Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: തകര്‍ത്താടി ലിവിങ്സ്റ്റന്‍, അഞ്ച് വിക്കറ്റിന് ജയിച്ച് പഞ്ചാബിന് മടക്കം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്
വിജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 29 പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ലിയാം ലിവിങ്‌സ്റ്റന്റെ (49*) വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ അഭിഷേക് ശര്‍മയാണ് (43) വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാറും നതാന്‍ ഇല്ലിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കഗിസോ റബാഡ ഒരു വിക്കറ്റും നേടി.

14 മത്സരത്തില്‍ നിന്ന് ഏഴ് വീതം ജയവും തോല്‍വിയും വഴങ്ങിയ പഞ്ചാബ് 14 പോയിന്റുമായി ആറാം സ്ഥാനത്താണ്. എന്നാല്‍ 14 മത്സരത്തില്‍ നിന്ന് ആറ് ജയവും എട്ട് തോല്‍വിയും വഴങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനക്കാരായി രാജസ്ഥാന്‍ റോയല്‍സും മൂന്നാം സ്ഥാനക്കാരായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും നാലാം സ്ഥാനക്കാരായി ആര്‍സിബിയുമാണ് ഇത്തവണ പ്ലേ ഓഫ് ടിക്കറ്റെടുത്തത്.

1

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തുടക്കം മുതലേ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രിയം ഗാര്‍ഗിനെ (4) നഷ്ടമായി. ഏഴ് പന്തുകള്‍ നേരിട്ട ഗാര്‍ഗിനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും (43) രാഹുല്‍ ത്രിപാഠിയും (20) ചേര്‍ന്ന് അല്‍പ്പ നേരം പിടിച്ചുനിന്നെങ്കിലും ത്രിപാഠിയെ മടക്കി ഹര്‍പ്രീത് ബ്രാര്‍ പഞ്ചാബിന് കരുത്ത് നല്‍കി. 18 പന്തില്‍ ഓരോ സിക്‌സും ഫോറും നേടിയ ത്രിപാഠിയെ ശിഖര്‍ ധവാനാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. 32 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം നേടി മികച്ച ഫോമില്‍ നിന്ന് അഭിഷേകിനെ ഹര്‍പ്രീത് ബ്രാര്‍ ലിയാം ലിവിങ്സ്റ്റണിന്റെ കൈയിലെത്തിച്ചു.

ഹൈദരാബാദിന്റെ വമ്പനടിക്കാരന്‍ വിശേഷണമുള്ള നിക്കോളാസ് പുരാനെ (5) നതാന്‍ ഇല്ലിസ് പുറത്താക്കി. 10 പന്ത് നേരിട്ട് നിലയുറപ്പിച്ച ശേഷം അടിക്കാനുള്ള പുരാന്റെ ശ്രമം പാളുകയായിരുന്നു. പുരാന്‍ മടങ്ങുമ്പോള്‍ 13 ഓവറില്‍ നാല് വിക്കറ്റിന് 87 എന്ന നിലയിലായിരുന്നു പുരാന്‍. പ്രതീക്ഷ നല്‍കിയ എയ്ഡന്‍ മാര്‍ക്രത്തെ (21) ബ്രാര്‍ മടക്കി. 17 പന്തില്‍ രണ്ട് ബൗണ്ടറി നേടിയ മാര്‍ക്രത്തെ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

1

ആറാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറും റൊമാരിയോ ഷെഫേര്‍ഡും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 25 റണ്‍സെടുത്ത സുന്ദറെ ഇല്ലിസ് അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്താക്കി. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ജഗദീഷ് സുചിത്തും (0) മടങ്ങി. നായകന്‍ ഭുവനേശ്വര്‍ കുമാര്‍ (1) റണ്ണൗട്ടായി. ഷിഫേര്‍ഡ് 15 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സുമായി പുറത്താവാതെ നിന്നത് ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 150 കടത്തി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാറും നതാന്‍ ഇല്ലിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കഗിസോ റബാഡ ഒരു വിക്കറ്റും നേടി.

1

മറുപടിക്കിറങ്ങിയ പഞ്ചാബിന് ജോണി ബെയര്‍സ്‌റ്റോ (15 പന്തില്‍ 23) വെടിക്കെട്ട് തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും വലിയ സ്‌കോര്‍ നേടുന്നതിന് മുന്നെ മടങ്ങി. അഞ്ച് ബൗണ്ടറി നേടിയ ബെയര്‍സ്‌റ്റോയെ ഫസല്‍ഹഖ് ഫറൂഖി ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനായി ബാറ്റിങ് പ്രെമോഷനോടെയെത്തിയ ഷാരൂഖ് ഖാന്‍ (19) നന്നായി തുടങ്ങിയെങ്കിലും ഉമ്രാന്‍ മാലിഖിനെ സിക്‌സറിന് ശ്രമിച്ച് പുറത്തായി. 10 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്.

മോശം ഫോമിലായിരുന്ന നായകന്‍ മായങ്ക് അഗര്‍വാള്‍ (1) അവസാന മത്സരത്തിലും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട മായങ്കിനെ വാഷിങ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്. ഒരുവശത്ത് പിടിച്ചുനിന്ന ശിഖര്‍ ധവാനെ (39) ഫറൂഖി മടക്കി. 32 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും നേടിയാണ് ധവാന്റെ മടക്കം. വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (7 പന്തില്‍ 19) ചെറിയൊരു വെടിക്കെട്ട് നടത്തി പുറത്തായി. മൂന്ന് ഫോറും ഒരു സിക്‌സും നേടിയ ജിതേഷിനെ ജഗദീഷ് സുചിത്താണ് മടക്കി അയച്ചത്.

1

അഞ്ചാമനായി ക്രീസിലെത്തിയ ലിവിങ്സ്റ്റന്‍ അവസാന മത്സരം ആഘോഷമാക്കി. 22 പന്ത് നേരിട്ട് രണ്ട് ഫോറും അഞ്ച് സിക്‌സുമാണ് അദ്ദേഹം പറത്തിയത്. 49 റണ്‍സുമായി പുറത്താവാതെ നിന്ന ലിവിങ്സ്റ്റനാണ് പഞ്ചാബിന്റെ ജയം വേഗത്തിലാക്കിയത്. 222.72 സ്‌ട്രൈക്കറേറ്റില്‍ കളിച്ച ലിവിങ്സ്റ്റന്‍ അടുത്ത സീസണിലും പഞ്ചാബിനൊപ്പം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഫസല്‍ഹഖ് ഫറൂഖി രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ജഗദീഷ് സുചിത്, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11: പഞ്ചാബ്- ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, നതാന്‍ ഇല്ലിസ്, കഗിസോ റബാഡ, പ്രേരക് മന്‍കാദ്, അര്‍ഷദീപ് സിങ്

ഹൈദരാബാദ്- അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷിഫേര്‍ഡ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഫസലാഖ് ഫറൂഖി, ഉമ്രാന്‍ മാലിക്, ജഗദീഷ് സുചിത്.

Story first published: Sunday, May 22, 2022, 23:19 [IST]
Other articles published on May 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+