For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: മൂന്നാം നമ്പറില്‍ അശ്വിന്‍ സ്റ്റാറായി, ഇവിടെ കളിച്ച വേറെ ബൗളര്‍മാരെ അറിയുമോ?

അഞ്ചു പേരെ അറിയാം

ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പയറ്റിയ വളരെ വ്യത്യസ്തമായ തന്ത്രം ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമാവുമ്പോള്‍ മൂന്നാം നമ്പറില്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പിഞ്ച് ഹിറ്ററായി കയറൂരി വിടുകയെന്നതായിരുന്നു ഇത്. അതിവേഗം റണ്‍സെടുത്ത് ടീമിന്റെ റണ്‍റേറ്റ് ഉയര്‍ത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ റോള്‍. അശ്വിനെ മൂന്നാമനായി ഇറക്കിയുള്ള സഞ്ജുവിന്റെ ഈ ചൂതാട്ടം വിജയിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ കരിയറിലെ കന്നി ഫിഫ്റ്റി വരെ നേടാന്‍ അശ്വിനായിരുന്നു.

പക്ഷെ മൂന്നാം നമ്പറില്‍ ബൗളര്‍മാരെ ഇറക്കിയുള്ള തന്ത്രം ഐപിഎല്ലില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നേരത്തേ പല ഫ്രാഞ്ചൈസികളും പയറ്റി പരാജയപ്പെട്ട പരീക്ഷണമാണിത്. നേരത്തേ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടുള്ള ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

സഹീര്‍ ഖാന്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

സഹീര്‍ ഖാന്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ നേരത്തേ ഐപിഎല്ലില്‍ മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട താരമാണ്. ഐപിഎല്ലില്‍ 10 വര്‍ഷത്തോളം കളിച്ചിട്ടുള്ള അദ്ദേഹം ആകെ നേടിയത് 117 റണ്‍സ് മാത്രമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് സഹീറിന് മൂന്നാമായി ബാറ്റ് ചെയ്യേണ്ടി വന്നത്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ഇത്.
ഡെക്കാനെതിരേ 176 റണ്‍സ് ചേസ് ചെയ്ത ആര്‍സിബിക്കു തുടക്കത്തില്‍ തന്നെ തിലകരത്‌നെ ദില്‍ഷനെ നഷ്ടമായി. ഇതോടെയണ് ഡാനിയേല്‍ വെറ്റോറിയും സംഘവും സഹീറിനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തത്. പക്ഷെ ഈ നീക്കം ദയനീയ പരാജയമായി. രണ്ടു ബോളുകളുടെ ആയുസ് മാത്രമേ സഹീറിനുണ്ടായുള്ളൂ. ഡെയ്ല്‍ സ്‌റ്റെയ്‌ന് അദ്ദേഹത്തെ ബൗള്‍ഡാക്കുക്കുകയായിരുന്നു. പിന്നീടൊരിക്കലും സഹീര്‍ മുന്‍ നിരയില്‍ ബാറ്റ് ചെയ്തിട്ടില്ല.

പിയൂഷ് ചൗള (കെകെആര്‍)

പിയൂഷ് ചൗള (കെകെആര്‍)

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പിയൂഷ് ചൗളയും ഐപിഎല്ലില്‍ മൂന്നാംനമ്പറില്‍ പരീക്ഷിക്കപ്പെട്ട താരമാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലെഗ് സ്പിന്നറായ ചൗള കരിയറിന്റെ തുടക്കത്തില്‍ ബാറ്റിങിലും മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. പക്ഷെ ഐപിഎല്ലില്‍ ബൗളിങിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
2016ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) മല്‍സരത്തിലായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ചൗള മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തത്. കെകെആര്‍ 187 റണ്‍സ് ചേസ് ചെയ്യവെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ നേരത്തേ പുറത്തായതോടെ ചൗള ക്രീസിലെത്തുകയായിരുന്നു. എന്നാല്‍ അഞ്ചു ബോളില്‍ എട്ടു റണ്‍സെടുത്ത അദ്ദേഹത്തെ സഹീര്‍ ഖാന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.

അജിത് അഗാര്‍ക്കര്‍ (കെകെആര്‍)

അജിത് അഗാര്‍ക്കര്‍ (കെകെആര്‍)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി 21 ബോളില്‍ ഫിഫ്റ്റി നേടിയിട്ടുള്ള താരമാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍. ഇന്ത്യയുടെ മുന്‍നിര ബൗളറായിരുന്നപ്പോഴും ബാറ്റിങില്‍ മുന്‍നിരയില്‍ ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ അഗാര്‍ക്കര്‍ മൂന്നം നമ്പറില്‍ ബാറ്റിങിന് അയക്കപ്പെട്ടിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരേ കെകെആര്‍ 197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുരവെയായിരുന്നു ഈ നീക്കം. ഓപ്പണര്‍ സല്‍മാന്‍ ബട്ട് തുടക്കത്തില്‍ പുറത്തായതോടെ അഗാര്‍ക്കറിനു മൂന്നാം നമ്പറില്‍ ഇറങ്ങേണ്ടിവന്നു. 13 ബോളില്‍ 20 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു. ഷെയ്ന്‍ വാട്‌സനായിരുന്നു വിക്കറ്റ്. പിന്നീടൊരിക്കലും അഗാര്‍ക്കര്‍ മൂന്നാമനായി ബാറ്റ് ചെയ്തിട്ടില്ല.

ഹര്‍ഭജന്‍ സിങ് (മുംബൈ)

ഹര്‍ഭജന്‍ സിങ് (മുംബൈ)

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും മൂന്നാം നമ്പറില്‍ ഇറങ്ങിയ ബൗളര്‍മാരുടെ കൂട്ടത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സിലുണ്ടായിരുന്നപ്പോള്‍ 2011ലായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അദ്ദേഹം മൂന്നാമനായി ബാറ്റ് വീശിയത്. മോശമല്ലാത്ത പ്രകടനം ഹര്‍ഭജന്‍ കാഴ്ചവയ്ക്കുകയും ചെയ്തു. 29 ബോളില്‍ 30 റണ്‍സ് അദ്ദേഹം നേടി. ഈ മല്‍സരത്തില്‍ മുംബൈ വിജയിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ കരിയറിലാതെ നാലു തവണയാണ് ഹര്‍ഭജന്‍ മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ടത്. ഈ പൊസിഷനില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 67 റണ്‍സാണ്.

സൊഹൈല്‍ തന്‍വീര്‍ (റോയല്‍സ്)

സൊഹൈല്‍ തന്‍വീര്‍ (റോയല്‍സ്)

പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൊഹൈല്‍ തന്‍വീര്‍ 2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. ഇതേ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടത്തിലാണ് അന്നത്തെ റോയല്‍സ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്‍ തന്‍വീറിനെ മൂന്നാം നമ്പറില്‍ അയക്കുന്നത്. ഓരോ സിക്‌സും ഫോറുമടക്കം 13 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു.
പിഞ്ച് ഹിറ്ററുടെ റോളില്‍ ഭേദപ്പട്ട പ്രകടനം നടത്തിയ തന്‍വീറിനെ ഡല്‍ഹിക്കെതിരായ സെമി ഫൈനലിലും മൂന്നാം നമ്പറില്‍ പരീക്ഷിച്ചിരുന്നു. പക്ഷെ അഞ്ചു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ഫര്‍വേസ് മഹ്‌റൂഫ്പുറത്താക്കി. പിന്നീട് ഐപിഎല്ലില്‍ തന്‍വീര്‍ കളിച്ചിട്ടുമില്ല.

Story first published: Saturday, May 21, 2022, 18:52 [IST]
Other articles published on May 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+