Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആരാണെന്നാ വിചാരം? റിഷഭിനെതിരേ തുറന്നടിച്ച് പീറ്റേഴ്‌സന്‍

ഐപിഎല്ലിലെ നോ ബോള്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരേ ഉയരുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ കെവിന്‍ പീറ്റേഴ്‌സനും അദ്ദേഹത്തിന്റെ പ്രവര്‍ത്തിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. കളിയുടെ അവസാന ഓവറിലെ നാലാമത്തെ ബോളിനു ശേഷം ഡഗൗട്ടില്‍ വച്ച് ക്ഷുഭിതനായ റിഷഭ് ടീമംഗങ്ങളോടു ഗ്രൗണ്ടില്‍ നിന്നും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ഡിസിയുടെ അസിസ്റ്റന്റ് കോച്ചായ പ്രവീണ്‍ ആംറെ ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറി അംപയര്‍മാരുമായി തര്‍ക്കിക്കുകയും ചെയ്തിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് റിഷഭ്, ആംറെ എന്നിവരുടെ മാച്ച് ഫീ മുഴുവന്‍ പിഴയായി അടയ്ക്കാന്‍ ഐപിഎല്‍ ഭരണസമിതി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ ആംറെയ്ക്കു ഒരു മല്‍സരത്തില്‍ വിലക്കുമേര്‍പ്പെടുത്തിയിട്ടുണ്ട്.

1

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന്റെ പ്രവര്‍ത്തിയെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ അതു റിഷഭ് പന്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയിരിക്കാം. കളിയെക്കറിച്ച് റിഷഭ് പന്ത് എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതിനെയും തടസ്സപ്പെടുത്തിയിരിക്കാം. അംപയറുടെ കോളിനേക്കാളും ഡല്‍ഹിയുടെ പെരുമാറ്റത്തേക്കാളും തനിക്കു ഉത്കണ്ഠയുണ്ടാക്കുന്നത് ഇതാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പീറ്റേഴ്‌സന്‍ പറഞ്ഞു.

2

രാജസ്ഥാന്‍ റോയല്‍സുമായുള്ള ഈ കളിക്കിടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഡഗൗട്ടില്‍ മുഖ്യ കോച്ച് റിക്കി പോണ്ടിങ് ഇല്ലായിരുന്നു. കുടുംബത്തിലെ ഒരാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഐസൊലേഷനിലാണ്. പോണ്ടിങ് ഡിസിയുടെ ഡഗൗട്ടിലുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്നു കെവിന്‍ പീറ്റേഴ്‌സന്‍ നിരീക്ഷിച്ചു.
റിക്കി പോണ്ടിങുണ്ടായിരുന്നെങ്കില്‍ ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. റിഷഭ് പന്തിനോട് ജോസ് ബട്‌ലര്‍ ഗ്രൗണ്ടിന് അരികില്‍ വച്ച് നിങ്ങളെന്താണ് ഈ കാണിക്കുന്നതെന്നു ചോദിച്ചത് ശരിയാണെന്നാണ് ഞാന്‍ കരുതുന്നത്. തങ്ങളുടെ കോച്ചുമാരില്‍ ഒരാളെ കളിക്കിടെ ഗ്രൗണ്ടിലേക്ക് അയച്ചത് ശരിയായ പെരുമാറ്റമാണോയെന്നും പീറ്റേഴ്‌സന്‍ ചോദിക്കുന്നു.

3

വളരെയധികം പരിചയസമ്പത്തുള്ള മുതിര്‍ന്ന വ്യക്തിയായിട്ടും ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറി അംപയര്‍മാരുമായി വാദിച്ച പ്രവീണ്‍ ആരെറെയെയും കെവിന്‍ പീറ്റേഴ്‌സന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇവര്‍ ആരാണെന്നാണ് വിചാരിച്ചു വച്ചിരിക്കുന്നതെന്നു എനിക്കറിയില്ല. അവര്‍ ചെയ്തത് വളരെ വലിയ തെറ്റ് തന്നെയാണ്. ഏറ്റവും വലിയ തെറ്റ് കോച്ച് ഗ്രൗണ്ടിലേക്കു ഓടിയെത്തി അംപയര്‍മാരോടു സംസാരിച്ചതാണെന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി.
കോച്ചിനെ (പ്രവീണ്‍ ആംറെ) എനിക്കു മനസ്സിലാവുന്നില്ല. ഡിസി സംഘത്തിലെ മുതിര്‍ന്നയാളാണ് അദ്ദേഹം. റിഷഭ് പന്ത് ടീമംഗങ്ങളോടു തിരിച്ചുവരാന്‍ ആവശ്യപ്പെടുന്നു. അവരും അതിനു ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ച് ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ക്രിക്കറ്റെന്ന ഗെയിമില്‍ ഇനിയൊരിക്കലും ഇങ്ങനെയൊരു സംഭവം കാണാന്‍ സാധിക്കാതിരിക്കട്ടെയെന്നു താന്‍ പ്രതീക്ഷിക്കുകയാണന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

4

നിര്‍ണായകമായ അവസാനത്തെ ഓവറില്‍ ക്രീസിലുണ്ടായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം റോമന്‍ പവെലിനെതിരേ ഒബെഡ് മക്കോയ് എറിഞ്ഞ നാലാത്തെ ബോളാണ് വിവാദത്തിനു വഴി വച്ചത്. ജയിക്കാന്‍ അവസാന ഓവറില്‍ 36 റണ്‍സ് വേണമെന്നിരിക്കെ ആദ്യത്തെ മൂന്നു ബോളിലും പവെല്‍ സിക്‌സറടിച്ചിരുന്നു. പക്ഷെ നാലാമത്തേത് ഒരു ഫുള്‍ ടോസായിരുന്നു. ഇതു നോ ബോള്‍ വിളിക്കണമെന്നായിരുന്നു ഡിസി താരങ്ങളുടെ ആവശ്യം. പക്ഷെ അംപയര്‍മാര്‍ അതിനു തയ്യാറായില്ല. ഇതോടെയാണ് ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്രീസിലുണ്ടായിരുന്നവരോടു തിരികെ വരാന്‍ ആവശ്യപ്പെട്ടത്. തന്റെ പ്രതിഷേധം അസിസ്റ്റന്റ് കോച്ചായ പ്രവീണ്‍ ആംറെയെ ഗ്രൗണ്ടിലേക്ക് അയച്ച് റിഷഭ് അറിയിക്കുകയും ചെയ്യുകയായിരുന്നു. പക്ഷെ അംപയര്‍മാര്‍ അതു നോബോളല്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കളിയില്‍ ഡിസി 15 റണ്‍സിനു പരാജയപ്പെടുകയും ചെയ്തിരുന്നു.

Story first published: Saturday, April 23, 2022, 15:07 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+