For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹസരങ്കക്ക് അഞ്ച് വിക്കറ്റ്, ഹൈദരാബാദിനോട് കണക്കുതീര്‍ത്ത് ആര്‍സിബി

ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആര്‍സിബിയെ 68 റണ്‍സിന് ഓള്‍ഔട്ടാക്കി 9 വിക്കറ്റ് ജയം നേടാന്‍ ഹൈദരാബാദിനായിരുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കണക്കുതീര്‍ത്ത് ആര്‍സിബി. ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാണംകെടുത്തിയതിന് അതേ നാണയത്തില്‍ത്തന്നെ മറുപടി നല്‍കാന്‍ ആര്‍സിബിക്കായി. 67 റണ്‍സിനാണ് ഫഫ് ഡുപ്ലെസിസും സംഘവും വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം 19.2 ഓവറില്‍ 125 റണ്‍സില്‍ അവസാനിച്ചു. ഫഫ് ഡുപ്ലെസിസ് (73*), രജത് പാട്ടീധാര്‍ (48), ഗ്ലെന്‍ മാക്സ് വെല്‍ (33), ദിനേഷ് കാര്‍ത്തിക് (8 പന്തില്‍ 30*) എന്നിവരുടെ പ്രകടനമാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആര്‍സിബിക്കായി വനിന്‍ഡു ഹസരങ്ക അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും ഗ്ലെന്‍ മാക്‌സ് വെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് ആദ്യ പന്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. ജഗദീഷ് സുചിത്തിന്റെ ആദ്യ പന്തില്‍ കെയ്ന്‍ വില്യംസണിന് ഷോട്ടില്‍ ക്യാച്ച് നല്‍കി വിരാട് കോലി പുറത്ത്. ഗോള്‍ഡന്‍ ഡെക്കായാണ് കോലിയുടെ മടക്കം. ഈ സീസണില്‍ കോലി ഗോള്‍ഡന്‍ ഡെക്കാകുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യമായാണ് ഒരു ആര്‍സിബി താരം ഒരു സീസണില്‍ മൂന്ന് തവണ ഗോള്‍ഡന്‍ ഡെക്കാകുന്നത്.

1

കോലിയുടെ ഐപിഎല്‍ കരിയറിലെ ആറാമത്തെ ഗോള്‍ഡന്‍ ഡെക്കാണിത്. 2008ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കളിച്ചപ്പോള്‍ ആശിഷ് നെഹ്റ കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കിയതാണ് തുടക്കം. 2014ല്‍ പഞ്ചാബ് കിങ്സിനെതിരേ സന്ദീപ് ശര്‍മയും 2014ല്‍ കെകെആറിനെതിരേ നതാന്‍ കോള്‍ട്ടര്‍ നെയ്ലും ഈ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെതിരേ ദുഷ്മന്ത ചമീരയും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ മാര്‍ക്കോ ജാന്‍സനും ജഗദീഷ് സുചിത്തുമാണ് കോലിയെ ഗോള്‍ഡന്‍ ഡെക്കാക്കിയവര്‍.

എന്നാല്‍ കോലിയുടെ പുറത്താകലില്‍ പതറാതെ നായകന്‍ ഫഫ് ഡുപ്ലെസിസും രജത് പാട്ടീധാറും (48) ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 105 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം രജത്തിനെ മടക്കി സുചിത് കൂട്ടുകെട്ട് പൊളിച്ചു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയാണ് രജത് പാട്ടീധാറിന്റെ പ്രകടനം. 126.31 സ്ട്രൈക്കറേറ്റിലാണ് രജത്തിന്റെ പ്രകടനം.

രജത് പുറത്തായ ശേഷം ഡുപ്ലെസിസും ഗ്ലെന്‍ മാക്സ് വെല്ലും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 24 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 33 റണ്‍സ് നേടിയ മാക്സ് വെല്ലിനെ കാര്‍ത്തിക് ത്യാഗി പുറത്താക്കുമ്പോള്‍ ആര്‍സിബി സ്‌കോര്‍ബോര്‍ഡ് 18.2 ഓവറില്‍ 159 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. അവസാന ഓവറില്‍ ദിനേഷ് കാര്‍ത്തിക് കളം നിറഞ്ഞാടി. ഫസല്‍ഹഖ് ഫറൂഖിയുടെ അവസാന ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 25 റണ്‍സാണ് പിറന്നത്.

