For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ധോണിയെ പുറത്താക്കി ആര്‍സിബിയെ ജയിപ്പിച്ചു; പക്ഷെ നിരാശ തോന്നി; ദയാല്‍ പറയുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നുണ്ട്. ഇതിനായുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇത്തവണയും എംഎസ് ധോണി സിഎസ്‌കെയ്ക്കായി കളിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. അവസാന സീസണില്‍ റുതുരാജ് ഗെയ്ക് വാദിനെ നായകനാക്കിയാണ് സിഎസ്‌കെ ഇറങ്ങിയത്. പ്രതീക്ഷിച്ച പ്രകടനം ടീമിന് കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് സിഎസ്‌കെ ഇറങ്ങാനൊരുങ്ങുന്നത്. ധോണി അവസാന സീസണില്‍ ഫിനിഷറെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇത്തവണ കളിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. അവസാന സീസണില്‍ സിഎസ്‌കെയെ തടുത്ത് പ്ലേ ഓഫ് ടിക്കറ്റെടുത്തത് ആര്‍സിബിയാണ്. നിര്‍ണ്ണായക മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സ് നേടിയാല്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു.

എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ യഷ് ദയാല്‍ എംഎസ് ധോണിയെയടക്കം പുറത്താക്കി ആര്‍സിബിയെ ജയിപ്പിച്ച് സിഎസ്‌കെയുടെ പ്ലേ ഓഫ് മോഹം തകര്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ധോണിയുടെ വിക്കറ്റ് നേടിയ സമയത്തെ മാനസികാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് യഷ് ദയാല്‍.

എനിക്ക് നിരാശയാണ് തോന്നിയത്

ധോണിയുടെ വിക്കറ്റ് നേടിയ ശേഷം എനിക്ക് നിരാശയാണ് തോന്നിയത്. ആളുകള്‍ എന്ത് പറയും എന്താണ് ഇനി സംഭവിക്കുകയെന്നത് ഞാന്‍ ചിന്തിച്ചിരുന്നേയില്ല. എന്നാല്‍ ധോണി കളം വിട്ടപ്പോള്‍ അവിടെ എല്ലാവര്‍ക്കും നിരാശയായിരുന്നു. അതിന് കാരണം ഇനി ധോണി തിരിച്ചുവരുമോ ഇല്ലയോ എന്ന് ആര്‍ക്കും അറിയില്ല. ആ സമയത്ത് നിരവധി കാര്യങ്ങളാണ് എന്റെ മനസിലൂടെ കടന്നുപോയത്. ഞാന്‍ ശ്വാസം ശക്തിയായെടുത്ത് വലിച്ചുവിട്ടാണ് സമ്മര്‍ദ്ദം കുറച്ചത്' ദയാല്‍ യു ട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

ധോണി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ആര്‍സിബിയെ മറികടന്ന് സിഎസ്‌കെ പ്ലേ ഓഫിലെത്താന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ധോണിയുടെ വിക്കറ്റ് കൃത്യ സമയത്ത് നേടാന്‍ ദയാലിനായി. അവസാന സീസണോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ധോണിയുടെ പുറത്താകല്‍ സ്റ്റേഡിയത്തെ നിശബ്ദമാക്കി. ഈ സീസണില്‍ ധോണി കളിക്കാതിരുന്നാല്‍ ധോണിയെ ഐപിഎല്ലില്‍ അവസാനമായി പുറത്താക്കിയ ബൗളറെന്ന നേട്ടം ദയാലിന് സ്വന്തം.

yash dayal ipl 2025

വിരാട് കോലി ഉപദേശിച്ച തന്ത്രം

അവസാന ഓവര്‍ പന്തെറിയാനൊരുങ്ങുമ്പോള്‍ ധോണി ക്രീസിലുണ്ടായിരുന്നു. ധോണിക്കെതിരേ പന്തെറിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ച് വിരാട് കോലി പറഞ്ഞത് എന്താണെന്നും ദയാല്‍ വെളിപ്പെടുത്തി. 'അവസാന നാല് പന്തില്‍ 11 റണ്‍സായിരുന്നു യോഗ്യത നേടാന്‍ സിഎസ്‌കെയ്ക്ക് വേണ്ടിയിരുന്നത്. ആ സമയത്ത് ഞാന്‍ എന്റെ ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ശ്രമിച്ചത്.

ശാര്‍ദ്ദുല്‍ ആയിരുന്നു സ്‌ട്രൈക്ക്. ബാറ്റിലേക്ക് എറിയാതെ വൈഡ് ലൈന്‍ പന്തുകളെറിയാനാണ് കോലിഭായി പറഞ്ഞത്' എന്നാണ് ദയാല്‍ പറഞ്ഞത്. ഞാന്‍ വളരെ ഉയരങ്ങളില്‍ നിന്ന് ഒരിക്കല്‍ താഴോട്ട് പോയതാണ്. എനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ദയാല്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിനായി കളിക്കവെ കെകെആറിന്റെ റിങ്കു സിങ് ദയാലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തിയിട്ടുണ്ട്. ഇപ്പോള്‍ ശക്തമായി തിരിച്ചുവന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലടക്കം ഇടം നേടാന്‍ ദയാലിനായി.

ധോണി ഈ സീസണില്‍ കളിക്കുമോ?

ധോണി ഈ സീസണിലെ ഐപിഎല്ലില്‍ കൂടി കളിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ സിഎസ്‌കെയുടെ സാഹചര്യം പരിഗണിക്കുമ്പോള്‍ ധോണി കളിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ഫിറ്റ്‌നസ് ധോണിക്കുണ്ടോയെന്നതാണ് സംശയം. കാല്‍മുട്ടിനേറ്റ പരിക്ക് ധോണിയെ കാര്യമായി പ്രയാസപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം ധോണിക്കുണ്ട്.

അതുകൊണ്ടുതന്നെ അടുത്ത സീസണിലും ധോണി കളിക്കാനാണ് സാധ്യത. നായകനെന്ന നിലയില്‍ റുതുരാജ് അത്ര മികച്ചവനല്ല. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ക്കൂടി ധോണിയുടെ സേവനം സിഎസ്‌കെ ടീമിന് അത്യാവശ്യമാണെന്ന് തന്നെ പറയാം.

Story first published: Wednesday, September 18, 2024, 14:31 [IST]
Other articles published on Sep 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+