോപിപ്പിച്ചതെന്നും അതാണ് അവന്റെ താളം നഷ്ടപ്പെടുത്തിയതെന്നുമാണ് ആരാധകര്‍ പറയുന്നത്. 12 പന്തില്‍ 34 റണ്‍സ് ലഖ്‌നൗവിന് വേണമെന്നിരിക്കെ സ്റ്റോയിനിസും ജേസന്‍ ഹോള്‍ഡറുമായിരുന്നു ക്രീസില്‍. രണ്ട് പേരും ഒന്നിച്ച് നിന്നാല്‍ ലഖ്‌നൗ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ 15 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി മിന്നും ഫോമിലായിരുന്ന സ്‌റ്റോയിനിസിനെ ഹെയ്‌സല്‍വുഡ് പുറത്താക്കുകയായിരുന്നു.
അംപയര്‍ വൈഡ് ആയിരുന്നിട്ടും വൈഡ് നല്‍കാത്തതാണ് സ്റ്റോയിനിസിന്റെ ബാറ്റിങ് താളം നഷ്ടപ്പെടുത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്. അത് കൃത്യമായും ലൈനിന് പുറത്തായിരുന്നു. എന്നാല്‍ അംപയര്‍ വൈഡ് വിളിക്കാത്തത് സ്റ്റോയിനിസിന്റെ ശ്രദ്ധ മാറ്റി. അംപയര്‍ കണ്ണ് കാണാത്തവനാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏതൊരു അംപയറും അത് വൈഡേ നല്‍കൂ. അംപയറുടെ തെറ്റായ വിധികള്‍ ബാറ്റ്‌സ്മാനെ അസ്വസ്തനാക്കും. അതാണ് മത്സരത്തില്‍ കണ്ടത്. അംപയറാണ് സ്റ്റോയിനിസിനെയും ലഖ്‌നൗവിനെയും കൊന്നത്. ഹെയ്‌സല്‍വുഡിനോടുള്ള പൂര്‍ണ്ണ ബഹുമാനത്തോടെ പറയട്ടെ അംപയറാണ് മത്സരം ലഖ്‌നൗവിന് നഷ്ടമാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം സ്റ്റോയിനിസിനെ നേരത്തെ ബാറ്റിങ്ങിന് ഇറക്കണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള സ്റ്റോയിനിസ് ഏഴാമനായാണ് ക്രീസിലെത്തിയത്. നാലാം നമ്പറില്‍ ക്രുണാല്‍ പാണ്ഡ്യ ഇറങ്ങിയപ്പോള്‍ ആ സമയത്ത് സ്‌റ്റോയിനിസിനെയാണ് ഇറക്കേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ദീപക് ഹൂഡക്കും ആയുഷ് ബധോനിക്കും ശേഷമാണ് സ്‌റ്റോയിനിസ് എത്തിയത്. ഇത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് ഒരു പക്ഷം ആരാധകര്‍ പറയുന്നു.
ക്രുണാല്‍ പാണ്ഡ്യ നാലാം നമ്പറിലിറങ്ങിയപ്പോള്‍ മോശമാക്കിയില്ല. 28 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 42 റണ്‍സ് നേടി. ദീപക് ഹൂഡ (13), ആയുഷ് ബധോനി (13) എന്നിവര്‍ക്ക് പക്ഷെ തിളങ്ങാനായില്ല. ഹോള്‍ഡര്‍ 9 പന്തില്‍ 16 റണ്‍സാണ് നേടിയത്. സ്റ്റോയിനിസ് ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഹോള്‍ഡറോടൊപ്പം ചേര്‍ന്ന് ലഖ്‌നൗവിനെ ജയിപ്പിക്കാന്‍ ഒരു പക്ഷെ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

ഇതിന് മുമ്പും അംപയറുടെ തീരുമാനങ്ങള്‍ മത്സരഫലത്തെ മാറ്റിമറിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ ഇത്തരം പിഴവുകള്‍ അംപയറില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ആരാധകര്‍ പറയുന്നു. അംപയറുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് ഇതിന് മുമ്പും സൂപ്പര്‍ താരങ്ങളടക്കം പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും സാങ്കേതിക വിദ്യയുടെ സഹായം ലഭിച്ചിട്ടും അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
മത്സരത്തില്‍ ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റുകളുമായി ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. നായകന്‍ ഫഫ് ഡുപ്ലെസിസിന്റെ (96) അര്‍ധ സെഞ്ച്വറി പ്രകടനവും മത്സരത്തില്‍ ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications