Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പ്ലേ ഓഫ് പ്രതീക്ഷ കാത്ത് കെകെആര്‍, എസ്ആര്‍ച്ചിനെ തകര്‍ത്തു, ഹീറോയായി റസല്‍

1

പൂനെ: പ്ലേ ഓഫ് സീറ്റിനായുള്ള നിര്‍ണ്ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 54 റണ്‍സിന് തോല്‍പ്പിച്ച് കെകെആര്‍. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് നേടാനായത്. ആന്‍ഡ്രേ റസലിന്റെ ഓള്‍റൗണ്ട് ഷോയാണ് കെകെആറിന് കരുത്തായത്. പുറത്താവാതെ 49 റണ്‍സും മൂന്ന് വിക്കറ്റും റസല്‍ നേടി.

ജയത്തോടെ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി കെകെആര്‍ ആറാം സ്ഥാനത്താണ്. തോല്‍വിയോടെ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്കെത്തി. രണ്ട് ടീമും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയെന്ന് പറയാം. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും കെകെആറിനും ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും ഹൈദരാബാദിനും പ്ലേ ഓഫ് സാധ്യത കുറവാണെന്ന് തന്നെ പറയാം.

1

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് തെറ്റിയെന്ന് അധികം വൈകാതെ തന്നെ മനസിലായി. ആക്രമിച്ച് കളിക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓപ്പണിങ് കൂട്ടുകെട്ട് രണ്ടാം ഓവറില്‍ത്തന്നെ പൊളിഞ്ഞു. ഇടം കൈയന്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യരെ ക്ലീന്‍ബൗള്‍ഡ് ചെയ്ത് മാര്‍ക്കോ ജാന്‍സനാണ് കെകെആറിന് ആദ്യ പ്രഹരം നല്‍കിയത്. 6 പന്തില്‍ ഒരു ബൗണ്ടറിയടക്കം ഏഴ് റണ്‍സാണ് വെങ്കടേഷ് നേടിയത്. വെങ്കടേഷ് മടങ്ങുമ്പോള്‍ 17 റണ്‍സായിരുന്നു കെകെആര്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.

രണ്ടാം വിക്കറ്റില്‍ നിധീഷ് റാണയും (26) അജിന്‍ക്യ രഹാനെയും (28) ചേര്‍ന്ന് കെകെആര്‍ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 48 റണ്‍സിന്റെ കൂട്ടുകെട്ടില്‍ നില്‍ക്കെ നിധീഷിനെ ഉമ്രാന്‍ മാലിക് മടക്കി. 16 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സുമടക്കം നിലയുറപ്പിച്ച് വരികയായിരുന്ന നിധീഷിന്റെ മടക്കം കെകെആറിന് കടുത്ത തിരിച്ചടിയായി. തൊട്ടുപിന്നാലെ രഹാനെയും പുറത്തേക്ക്. ഓവറിലെ അവസാന പന്തില്‍ സിക്‌സറിന് ശ്രമിച്ച രഹാനവെയെ ശശാങ്ക് സിങ് ഗംഭീര ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. മൂന്ന് സിക്‌സാണ് അദ്ദേഹം നേടിയത്.

നാലാമനായി എത്തിയ നായകന്‍ ശ്രേയസ് അയ്യരും (15) ഉമ്രാന് മുന്നില്‍ വീണു. 9 പന്ത് നേരിട്ട് രണ്ട് ബൗണ്ടറി നേടിയ ശ്രേയസിനെ രാഹുല്‍ ത്രിപാഠി ഗംഭീര ക്യാച്ചിലാണ് മടക്കിയത്. അധികം വൈകാതെ റിങ്കു സിങ്ങിനെയും (5) കെകെആറിന് നഷ്ടമായി. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ നടരാജന്റെ ഗംഭീര യോര്‍ക്കറില്‍ റിങ്കു സിങ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

