Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാജസ്ഥാനെ തോല്‍പിക്കാന്‍ ധോണിയുടെ ചെന്നൈയ്ക്കും പറ്റില്ല!

അഹമ്മദാബാദ്: ഐ പി എല്ലിന്റെ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ രാജകീയ കുതിപ്പ് തുടരുന്നു. ദ്രാവിഡിന്റെ കുട്ടികളുടെ ടീം സ്പിരിറ്റിന് മുന്നില്‍ ഇത്തവണ തോറ്റുപോയത് എം എസ് ധോണിയുടെ സാക്ഷാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 10 പന്തുകളും 8 വിക്കറ്റും ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ ചെന്നൈയെ തോല്‍പിച്ചത്. സ്‌കോര്‍ - ചെന്നൈ 20 ഓവറില്‍ നാലിന് 156. രാജസ്ഥാന്‍ 18.2 ഓവറില്‍ രണ്ടിന് 157.

RR demolish CSK to extend winning streak

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രാജസ്ഥാന്‍ 156 റണ്‍സില്‍ പിടിച്ചുകെട്ടിയപ്പോള്‍ തന്നെ കളിയുടെ ഗതി ഏതാണ്ട് വ്യക്തമായിരുന്നു. സഞ്ജു സാംസണ് പകരം ഓപ്പണിംഗിനെത്തിയ ഷെയ്ന്‍ വാട്‌സന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സോടെ കളി രാജസ്ഥാന് ഉറപ്പിച്ചു. 47 പന്തില്‍ ആറ് ഫോറും 4 സിക്‌സും അടക്കമായിരുന്നു വാട്‌സന്റെ 73.

വാട്‌സനൊപ്പം ഓപ്പണറായ അജിന്‍ക്യ രഹാനെ കൂടി ഉറച്ചുനിന്നതോടെ രാജസ്ഥാന്‍ ഒന്നാം വിക്കറ്റില്‍ 144 റണ്‍സ് കുറിച്ചു. 55 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു രഹാനെയുടെ 76 റണ്‍സ്. വാട്‌സന്‍ പുറത്തായ ശേഷം എത്തിയ സ്മിത്ത് ആറ് റണ്‍സിന് മടങ്ങിയെങ്കിലും രഹാനെയും മലയാളി താരമായ കരുണ്‍ നായരും ചേര്‍ന്ന് വിജയം ഉറപ്പിച്ചു.

നേരത്തെ ബ്രാവോയും ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ടാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ബ്രാവോ 62 ഉം ധോണി 31 ഉം റണ്‍സെടുത്തു. ഓപ്പണര്‍ സ്മിത്ത് 40 റണ്‍സടിച്ചു. രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സിന് 10 പോയിന്റുകളായി.

Story first published: Sunday, April 19, 2015, 20:50 [IST]
Other articles published on Apr 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+