1

കാര്‍ത്തിക് 8 പന്തില്‍ ഒരു ഫോറും നാല് സിക്സും ഉള്‍പ്പെടെ 30 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ഡുപ്ലെസിസ് 50 പന്തില്‍ 73 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് ഫോറും രണ്ട് സിക്സുമാണ് ഡുപ്ലെസിസ് നേടിയത്. ഇതോടെ മൂന്ന് വിക്കറ്റിന് 192 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ആര്‍സിബിക്ക് സാധിച്ചു. ഹൈദരാബാദിനായി ജഗദീഷ് സുചിത് രണ്ടും കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ഹൈദരാബാദിന് തീര്‍ത്തും നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറില്‍ത്തന്നെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. നായകന്‍ കെയ്ന്‍ വില്യംസണെ ഷഹബാസ് അഹമ്മദ് റണ്ണൗട്ടാക്കിയപ്പോള്‍ അഭിഷേക് ശര്‍മയെ ഗ്ലെന്‍ മാക്‌സ് വെല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. വമ്പന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ലഭിച്ചത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയി. 49 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോഴേക്കും എയ്ഡന്‍ മാര്‍ക്രത്തെ നഷ്ടമായി. 27 പന്തില്‍ ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ 21 റണ്‍സാണ് മാര്‍ക്രം നേടിയത്. വനിന്‍ഡു ഹസരങ്കക്കായിരുന്നു വിക്കറ്റ്.

1

വമ്പനടിക്കാരനായ നിക്കോളാസ് പുരാനെയും (19) ഹസരങ്ക മടക്കിയത് ഹൈദരാബാദിന് തിരിച്ചടിയായി. 14 പന്തില്‍ 19 റണ്‍സാണ് പുരാന്‍ നേടിയത്. ഇതില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. യുവതാരം ജഗദീഷ് സുചിത്തിനെയും (2) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഹസരങ്ക പുറത്താക്കി. ആര്‍സിബിയുടെ ഭാഗത്ത് നിന്ന് ഒന്നിലധികം ഫീല്‍ഡിങ് പിഴവുകളുണ്ടായെങ്കിലും അതിനെ വേണ്ടവിധം മുതലാക്കാന്‍ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല.

1

ടീമിന്റെ അവസാന പ്രതീക്ഷയായിരുന്ന രാഹുല്‍ ത്രിപാഠിയെ ജോഷ് ഹെയ്‌സല്‍വുഡും പുറത്താക്കി. 37 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സാണ് ത്രിപാഠി നേടിയത്. കാര്‍ത്തിക് ത്യാഗിയെ ഗോള്‍ഡന്‍ ഡെക്കാക്കി കാര്‍ത്തിക് ത്യാഗി പുറത്താക്കി. 9 പന്തില്‍ ഒരു സിക്‌സടക്കം 8 റണ്‍സ് നേടിയ ശശാങ്ക് സിങ്ങിനെ ഹസരങ്ക മാക്‌സ് വെല്ലിന്റെ കൈയിലെത്തിച്ചതോടെ ഹൈദരാബാദ് തോല്‍വി ഉറപ്പിച്ചു. ഉമ്രാന്‍ മാലിക്കിനെ (0) എല്‍ബിയില്‍ കുരുക്കി ഹസരങ്ക അഞ്ച് വിക്കറ്റും പൂര്‍ത്തിയാക്കി. ഹസരങ്കയുടെ സ്പിന്നിന് മുന്നില്‍ ഹൈദരാബാദിന് ഉത്തരമില്ലായിരുന്നു.

പ്ലേയിങ് 11: ആര്‍സിബി-വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹ്‌മദ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്.

ഹൈദരാബാദ്-അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിങ്, ജഗദീഷ സുചിത്, കാര്‍ത്തിക് ത്യാഗി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ഫസല്‍ഹഖ് ഫറൂഖി

Story first published: Sunday, May 8, 2022, 19:31 [IST]
Other articles published on May 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+