1

ആറാം വിക്കറ്റിലൊത്തുചേര്‍ന്ന ആന്‍ഡ്രേ റസലും സാം ബില്ലിങ്‌സും ചേര്‍ന്ന് പതിയ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. 19ാം ഓവറിന്റെ അവസാന പന്തില്‍ സാം ബില്ലിങ്‌സിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. 29 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 34 റണ്‍സാണ് ബില്ലിങ്‌സ് നേടിയത്. അവസാന ഓവറില്‍ വാഷിങ്ടണ്‍ സുന്ദറെ പന്തേല്‍പ്പിക്കാനുള്ള വില്യംസണിന്റെ തീരുമാനം പിഴച്ചു. മൂന്ന് സിക്‌സാണ് ഓവറില്‍ റസല്‍ പറത്തിയത്. 28 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 49 റണ്‍സുമായി റസല്‍ പുറത്താവാതെ നിന്നതോടെ 20 ഓവറില്‍ 177 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ കെകെആറിനായി. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ഹൈദരാബാദിനും മികച്ചൊരു തുടക്കമല്ല ലഭിച്ചത്. അഭിഷേക് ശര്‍മ ഭേദപ്പെട്ട് നിന്നപ്പോഴും നായകനും ഓപ്പണറുമായ കെയ്ന്‍ വില്യംസണിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ആറാം ഓവറിന്റെ രണ്ടാം പന്തില്‍ ആന്‍ഡ്രേ റസലിന് മുന്നില്‍ വില്യംസണ്‍ ക്ലീന്‍ബൗള്‍ഡാവുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ്. 17 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 9 റണ്‍സാണ് വില്യംസണ്‍ നേടിയത്. ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് വില്യംസണ്‍ കാഴ്ചവെക്കുന്നത്.

ഈ സീസണില്‍ 12 ഇന്നിങ്‌സില്‍ നിന്ന് 208 റണ്‍സാണ് വില്യംസണ് നേടാനായത്. ശരാശരി 18.90 ഉും സ്‌ട്രൈക്കറേറ്റ് 92.85ഉുമാണ്. ഒരു അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ വില്യംസണ്‍ വന്‍ പരാജയമാണെന്ന് പറയാം. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വില്യംസണെങ്കിലും ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടില്ല.

1

വലിയ പ്രതീക്ഷയുള്ള രാഹുല്‍ ത്രിപാഠിയെ (9) പെട്ടെന്ന് നഷ്ടമായത് ഹൈദരാബാദിനെ തളര്‍ത്തി. 12 പന്തില്‍ ഒരു ബൗണ്ടറിയടക്കം നേടിയ ത്രിപാഠിയെ ടിം സൗത്തി തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. ഒരു വശത്ത് തകര്‍ത്തടിച്ച അഭിഷേകിനെ (43) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത് ഹൈദരാബാദിന്റെ റണ്ണൊഴുക്കിന്റെ വേഗം കുറച്ചു. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും പറത്തിയ അഭിഷേക് വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിന് ക്യാച്ച് നല്‍കുകയായിരുന്നു.

1

വമ്പനടിക്കാരന്‍ നിക്കോളാസ് പുരാന്‍ (2) വലിയ സ്‌കോര്‍ നേടാതെ മടങ്ങിയത് ഹൈദരാബാദിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. മൂന്ന് പന്ത് നേരിട്ട പുരാനെ സുനില്‍ നരെയ്ന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. അവസാന പ്രതീക്ഷയായിരുന്നു എയ്ഡന്‍ മാര്‍ക്രമിനെ 15ാം ഓവറിന്റെ നാലാം പന്തില്‍ ഉമേഷ് യാദവ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. 25 പന്തില്‍ മൂന്ന് സിക്‌സടക്കം 32 റണ്‍സാണ് മാര്‍ക്രം നേടിയത്. വാഷിങ്ടണ്‍ സുന്ദറെയും (4) മാര്‍ക്കോ ജാന്‍സനെയും റസല്‍ പുറത്താക്കിയതോടെ ഹൈദരാബാദ് തോല്‍വി ഉറപ്പിച്ചു. ശശാങ്ക് സിങ്ങിനെ (11) സൗത്തിയും മടക്കി. ബാറ്റിങ് നിരയില്‍ ആരും രക്ഷകരാവാതെ ഇരുന്നതോടെ എട്ട് വിക്കറ്റിന് 123 എന്ന സ്‌കോറിലേക്ക് ഹൈദരാബാദ് ഒതുങ്ങി. കെകെആറിനായി റസല്‍ മൂന്നും സൗത്തി രണ്ടും ഉമേഷ്, വരുണ്‍, നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

പ്ലേയിങ് 11: കെകെആര്‍- വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, നിധീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിങ്‌സ്, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, ഉമേഷ് യാദവ്, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

ഹൈദരാബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്

Story first published: Saturday, May 14, 2022, 23:28 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+