
കെവിന്‍ പീറ്റേഴ്‌സന്‍ (7 കോടി, ആര്‍സിബി, 2009)
2009ലെ ഐപിഎല്ലില്‍ ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരമായ കെവിന്‍ പീറ്റേഴ്‌സനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത് ഏഴു കോടി രൂപയ്ക്കായിരുന്നു. പക്ഷെ സീസണില്‍ ആറു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു നേടാനായത് 93 റണ്‍സ് മാത്രമാണ്.
ഐപിഎല്ലിനിടെ ദേശീയ ടീമിലേക്കു വിളിക്കപ്പെട്ടതോടെയാണ് പീറ്റേഴ്‌സന്‍ ആറു മല്‍സരങ്ങള്‍ മാത്രം കളിച്ചത്. ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും 6.53 ഇക്കോണമ റേറ്റില്‍ അദ്ദേഹം നാലു വിക്കറ്റെടുത്തിരുന്നു.

ആന്‍ഡ്രു ഫ്‌ളിന്റോഫ് (7 കോടി, സിഎസ്‌കെ, 2009)
2009ലെ ഐപിഎല്ലില്‍ തന്നെ വന്‍ തുക ലഭിച്ചിട്ടും ഫ്‌ളോപ്പായ മറ്റൊരു ഇംഗ്ലീഷ് സൂപ്പര്‍ താരമാണ് മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫ്. ഏഴു കോടി രൂപയ്ക്കു ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു അദ്ദേഹത്തെ വാങ്ങിയത്.
സിഎസ്‌കെയില്‍ ഫിനിഷറുടെ റോളിലായിരുന്നു ഫ്‌ളിന്റോഫ് കളിക്കേണ്ടിയിരുന്നത്. പക്ഷെ പരിക്കു കാരണം മൂന്നു മല്‍സരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാനായുള്ളൂ. ഈ മൂന്നു കളികളില്‍ നിന്നും 62 റണ്‍സും രണ്ടു വിക്കറ്റുകളുമാണ് ഫ്‌ളിന്റോഫ് നേടിയത്.

ഇര്‍ഫാന്‍ പഠാന്‍ (8.5 കോടി, ഡിസി, 2011)
ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ 2011ല്‍ 8.5 കോടി രൂപയ്ക്കായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) വാങ്ങിയത്. പക്ഷെ ഡിസിയില്‍ താരം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 14 മല്‍സരങ്ങളില്‍ നിന്നും 18.75 ശരാശരിയില്‍ വെറും 150 റണ്‍സെടുക്കാനേ ആയുള്ളൂ. ബൗൡങിലാവട്ടെ 11 വിക്കറ്റാണ് ഇര്‍ഫാനു ലഭിച്ചത്.

പവന്‍ നേഗി (8.5 കോടി, ഡിസി, 2016)
ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) മറ്റൊരു ഫ്‌ളോപ്പാണ് പവന്‍ നേഗി. 2016 ലെ ലേലത്തില്‍ താരത്താനായി ഡല്‍ഹി മുടക്കിയത് 8.5 കോടി രൂപയായിരുന്നു.
തൊട്ടുമുമ്പത്തെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നേഗി. ഇതാണ് ലേലത്തില്‍ അദ്ദേഹത്തിന്റെ ഡിമാന്റുയര്‍ത്തിയത്. പക്ഷെ ഡിസിയില്‍ എട്ടു മല്‍സരങ്ങള്‍ കളിച്ച നേഗി ബാറ്റിങിലും ബൗളിങിലും ക്ലിക്കായില്ല. ഒരേയൊരു വിക്കറ്റ് മാത്രമേ നേഗിക്കു ലഭിച്ചുള്ളൂ.

ദിനേശ് കാര്‍ത്തിക് (10.5 കോടി, ആര്‍സിബി, 2015)
ഈ സീസണില്‍ ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ദിനേശ് കാര്‍ത്തികും നേരത്തേ വന്‍ തുക ലഭിച്ച ശേഷം ഫ്‌ളോപ്പായിട്ടുണ്ട്. ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിട്ടാണ് ഡികെ കളിക്കുന്നത്. ഫ്രാഞ്ചൈസിയില്‍ ഇതു അദ്ദേഹത്തിനു രണ്ടാമൂഴമാണ്. 2015ല്‍ 10.5 കോടിക്കു കാര്‍ത്തികിനെ ആര്‍സിബി വാങ്ങിയിരുന്നു. പക്ഷെ അന്നു തന്റെ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. 16 മല്‍സരങ്ങളില്‍ നിന്നും 12.81 ശരാശരിയില്‍ 141 റണ്‍സ് മാത്രമേ കാര്‍ത്തികിനു നേടാനായുള്ളൂ.

ടൈമല്‍ മില്‍സ് (12 കോടി, ആര്‍സിബി, 2017)
ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ടൈമല്‍ മില്‍സിനെ 2017ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത് 12 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍ ഇതു നഷ്ടക്കച്ചവടമായി മാറി. 50 ലക്ഷം മാത്രമായിരുന്നു അന്നു മില്‍സിന്റെ അടിസ്ഥാന വില. പക്ഷെ അതിനേക്കാള്‍ 20 മടങ്ങ് അധികം നല്‍കിയാണ് താരത്തെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. പക്ഷെ മില്‍സിനു പ്രതീക്ഷ കാക്കാനായില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 8.57 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായുള്ളൂ.

യുവരാജ് സിങ് (16 കോടി, ഡിസി, 2015)
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെ വാങ്ങാന്‍ 2015ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) വാരിയെറിഞ്ഞത് 16 കോടി രൂപയായിരുന്നു. സീസണിലെ ഏറ്റവും മൂല്യമേറിയ താരവും അേദ്ദഹമായിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ യുവി പരാജയപ്പെട്ടു. 14 ഇന്നിങ്‌സുകളില്‍ നിന്നും 19.07 ശരാശരിയില്‍ 248 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 118.09 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

ബെന്‍ സ്‌റ്റോക്‌സ് (12.5 കോടി, റോയല്‍സ്, 2018)
ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനായി 2018ലെ ഐപിഎല്ലില്‍ 12.5 കോടി മുടക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ നീക്കവും പാളിയിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 121 സ്‌ട്രൈക്ക് റേറ്റോടെ 196 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. 45 ആയിരുന്നു സ്‌റ്റോക്‌സിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഗ്ലെന്‍ മാക്‌സ്വെല്‍ (9 കോടി, ഡിസി, 2018)
2018ലെ മെഗാ ലേലത്തില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുടക്കിയത് ഒമ്പതു കോടി രൂപയായിരുന്നു. ലോക ക്രിക്കറ്റിലെ അപകടകാരിയായ താരങ്ങളിലൊരാളായ അദ്ദേഹത്തിനു പക്ഷെ പ്രതീക്ഷ്‌ക്കൊത്തുയരാനായില്ല. 12 മല്‍സരങ്ങളില്‍ നിന്നും 22.9 ശരാശരിയില്‍ 169 റണ്‍സായിരുന്നു മാക്‌സിയുടെ സമ്പാദ്യം. ഇതില്‍ 95 റണ്‍സും ഒരു കളിയില്‍ നേടിയതായിരുന്നു.

റോബിന്‍ ഉത്തപ്പ (10.9 കോടി, പൂനെ, 2011)
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയും ഫ്‌ളോപ്പായ വില കൂടിയ താരങ്ങളിലുണ്ട്. ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത പൂനെ വാരിയേഴ്‌സ് 2011ല്‍ അദ്ദേഹത്തെ വാങ്ങിയത് 10.9 കോടി രൂപയ്ക്കായിരുന്നു. പുതിയ ടീം കൂടിയായ പൂനെയെ കെട്ടിപ്പെടുക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 14 മല്‍സരങ്ങളില്‍ നിന്നും 264 റണ്‍സ് മാത്രമേ ഉത്തപ്പ നേടിയുള്ളൂ.


Click it and Unblock the Notifications











