Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: അടുത്തത് അര്‍ജുന്‍? ടൂര്‍ണമെന്റിലെ താരപുത്രന്‍മാര്‍- മിന്നിച്ചത് യുവിയും മാര്‍ഷും

ഐപിഎല്ലിന്റെ 15ാം സീസണ്‍ അടുത്ത മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ചില താര പുത്രമാന്‍മാരെ നമുക്കു കാണാന്‍ കഴിയും. ഇവരില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍. ടൂര്‍ണമെന്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും കഴിഞ്ഞ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാവാന്‍ താരത്തിനായിരുന്നു. 20 ലക്ഷം രൂപയ്ക്കായിരുന്നു ലേലത്തില്‍ അര്‍ജുനെ മുംബൈ വാങ്ങിയത്.

1

പക്ഷെ ഒരു കളിയില്‍പ്പോലും അവസരം കിട്ടിയില്ല. മാത്രമല്ല പരിക്കു കാരണം ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ വച്ച് പിന്മാറേണ്ടി വരികയും ചെയ്തു.വരാനിരിക്കുന്ന സീസണിലെങ്കിലും മുംബൈ അല്ലെങ്കില്‍ മറ്റേതെങ്കിലും ടീമില്‍ തനിക്കു അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അര്‍ജുന്‍. ഈ മാസം നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാരുടെ അന്തിമ ലിസ്റ്റിലും അര്‍ജുന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, നേരത്തേ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരപുത്രന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

സ്റ്റുവര്‍ട്ട് ബിന്നി

സ്റ്റുവര്‍ട്ട് ബിന്നി

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിയുടെ മകനും ഓള്‍റൗണ്ടറുമായ സ്റ്റുവര്‍ട്ട് ബിന്നി നേരത്തേ ഐപിഎല്ലിന്റെ ഭാഗമായിരുന്നു. മൂന്നു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി സ്റ്റുവര്‍ട്ട് നേരത്തേ കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവയാണ് ഈ ടീമുകള്‍. 2010ലായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2019ലാണ് സ്റ്റുവര്‍ട്ട് അവസാനമായി ടൂര്‍ണമെന്റില്‍ കളിച്ചത്.
95 മല്‍സരങ്ങളില്‍ നിന്നും 880 റണ്‍സും 22 വിക്കറ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പുറത്താവാതെ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 14 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തതാണ് മികച്ച ബൗളിങ് പ്രകടനം.

2

2013ലെ സീസണിലായിരുന്നു സ്റ്റുവര്‍ട്ടിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. റോയല്‍സിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും 293 റണ്‍സ് അദ്ദേഹം നേടി. ബൗളിങില്‍ ആറു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 2020ലെ ലേലത്തില്‍ സ്റ്റുവര്‍ട്ട് ഉള്‍പ്പെട്ടിരുന്നുവെങ്കിലും ആരും വാങ്ങിയില്ല. പിന്നീട് താരം ടൂര്‍ണമെന്റില്‍ കളിച്ചിട്ടുമില്ല.

രോഹന്‍ ഗവാസ്‌കര്‍

രോഹന്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറുടെ മകന്‍ രോഹന്‍ ഗവാസ്‌കറും നേരത്തേ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. പക്ഷെ വന്‍ ഫ്‌ളോപ്പായി താരം മാറുകയും ചെയ്തു. 2010ലെ ഐപിഎല്ലിലായിരുന്നു രോഹന്‍ ടൂര്‍ണമെന്റിലുണ്ടായിരുന്നത്. മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു അദ്ദേഹം. വെറും രണ്ടു മല്‍സരങ്ങൡ മാത്രമാണ് രോഹനു കളിക്കാനായത്. പിന്നീട് അദ്ദേഹത്തെ ടൂര്‍ണമെന്റില്‍ കണ്ടിട്ടില്ല. ഇന്ത്യന്‍ ടീമിനു വേണ്ടി 2004ല്‍ 11 ഏകദിനങ്ങളിലും രോഹന്‍ കളിച്ചിരുന്നു. വിരമിച്ച ശേഷം ഇപ്പോള്‍ കമന്ററി രംഗത്തു സജീവമാണ് അദ്ദേഹം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് യുവരാജ് സിങിന്റെ സ്ഥാനം. അച്ഛനേക്കാള്‍ പ്രശസ്തനായ ക്രിക്കറ്റര്‍ കൂടിയാണ് യുവി. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റര്‍ കൂടിയായ യോഗ്‌രാജ് സിങാണ്. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ യുവരാജ് സ്ഥിരം സാന്നിധ്യമായിരുന്നു. മിക്ക ഫ്രാഞ്ചൈസികളുടെ ഭാഗമാവാനും അദ്ദേഹത്തിനു കഴിഞ്ഞു. 2019ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് യുവി അവാസാനമായി ജഴ്‌സിയണിഞ്ഞത്. 132 മല്‍സരങ്ങളില്‍ നിന്നും 13 ഫിഫ്റ്റികളടക്കം 2750 റണ്‍സും 36 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

6

ഹോം ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്‌സിലൂടെയാണ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) യുവിയുടെ ഐപിഎല്‍ കരിയറിന്റെ തുടക്കം. പിന്നീട് പൂനെ വാരിയേഴ്‌സിലെത്തി. 2014ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു മാറിയ അദ്ദേഹം 2015ല്‍ 16 കോടി രൂപയ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഭാഗമായി. 16, 17 സീസണുകളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമായിരുന്നു യുവരാജ്. 2018ല്‍ മുന്‍ ടീമായ പഞ്ചാബില്‍ തിരിച്ചെത്തി. ഇവിടെ നിന്നാണ് അദ്ദേഹം മുംബൈയിലേക്കു മാറിയത്.

ഷോണ്‍ മാര്‍ഷ് & മിച്ചെല്‍ മാര്‍ഷ്

ഷോണ്‍ മാര്‍ഷ് & മിച്ചെല്‍ മാര്‍ഷ്

ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താര പുത്രമാന്‍മാരും സഹോദരന്‍മാരുമാണ് ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷും മിച്ചെല്‍ മാര്‍ഷും. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ജെഫ് മാര്‍ഷിന്റെ മക്കളാണ് ഇരുവരും. ഷോണാണ് ഐപിഎല്ലില്‍ വരവറിയിച്ച ആദ്യത്തെയാള്‍. 2008ലെ പ്രഥമ സീസണില്‍ പഞ്ചാബിനു വേണ്ടി 11 മല്‍സരങ്ങളില്‍ നിന്നും 616 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെട്ടിരുന്നു. 2008 മുതല്‍ 16 വരെ ഷോണ്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്നു. 2477 റണ്‍സും അദ്ദേഹം നേടി. പിന്നീട് ഷോണിനെ ഐപിഎല്ലില്‍ കണ്ടിട്ടില്ല.

8

ഷോണിന്റെ സഹോദരനും ഓള്‍റൗണ്ടറുമായ മിച്ചെല്‍ 2010ലായിരുന്നു ഐപിഎല്ലില്‍ അരങ്ങേറിയത്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, പൂനെ വാരിയേഴ്‌സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, ,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുണ്ട്. അവസാന സീസണില്‍ ഹൈദരാബാദിനൊപ്പമുണ്ടായുരുന്ന മിച്ചെലിനു പരിക്കുകാരണം പിന്‍മാറേണ്ടി വന്നു. 21 മല്‍സരങ്ങളില്‍ നിന്നും 225 റണ്‍സും 20 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

അനിരുദ്ധ ശ്രീകാന്ത്

അനിരുദ്ധ ശ്രീകാന്ത്

ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം കെ ശ്രീകാന്തിന്റെ മകനായ അനിരുദ്ധ ശ്രീകാന്ത് നേരത്തേ ഐപിഎല്ലിന്റെ ഭാഗമായിരുന്നു. 2008 മുതല്‍ 13 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. 14ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലുമെത്തി. പക്ഷെ ടൂര്‍ണമെന്റില്‍ ക്ലിക്കാവാന്‍ അനിരുദ്ധയ്ക്കായില്ല. ഓപ്പണറായ താരത്തെ പക്ഷെ മധ്യനിരയിലായിരുന്നു സിഎസ്‌കെ കൡപ്പിച്ചത്. വേണ്ടത്ര അവസരം ലഭിക്കാതെ തഴയപ്പെട്ട അനിരുദ്ധയെ ഹൈദഹബാദും അവസരങ്ങള്‍ നല്‍കാതെ ഒഴിവാക്കുകയായിരുന്നു.

Story first published: Wednesday, February 2, 2022, 12:41 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+