Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബുംറയല്ല, ലാസ്റ്റ് ഓവര്‍ എറിയാന്‍ അവനാണ് ബെസ്റ്റ്, തിരഞ്ഞെടുത്ത് സച്ചിന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പ്ലേ ഓഫിനോടടുക്കവയാണ്. ഇത്തവണ പ്രമുഖരായ പല താരങ്ങളും നിരാശപ്പെടുത്തിയപ്പോള്‍ പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനത്തോടെ കൈയടി നേടി. ഇത്തവണ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍ പലര്‍ക്കും പ്രതീക്ഷിച്ചക്കൊത്ത് ഉയരാനായിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം നിരാശപ്പെടുത്തിയവരാണെന്ന് പറയാം. ഇതില്‍ ബുംറയുടെ പ്രകടനമാണ് ഏറ്റവും മോശം.

അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ബുംറക്ക് വലിയൊരു മികവ് കാട്ടാനായിട്ടില്ല. ന്യൂബോളിലും അവസാന ഓവറുകളിലും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനെന്ന് വിളിക്കാവുന്ന ബൗളറാണ് ബുംറ. തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാന്‍ ബുംറക്ക് മികവുണ്ട്. റണ്ണൊഴുക്ക് തടയാനും ബുംറ മികച്ചവനാണ്. ഇന്ത്യയുടെ നമ്പര്‍ വണ്‍ അവസാന ഓവര്‍ സ്‌പെഷ്യലിസ്റ്റായി ബുംറയെയാണ് കൂടുതല്‍ പേരും വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യയുടെ മികച്ച അവസാന ഓവര്‍ ബൗളറായി മറ്റൊരു താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

1

അത് മറ്റാരുമല്ല ഹര്‍ഷല്‍ പട്ടേലിനെയാണ് മികച്ച അവസാന ഓവര്‍ ബൗളറായി സച്ചിന്‍ തിരഞ്ഞെടുത്തത്. യുട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് സച്ചിന്‍ മികച്ച അവസാന ഓവര്‍ ഓവര്‍ ബൗളറായി ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലിനെ തിരഞ്ഞെടുത്തത്. 'ഹര്‍ഷല്‍ പട്ടേല്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ബൗളിങ് മെച്ചപ്പെടുത്തുകയാണ്. മികച്ച വേരിയേഷന്‍സ് അവന്റെ ബൗളിങ്ങിലുണ്ട്. നന്നായി പന്തെറിയുന്നു. അവസാന ഓവറില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണവന്‍' - സച്ചിന്‍ പറഞ്ഞു.

ഹര്‍ഷല്‍ പട്ടേല്‍ 2021ലെ പര്‍പ്പിള്‍ ക്യാപ്പിനുടമയാണ്. 15 മത്സരത്തില്‍ നിന്ന് 32 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി ഹര്‍ഷലിനെ ഒഴിവാക്കിയിരുന്നെങ്കിലും 10.75 കോടിക്കാണ് തിരിച്ചെത്തിച്ചത്. 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അദ്ദേഹം ഈ സീസണില്‍ ഇതുവരെ നേടിയത്. 7.72 എന്ന മികച്ച ഇക്കോണമിയും ഹര്‍ഷലിന്റെ പേരിലുണ്ട്.

2

ഇതിനോടകം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിക്കാന്‍ ഹര്‍ഷലിനായി. ഇന്ത്യക്കായി എട്ട് ടി20യില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം നേടിയത്. 8.52 ആണ് ഇക്കോണമി. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. അവസാന ഓവറില്‍ യോര്‍ക്കറുകളും സ്ലോ ബൗണ്‍സറുകളും ലോ ഫുള്‍ട്ടോസുമെല്ലാം എറിയാന്‍ ഹര്‍ഷലിന് കഴിവുണ്ടെങ്കിലും ചില സമയങ്ങളില്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാറില്ല.

3

ഇതിനോടകം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിക്കാന്‍ ഹര്‍ഷലിനായി. ഇന്ത്യക്കായി എട്ട് ടി20യില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം നേടിയത്. 8.52 ആണ് ഇക്കോണമി. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. അവസാന ഓവര്‍ യോര്‍ക്കറുകളും സ്ലോ ബൗണ്‍സറുകളും ലോ ഫുള്‍ട്ടോസുമെല്ലാം എറിയാന്‍ ഹര്‍ഷലിന് കഴിവുണ്ടെങ്കിലും ചില സമയങ്ങളില്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാറില്ല.

4

ഇത്തവണ ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി പോവുകയാണ്. 13 മത്സരത്തില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമടക്കം 14 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്താണ്. തുല്യ പോയിന്റോടെ ഡല്‍ഹി ക്യാപിറ്റല്‍സ് നാലാം സ്ഥാനത്തുണ്ട്. ഒരു മത്സരം മാത്രം ശേഷിക്കെ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ കണ്ടറിയണം. അവസാന റൗണ്ട് പോരാട്ടത്തില്‍ പ്ലേ ഓഫ് സാധ്യതകള്‍ മാറി മറിയാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ആര്‍സിബിയുടെ എതിരാളി. ഇതില്‍ തോറ്റാല്‍ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും.

Story first published: Tuesday, May 17, 2022, 21:56 [IST]
Other articles published on May 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+