For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മസില്‍ 'പവല്‍', കെകെആറിനെ തകര്‍ത്ത് ഡല്‍ഹി, കുല്‍ദീപിന് നാല് വിക്കറ്റ്

കെകെആര്‍ എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയും വഴങ്ങി എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡല്‍ഹി ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമടക്കം നേടി ഏഴാം സ്ഥാനത്താണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കെകെആറിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന്
ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി ഒരോവറും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടി. ഡേവിഡ് വാര്‍ണര്‍ (42), റോവ്മാന്‍ പവല്‍ (33*) എന്നിവരുടെ പ്രകടനമാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. നിധീഷ് റാണയുടെയും (57) ശ്രേയസ് അയ്യരുടെയും (42) പ്രകടനമാണ് കെകെആറിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. കെകെആറിനായി കുല്‍ദീപ് യാദവ് മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ചേതന്‍ സക്കറിയയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റും പങ്കിട്ടു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കെകെആറിന് തുടക്കം മുതല്‍ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ സീനിയര്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഫിഞ്ചിനെ ചേതന്‍ സക്കറിയ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഈ സീസണിലെ ചേതന്റെ ആദ്യ മത്സരത്തില്‍ത്തന്നെ യുവതാരം കരുത്ത് കാട്ടി. പവര്‍പ്ലേയില്‍ അക്ഷര്‍ പട്ടേലിനെ കൊണ്ടുവന്ന ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് പിഴച്ചില്ല.

1

വെങ്കടേഷ് അയ്യര്‍ പുറത്ത്. 12 പന്തില്‍ ആറ് റണ്‍സാണ് ഇടം കൈയന്‍ ഓപ്പണര്‍ നേടിയത്. അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിച്ചപ്പോള്‍ ഗംഭീര പ്രകടനം നടത്താന്‍ വെങ്കടേഷിനായെങ്കിലും ഇത്തവണ ആ മികവ് കാട്ടാന്‍ സാധിച്ചില്ല. 9 മത്സരത്തില്‍ നിന്ന് 132 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 16.50 ശരാശരിയും 97.77 സ്‌ട്രൈക്കറേറ്റുമുള്ള താരം ഒരു അര്‍ധ സെഞ്ച്വറിയും നേടി.

സാം ബില്ലിങ്‌സിന് പകരം വിക്കറ്റ് കീപ്പറായി കെകെആറിലെത്തിയ ബാബ ഇന്ദ്രജിത്തിന് അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാനായില്ല. എട്ട് പന്തില്‍ ആറ് റണ്‍സെടുത്ത താരം കുല്‍ദീപ് യാദവിനെ സിക്‌സറിന് ശ്രമിച്ച് റുവ്മാന്‍ പവലിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ സുനില്‍ നരെയ്‌നെ കുല്‍ദീപ് എല്‍ബിയില്‍ കുടുക്കി. വമ്പന്‍ ഷോട്ട് കളിക്കാന്‍ മിടുക്കനായ നരെയ്ന്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തായത് കെകെആറിന് തിരിച്ചടിയായി.

1

ശ്രേയസ് അയ്യരും നിധീഷ് റാണയും ചേര്‍ന്ന് പതിയ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തവെ ശ്രേയസിനെ കുല്‍ദീപ് പുറത്താക്കി. 37 പന്തില്‍ നാല് ബൗണ്ടറിയടക്കം 42 റണ്‍സ് നേടിയ ശ്രേയസ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ക്യാച്ചിലാണ് മടങ്ങിയത്. കെകെആറിന് വലിയ തിരിച്ചടി നല്‍കുന്ന വിക്കറ്റായിരുന്നു ഇത്. ശ്രേയസ് മടങ്ങുമ്പോള്‍ 13.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 83 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു കെകെആര്‍.

സൂപ്പര്‍ താരം ആന്‍ഡ്രേ റസല്‍ അക്കൗണ്ട് തുറക്കും മുന്നെ കൂടാരം കയറി. കുല്‍ദീപ് യാദവിനെ കയറിക്കളിക്കാനുള്ള ശ്രമത്തില്‍ റസലിനെ റിഷഭ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഈ സീസണില്‍ റസല്‍ ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഒരു വശത്ത് നിധീഷ് റാണ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. മികച്ച പിന്തുണ നല്‍കി കളിച്ച റിങ്കു സിങ്ങിനെ (16 പന്തില്‍ 23) അവസാന ഓവറിലെ രണ്ടാം പന്തില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ പുറത്താക്കി. വലിയ ഷോട്ടിന് ശ്രമിച്ച റിങ്കുവിനെ റോവ്മാന്‍ പവലാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. ഏഴാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് റിങ്കുവും നിധീഷും ചേര്‍ന്ന് സൃഷ്ടിച്ചത്.

1

നാലാം പന്തില്‍ നിധീഷ് റാണയെയും മുസ്തഫിസുര്‍ പുറത്താക്കി. ചേതന്‍ സക്കറിയയുടെ ക്യാച്ചിലാണ് നിധീഷിന്റെ മടക്കം. 34 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമായി ഗംഭീര പ്രകടനമാണ് നിധീഷ് റാണ കാഴ്ചവെച്ചത്. കെകെആറിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് നിധീഷാണ്. അഞ്ചാം പന്തില്‍ തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ടിം സൗത്തിയെ മുസ്തഫിസുര്‍ ക്ലീന്‍ബൗള്‍ഡാക്കി. അവസാന പന്ത് ഡോട്ട്‌ബോളും. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് മുസ്തഫിസുര്‍ നേടിയത്. കെകെആറിനായി കുല്‍ദീപ് യാദവ് മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ചേതന്‍ സക്കറിയയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റും പങ്കിട്ടു.

1

മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. ഉമേഷ് യാദവിന്റെ റിട്ടേണ്‍ ക്യാച്ചിലായിരുന്നു മടക്കം. മിച്ചല്‍ മാര്‍ഷ് (7 പന്തില്‍ 13) വലിയ അപകടകാരിയാവുന്നതിന് മുന്നെ ഹര്‍ഷിത് റാണ വെങ്കടേഷ് അയ്യരുടെ കൈയിലെത്തിച്ചു. ഒരുവശത്ത് അതിവേഗം റണ്‍സുയര്‍ത്തിയ ഡേവിഡ് വാര്‍ണറുടെ (42) വിക്കറ്റ് നിര്‍ണ്ണായകമായി. 26 പന്തില്‍ എട്ട് ബൗണ്ടറി നേടിയ വാര്‍ണറെ ഉമേഷ് യാദവാണ് പുറത്താക്കിയത്. യുവതാരം ലളിത് യാദവും നിരാശപ്പെടുത്തി. 29 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 22 റണ്‍സ് നേടിയ ലളിതിനെ സുനില്‍ നരെയ്‌നാണ് മടക്കി അയച്ചത്.

നായകന്‍ റിഷഭ് പന്തിന് രക്ഷകനാവാനായില്ല. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടിയ റിഷഭിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പര്‍ ഇന്ദ്രജിത്തിന്റെ കൈയിലെത്തിച്ചു. അക്ഷര്‍ പട്ടേല്‍ (17 പന്തില്‍ 24) വലിയ പ്രതീക്ഷ നല്‍കിയെങ്കിലും റണ്ണൗട്ടായത് വലിയ തിരിച്ചടിയായി. എന്നാല്‍ രാജസ്ഥാനെതിരായ തനിക്ക് ഫിനിഷ് ചെയ്യാനാവാത്തതിന്റെ നിരാശ റോവ്മാന്‍ പവല്‍ കെകെആറിനെതിരേ തീര്‍ത്തു. 16 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സുമടക്കം 33 റണ്‍സുമായി പവല്‍ പുറത്താവാതെ നിന്നതോടെ ഒരോവര്‍ ബാക്കി നിര്‍ത്തി ഡല്‍ഹി ജയം പിടിച്ചെടുത്തു. ശര്‍ദുല്‍ ഠാക്കൂര്‍ (8) പുറത്താവാതെ നിന്നു. കെകെആറിനായി ഉമേഷ് യാദവ് മൂന്നും ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

1

പ്ലേയിങ് 11 ഡല്‍ഹി ക്യാപിറ്റല്‍സ് :- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, മിച്ചല്‍ മാര്‍ഷ്, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, റോവ്മാന്‍ പവല്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ചേതന്‍ സക്കറിയ

കെകെആര്‍-ആരോണ്‍ ഫിഞ്ച്, സുനില്‍ നരെയ്ന്‍, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, വെങ്കടേഷ് അയ്യര്‍, ബാബ ഇന്ദ്രജിത്ത്, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, ടിം സൗത്തി, ഉമേഷ് യാദവ്, ഹര്‍ഷിത് റാണ

Story first published: Thursday, April 28, 2022, 23:33 [IST]
Other articles published on Apr 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+