Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2022:'എഴുതിത്തള്ളിയവര്‍ കാത്തിരുന്നോളൂ', ഹര്‍ദിക് മടങ്ങിവരികയാണ്, നെറ്റ്‌സില്‍ പരിശീലനം തുടങ്ങി

1

മുംബൈ: പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക് പാണ്ഡ്യ തിരിച്ചുവരവിനൊരുങ്ങുന്നു. വിമര്‍ശകര്‍ക്കും എഴുതിത്തള്ളിയവര്‍ക്കും മുന്നിലൂടെ രാജകീയ തിരിച്ചുവരവാണ് ഹര്‍ദിക് ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രയാസപ്പെടുത്തുന്ന പരിക്കില്‍ നിന്ന് ഹര്‍ദിക് പൂര്‍ണ്ണ മോചിതനായെന്നാണ് പുറത്തുവരുന്ന വിവരം. ഇടവേളക്ക് ശേഷം നെറ്റ്‌സില്‍ പരിശീലനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുള്ളത്.

ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടില്‍ നെറ്റ്‌സ് പരിശീലനം നടത്തുന്ന ഹര്‍ദിക് പാണ്ഡ്യയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലാണ് ഹര്‍ദിക് തന്റെ പരിശീലന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ പ്രതിരോധ ഷോട്ടുകള്‍ കളിക്കുന്ന ഹര്‍ദിക്കിനെയാണ് കാണുന്നത്. ഏറെ നാളുകായി പരിക്ക് അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരവില്‍ പഴയ മികവ് കാട്ടാന്‍ ഹര്‍ദിക്കിനാവുമോയെന്നത് കണ്ടറിയണം.
പുറം വേദന പ്രയാസപ്പെടുത്തുന്ന ഹര്‍ദിക്കിന് തിരിച്ചുവരവ് എളുപ്പമായിരിക്കില്ലെന്നുറപ്പ്. കഠിന പരിശീലനം നടത്തി ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോം വീണ്ടെടുക്കേണ്ടതായുണ്ട്. അങ്ങനെ ഫോമിലേക്കെത്തിയാലും സ്ഥിരതയോടെ കളിച്ച് തെളിയിക്കണം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തി ഫോം തെളിയിച്ച് തിരിച്ചെത്താനാണ് ഹര്‍ദിക്കിനോട് ടീം മാനേജ്‌മെന്റ് ആവിശ്യപ്പെട്ടിരിക്കുന്നത്.

1

പരിക്കിനെത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി,വിജയ് ഹസാരെ ട്രോഫി എന്നിവയിലൊന്നും ഹര്‍ദിക് കളിച്ചിരുന്നില്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഹര്‍ദിക്കുള്ളത്. ലഭിക്കുന്ന വിവരം അനുസരിച്ച് അഹമ്മദാബാദ് ടീമിന്റെ നായകനായി ഹര്‍ദിക് എത്തിയേക്കും. ഇതുവരെ ഐപിഎല്ലില്‍ നായകനായിട്ടില്ലെങ്കിലും തിരിച്ചുവരവിന്റെ സമയത്ത് നായകനാവുകയാണെങ്കില്‍ ഹര്‍ദിക്കിനെ സംബന്ധിച്ചത് വലിയ നേട്ടമാവും.

എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ അദ്ദേഹം മികവ് കാട്ടേണ്ടതുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമായി അദ്ദേഹത്തെ പരിഗണിച്ചേക്കില്ല. ഫിനിഷറെന്ന നിലയിലും താരങ്ങള്‍ വേറെയുള്ളതിനാല്‍ ഹര്‍ദിക്കിന് തിരിച്ചുവരാന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങേണ്ടതുണ്ട്. പന്തെറിയാന്‍ സാധിക്കുകയും പഴയതുപോലെ പേസ് ബൗളറെന്ന നിലയില്‍ തിളങ്ങുകയും ചെയ്യാത്ത പക്ഷം ഹര്‍ദിക്കിന് കാര്യങ്ങള്‍ പ്രയാസം തന്നെയായിരിക്കും.

ഹര്‍ദിക്കിന് പകരക്കാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരെയാണ് ഇന്ത്യ ഇപ്പോള്‍ മധ്യനിരയിലേക്ക് പരിഗണിക്കുന്നത്. ഐപിഎല്ലില്‍ കെകെആറിനൊപ്പം തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് വെങ്കടേഷ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ താരമാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഹര്‍ദിക്കിനെപ്പോലെ കൂടുതല്‍ ഓവര്‍ പന്തെറിയുക വെങ്കടേഷിന് പ്രയാസം തന്നെയാവും.

1

ആഭ്യന്തര ക്രിക്കറ്റില്‍ റിഷി ധവാനെപ്പോലെയുള്ള മീഡിയം പേസ് ഓള്‍റൗണ്ടര്‍മാര്‍ മികവ് കാട്ടുന്ന സാഹചര്യത്തില്‍ മുന്‍ കണക്കുകളുടെ ബലത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക ഹര്‍ദിക്കിന് പ്രയാസമാവും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഹര്‍ദിക് പുതിയ സീസണില്‍ ഏത് ടീമിനൊപ്പമാവും കളിക്കുകയെന്നും പ്രകടനം എങ്ങനെയാവുമെന്നും കണ്ടുതന്നെ അറിയാം.

2018ലെ ഏഷ്യാ കപ്പിനിടെയുണ്ടായ പരിക്കാണ് ഹര്‍ദിക്കിന്റെ കരിയര്‍ മാറ്റിമറിച്ചത്. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും പുറം വേദന അലട്ടി. പന്തെറിയാന്‍ സാധിക്കാതിരുന്നിട്ടും ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യാന്‍ ഹര്‍ദിക്കിനായിരുന്നു. എന്നാല്‍ പിന്നീട് പരിക്കും മോശം ഫോമും വില്ലനായി. 2021ലെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെ ടീമില്‍ നിന്ന് ഹര്‍ദിക്കിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. എന്തായാലും തിരിച്ചുവരവ് ഹര്‍ദിക്കിന് എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Wednesday, January 12, 2022, 16:40 [IST]
Other articles published on Jan 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+