IPL 2020: ധോണിയുടെ അഡാറ് മടങ്ങിവരവ് പ്രതീക്ഷിച്ച് ആരാധകര്‍; 'തല'ക്ക് വെല്ലുവിളികളേറെ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന കാര്യമെന്തെന്ന് ചോദ്യത്തിന് എം എസ് ധോണിയുടെ മടങ്ങിവരവ് ടൂര്‍ണമെന്റെന്ന് പറയുകയാവും എളുപ്പം. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് ബാറ്റേന്തുന്നത് ആരാധകര്‍ കണ്ടിട്ടില്ല. ധോണിയുടെ ക്രീസിലേക്കുള്ള മടങ്ങിവരവിനായി കാത്തിരുന്ന ആരാധകരെ സംബന്ധിച്ച് വളരെ സന്തോഷകരമായ കാര്യമാണ് ഇത്തവണത്തെ ഐപിഎല്‍.

ധോണി പഴയ ധോണിയായി സിഎസ്‌കെയുടെ 'തല'വനായി നാലാം കിരീടം അലമാരയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 39ാം വയസിലും വീണ്ടുമൊരു പോരാട്ടത്തിനൊരുങ്ങുന്ന ധോണിക്ക് മുന്നില്‍ വെല്ലുവിളികളേറെ.
മികച്ച പ്രകടനം അനിവാര്യം
ഐപിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ധോണി. 190 മത്സരങ്ങള്‍ കളിച്ച ധോണി 42.21 ശരാശരിയില്‍ നേടിയത് 4432 റണ്‍സ്. 137.85ആണ് ധോണിയുടെ സ്ട്രൈക്കറേറ്റ്. 23 അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും മൂന്നക്കം കണ്ടെത്താന്‍ ധോണിക്ക് സാധിച്ചിട്ടില്ല.

ഇത്തവണയും മികച്ച പ്രകടനം നടത്തേണ്ടത് ധോണിയുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് 39ാം വയസിലും തന്റെ പ്രകടന മികവിന് കോട്ടം തട്ടിയിട്ടില്ലെന്ന് വിമര്‍ശകര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ടതുണ്ട്. ധോണിയുടെ വിരമിക്കലിന് വേണ്ടി മുറവിളി കൂട്ടിയവര്‍ക്കുള്ള മറുപടിയാവും ധോണിയുടെ ഇത്തവണത്തെ പ്രകടനമെന്നാവും ആരാധക പ്രതീക്ഷ.

നീണ്ട ഇടവേള പ്രശ്‌നമാകുമോ?
ഒരു വര്‍ഷത്തിലേറെ ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോള്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുക സ്വാഭാവികമാണ്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ധോണിയുടെ ഇത്തവണത്തെ പ്രകടനം കണ്ട് തന്നെ അറിയണം. പ്രായം 39 പിന്നിട്ടതിനാല്‍ത്തന്നെ പഴയ കായിക ക്ഷമത ധോണിക്കുണ്ടോയെന്നതും കാത്തിരുന്ന് കാണാം. എന്നാല്‍ നെറ്റ്‌സില്‍ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. പരിശീലന മത്സരത്തില്‍ പടുകൂറ്റന്‍ സിക്‌സുകള്‍ ഉള്‍പ്പെടെ മികച്ച പ്രകടനമാണ് ധോണി കാഴ്ചവെച്ചത്.

ഇത്തവണയും വയസന്‍ പട തന്നെ
പ്രായം പരിഗണിക്കുമ്പോള്‍ സിഎസ്‌കെയെ വയസന്‍ നിരയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. 29ന് മുകളിലാണ് ടീമിന്റെ ശരാശരി പ്രായം. ടീമിന്റെ കരുത്തായ ഫഫ് ഡുപ്ലെസിസ്,ഷെയ്ന്‍ വാട്‌സണ്‍,ഇമ്രാന്‍ താഹിര്‍,എം എസ് ധോണി, രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെല്ലാം 30 വയസിന് മുകളിലുള്ളവരാണ്. 41കാരനായ താഹിറാണ് ഏറ്റവും പ്രായം കൂടായ ആള്‍. ടി20 ഫോര്‍മാറ്റില്‍ കളത്തിലെ ചുറുചുറപ്പ് അത്യാവശ്യമാണെന്നിരിക്കെ ഈ വയസന്‍ പടയെ ഫീല്‍ഡില്‍ വിന്യസിക്കുക ധോണിക്ക് വലിയ വെല്ലുവിളി തന്നെയാണ്.

ധോണിയുടെ അവസാന ഐപിഎല്ലോ?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇത്തവണകൂടിയെ ഐപിഎല്ലിനുണ്ടാകൂ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നിലവിലെ സാഹചര്യവും ധോണിയുടെ പ്രായവും പരിഗണിക്കുമ്പോള്‍ അതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ധോണി 2022വരെ കളിക്കുമെന്നാണ് നേരത്തെ എന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്. എന്തായാലും ധോണി ഐപിഎല്ലില്‍ കളി തുടരുമോ ഇല്ലെയോ എന്ന് ഈ സീസണിലെ പ്രകടനം തീരുമാനിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications