Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പടനയിച്ച് ഡുപ്ലെസിസ്, എറിഞ്ഞുപിടിച്ച് ഹെയ്‌സല്‍വുഡ്, ലഖ്‌നൗവിനെ വീഴ്ത്തി ആര്‍സിബി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് ആര്‍സിബി. 18 റണ്‍സിനാണ് ഫഫ് ഡുപ്ലെസിസും സംഘവും വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നായകന്‍ ഫഫ് ഡുപ്ലെസിസിന്റെ (96) ബാറ്റിങ്ങും ജോഷ് ഹെയസല്‍വുഡിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ആര്‍സിബിക്ക് കരുത്തായത്. വിരാട് കോലി ഗോള്‍ഡന്‍ ഡെക്കായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ അനൂജ് റാവത്തിനെ (4) ആര്‍സിബിക്ക് നഷ്ടമായി. അഞ്ച് പന്തില്‍ ഒരു ബൗണ്ടറി മാത്രം നേടിയ അനൂജിനെ ദുഷ്മന്ത ചമീര കെ എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. മൂന്നാം നമ്പറിലിറങ്ങിയ വിരാട് കോലി ഗോള്‍ഡന്‍ ഡെക്കായത് ആര്‍സിബിക്ക് കടുത്ത തിരിച്ചടിയായി. ചമീരയുടെ പന്തില്‍ ദീപക് ഹൂഡയുടെ ക്യാച്ചിലാണ് കോലിയുടെ പുറത്താകല്‍.

1

അഞ്ച് വര്‍ഷത്തിന് ശേഷമാണ് കോലി ഐപിഎല്ലില്‍ അക്കൗണ്ട് തുറക്കാതെ പുറത്താകുന്നത്. ഐപിഎല്‍ കരിയറില്‍ കോലി ഇത് ഏഴാം തവണയാണ് കോലി ഗോള്‍ഡന്‍ ഡെക്കാകുന്നത്. കോലിയെ ഐപിഎല്ലില്‍ ഗോള്‍ഡന്‍ ഡെക്കാക്കുന്ന നാലാമത്തെ ബൗളറായി ചമീര മാറി. ആശിഷ് നെഹ്റ, സന്ദീപ് ശര്‍മ, നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നിവരാണ് കോലിയെ പൂജ്യത്തിന് പുറത്താക്കിയ ബൗളര്‍മാര്‍.

2008ലെ പ്രഥമ സീസണില്‍ ഒരു തവണ കോലി ഡെക്കായിരുന്നു. പിന്നീട് 2014ല്‍ മൂന്ന് തവണയും പൂജ്യത്തിന് പുറത്തായി. കോലി റെക്കോഡ് പ്രകടനം നടത്തിയ 2016ലും ഒരു തവണ പൂജ്യത്തിന് പുറത്തായി കോലി 2017ലാണ് അവസാനമായി അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയത്. പിന്നീട് 2022ലാണ് കോലി പൂജ്യത്തിന് മടങ്ങുന്നത്.

1

ഒരു വശത്ത് ഫഫ് ഡുപ്ലെസിസ് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വലിയ പിന്തുണ ലഭിച്ചില്ല. ഗ്ലെന്‍ മാക്‌സ് വെല്‍ (11 പന്തില്‍ 23) പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ ജേസന്‍ ഹോള്‍ഡറുടെ അവിശ്വസിനീയ ക്യാച്ചില്‍ പുറത്തായി. മൂന്ന് ഫോറും ഒരു സിക്‌സുമാണ് മാക്‌സ് വെല്‍ നേടിയത്. സുയാഷ് പ്രഭുദേശായി (10) ഹോള്‍ഡര്‍ക്ക് മുന്നില്‍ പുറത്തായപ്പോള്‍ ഷഹ്ബാസ് അഹമ്മദ് (22 പന്തില്‍ 26) റണ്ണൗട്ടായി മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഡുപ്ലെസിസുമായി നിര്‍ണ്ണായകമായ 70 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ഷഹബാസ് റണ്ണൗട്ടായത്.

