IPL 2020: നിലവിലെ പ്രധാന ആശങ്ക എന്ത്? തുറന്ന് പറഞ്ഞ് സിഎസ്‌കെ കോച്ച് ഫ്‌ളമിങ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സിഎസ്‌കെ 44 റണ്‍സിന് പരാജയപ്പെട്ടതോടെ സിഎസ്‌കെ ക്യാപും ആരാധകരും ഒരുപോലെ നിരാശരായിരിക്കുകയാണ്. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന തുടക്കമാണ് നല്‍കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ വിജയത്തോടെ തുടങ്ങിയ സിഎസ്‌കെ തൊട്ടടുത്ത മത്സരത്തില്‍ രാജസ്ഥാനോടും മൂന്നാം മത്സരത്തില്‍ ഡല്‍ഹിയോടും പരാജയപ്പെട്ടിരിക്കുകയാണ്.
ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും സിഎസ്‌കെ പരാജയപ്പെടുന്നത്. ടീമിന്റെ മോശം പ്രകടനം സിഎസ്‌കെ പ്രേമികളെ നിരാശപ്പെടുത്തുമ്പോള്‍ ടീമിന്റെ നിലവിലെ പ്രധാന ആശങ്ക എന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ടീമിന്റെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയുടെയും പീയൂഷ് ചൗളയുടെയും പ്രകടനം തന്നെയാണ് ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്നതെന്നാണ് ഫ്‌ളമിങ് അഭിപ്രായപ്പെട്ടത്.

'അതെ സ്പിന്നര്‍മാരുടെ പ്രകടനമാണ് ആശങ്കപ്പെടുത്തുന്നത്. കാരണം അതായിരുന്നു സിഎസ്‌കെയുടെ ശക്തി. കഴിഞ്ഞ 12 സീസണുകളിലായി സിഎസ്‌കെ വളര്‍ത്തിക്കൊണ്ടുവന്ന ശൈലിയും സ്പിന്നിന് അനുകൂലമായിരുന്നു. അതിനാല്‍ വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കേണ്ടിയിരിക്കുന്നു. സ്പിന്നിന് നിര്‍ണ്ണായക സ്വാധീനമാണ് മത്സരത്തിലുള്ളത്'-ഫ്‌ളമിങ് പറഞ്ഞു. യുഎഇയിലെ പിച്ച് സ്പിന്നിന് അനുകൂലമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഒട്ടുമിക്ക ടീമിന്റെയും സ്പിന്‍ നിര തരക്കേടില്ലാതെ തിളങ്ങുമ്പോള്‍ സിഎസ്‌കെ സ്പിന്നര്‍മാര്‍ തല്ലുവാങ്ങിക്കൂട്ടുന്നു.
അവസാന മൂന്ന് മത്സരത്തിലും ജഡേജ 40 റണ്‍സിലധികം വഴങ്ങി. ചൗള വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ യാതൊരു പിശുക്കും കാട്ടുന്നില്ല. ഇത് സിഎസ്‌കെയെ മത്സരത്തില്‍ വളരെയധികം ബാധിക്കുന്നുമുണ്ട്. 'ഞങ്ങള്‍ ആദ്യ മൂന്ന് മത്സരവും ഞങ്ങള്‍ കളിച്ചത് വ്യത്യസ്തമായ മൂന്ന് മൈതാനങ്ങളിലാണ്. അതിനാല്‍ത്തന്നെ ഇവിടുത്തെ സാഹചര്യം എല്ലാവര്‍ക്കും പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചില്ല. മധ്യ ഓവറുകളില്‍ എങ്ങനെ പന്തെറിയണമെന്നും റണ്ണൊഴുക്ക് നിയന്ത്രിക്കണമെന്നും മനസിലാകാതെ ബൗളര്‍മാര്‍ ബുദ്ധിമുട്ടി.
അവസാന മത്സരങ്ങളിലൊന്നും ബൗളര്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.അതിനാല്‍ അത് തിരുത്തേണ്ട കാര്യമാണ്'-ഫ്‌ളമിങ് കൂട്ടിച്ചേര്‍ത്തു. ബാറ്റ്‌സ്മാന്‍മാരും പ്രതീക്ഷ കാക്കുന്നില്ല എന്നതാണ് സത്യം. റായിഡുവിന്റെ മടങ്ങിവരവ് ടീമിന് അത്യാവശ്യ കാര്യമാണ്. ഫഫ് ഡുപ്ലെസിസ് ഒഴികെയുള്ള മറ്റാര്‍ക്കും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ധോണി ഏഴാം നമ്പറില്‍ ബാറ്റുചെയ്യുന്നതും വലിയ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications