For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ആര്‍സിബി ഇല്ലായിരുന്നെങ്കില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ടീം സിഎസ്‌കെ; ചഹാല്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് യുസ്‌വേന്ദ്ര ചഹാല്‍.തകര്‍പ്പന്‍ സ്പിന്‍ ബൗളിങ്ങുകൊണ്ട് ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന ബഹുമതിയും ചഹാല്‍ സ്വന്തം പേരിലാക്കി. 2011ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായെങ്കിലും അധികം മത്സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല.ഇതോടെ 2014ല്‍ ആര്‍സിബിയിലെത്തിയ ചഹാല്‍ പിന്നീടിങ്ങോട്ട് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ഇപ്പോഴിതാ ക്രിക്ട്രാക്കര്‍ ചഹാലുമായി നടത്തിയ അഭിമുഖത്തില്‍ ആര്‍സിബിയില്‍ അല്ലാതെ കളിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ഐപിഎല്‍ ടീമേതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചഹാല്‍. അത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് അല്ല എംഎസ് ധോണി ക്യാപ്റ്റനായുള്ള സിഎസ്‌കെയാണ്. ഇന്ത്യന്‍ ടീമില്‍ ധോണി വിക്കറ്റ് കീപ്പറായിരിക്കെ ചഹാലിന് നിര്‍ദേശങ്ങള്‍ നല്‍കി എന്നും അദ്ദേഹമുണ്ടായിരുന്നു. ധോണിയുടെ വിരമിക്കലിന് ശേഷം ചഹാലിന് പഴയ സ്ഥിരത നിലനിര്‍ത്താനാവുന്നില്ല.

chahalipl

മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെ ആരാധക പിന്തുണയിലും വളരെ മുന്നിലാണ്. ഇതുവരെ കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. 106 ഐപിഎല്ലില്‍ നിന്നായി 125 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 7.70 എന്ന മികച്ച ഇക്കോണമിയും ചഹാലിനുണ്ട്. എന്നാല്‍ സമീപകാലത്തായി പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുന്നില്ല. 2021 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ചഹാല്‍ നേടിയത്.

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന താരമാണ് ചഹാല്‍. എന്നാല്‍ അവസാന പരമ്പരയിലെല്ലാം താരം നന്നായി തല്ലുവാങ്ങി. ഐപിഎല്‍2021ന്റെ രണ്ടാം പാദം യുഎഇയില്‍ നടക്കാനിരിക്കെ ചഹാലിന് തിളങ്ങേണ്ടത് വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ടി20 ലോകകപ്പിലേക്കുള്ള ടീമില്‍ ഇടം പിടിക്കുക ചഹാലിന് പ്രയാസമാവും. അടുത്ത വര്‍ഷം മെഗാ താരലേലം നടക്കാനിരിക്കെ ആര്‍സിബി ചഹാലിനെ നിലനിര്‍ത്തുമോയെന്ന് കണ്ടറിയണം.

ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം നടത്താന്‍ ചഹാലിന് അവസരം ലഭിച്ചിട്ടില്ല. 54 ഏകദിനത്തില്‍ നിന്ന് 92 വിക്കറ്റും 48 ടി20യില്‍ നിന്ന് 62 വിക്കറ്റുമാണ് ചഹാല്‍ ഇന്ത്യക്കായി നേടിയത്. ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ചഹാലും ഇന്ത്യന്‍ നിരയിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. മൂന്ന് ഏകദിനവും അഞ്ച് ടി20യും അടങ്ങുന്ന പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്.

Story first published: Saturday, June 5, 2021, 14:04 [IST]
Other articles published on Jun 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+