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നയിച്ച ഡുപ്ലെസിസ് 64 പന്തില്‍ 96 റണ്‍സുമായി പുറത്തായി. 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ ഗംഭീര ഇന്നിങ്‌സ് കാഴ്ചവെച്ച ഡുപ്ലെസിസിന് നാല് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു ഇത്. ദിനേഷ് കാര്‍ത്തിക് (13*) പുറത്താവാതെ നിന്നു. ദുഷ്മന്ത ചമീര, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ലഖ്‌നൗവിനും മികച്ച തുടക്കം ലഭിച്ചില്ല. സ്‌കോര്‍ബോര്‍ഡ് 17 റണ്‍സില്‍ നില്‍ക്കെ ക്വിന്റന്‍ ഡീകോക്കിനെ (3) ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി. മനീഷ് പാണ്ഡെക്കും (6) ഹെയ്‌സല്‍വുഡ് മടക്ക ടിക്കറ്റ് നല്‍കി. ഒരു വശത്ത് പ്രതീക്ഷ നല്‍കി ബാറ്റുവീശിയ നായകന്‍ കെ എല്‍ രാഹുലിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 30 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍ പുറത്താവുമ്പോള്‍ എട്ട് ഓവറില്‍ മൂന്ന് വിക്കറ്റിന് 64 എന്ന നിലയിലായിരുന്നു ഗുജറാത്ത്. ഒരു വശത്ത് ക്രുണാല്‍ പാണ്ഡ്യ (42) പൊരുതി. ദീപക് ഹൂഡയുമായി (13) മികച്ച കൂട്ടുകെട്ടുണ്ടാക്കുമെന്ന് തോന്നിച്ചെങ്കിലും ഹൂഡയെ മുഹമ്മദ് സിറാജ് പുറത്താക്കി. 28 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയ ക്രുണാല്‍ പാണ്ഡ്യയെ ഗ്ലെന്‍ മാക്‌സ് വെല്‍ ഷഹബാസ് അഹമ്മദിന്റെ കൈയിലെത്തിച്ചത് ലഖ്‌നൗവിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തി.

പ്രതീക്ഷ നല്‍കിയ ആയുഷ് ബധോനിയെ (13) ഹെയ്‌സല്‍വുഡും മടക്കി. അപകടകാരിയായ മാര്‍ക്കസ് സ്റ്റോയിനിസിനെ (15 പന്തില്‍ 24) 19ാം ഓവറിന്റെ ആദ്യ പന്തില്‍ ഹെയ്‌സല്‍വുഡ് മടക്കിയതോടെ ലഖ്‌നൗ തോല്‍വി ഉറപ്പിച്ചു. ജേസന്‍ ഹോള്‍ഡര്‍ (8 പന്തില്‍ 16) ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് അത് മതിയാവുമായിരുന്നില്ല. ആര്‍സിബിക്കായി ഹെയ്‌സല്‍വുഡ് നാല് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

പ്ലേയിങ് 11: ആര്‍സിബി-ഫഫ് ഡുപ്ലെസിസ്, അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, ദിനേഷ് കാര്‍ത്തിക്, സുയേഷ് പ്രഭുദേശായി, ഷഹബാസ് അഹ്‌മദ്, വനിന്‍ഡു ഹസരങ്ക, ജോഷ് ഹെയ്സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്

ലഖ്നൗ- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, മനീഷ് പാണ്ഡെ, മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, ആയുഷ് ബധോനി, ജേസന്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്നോയ്, ആവേഷ് ഖാന്‍

1

അരങ്ങേറ്റ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സീസണിനു തുടക്കമിട്ടത്. എന്നാല്‍ അടുത്ത മൂന്നു മല്‍സരങ്ങളും എല്‍എസ്ജി ജയിച്ചുകയറി. ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറു വിക്കറ്റിനും സണ്‍റൈസഴ്സ് ഹൈദരാബാദിനെ 12 റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിനും തുരത്തുകയായിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനോടു മൂന്നു വിക്കറ്റിനു പൊരുതിത്തോറ്റു. അവസാന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 18 റണ്‍സിനായിരുന്നു ലഖ്നൗവിന്റെ വിജയം.

ആര്‍സിബി ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിന് തോറ്റു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേ വിജയം കൊയ്തു. ചെന്നൈ സൂപ്പര്‍ കിങ്സിനോടു 23 റണ്‍സിനു തോറ്റ ആര്‍സിബി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 16 റണ്‍സിനു പരാജയപ്പെടുത്തി തിരിച്ചെത്തി.

Story first published: Tuesday, April 19, 2022, 23:45 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+