Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സച്ചിനെ പുറത്താക്കാന്‍ ആരു പറഞ്ഞു? ഗാംഗുലി ചോദിച്ചെന്ന് അക്തര്‍!

1

ഇന്ത്യയില്‍ വളരെയധികം ആരാധകരുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ അതിയായ പാഷന്‍ തന്നെയായിരുന്നു അദ്ദേഹത്തെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി മാറ്റിയത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യയുടെ മഹാന്‍മാരായിട്ടുള്ള ബാറ്റര്‍മാരെ പുറത്താക്കിയതിന്റെ പേരില്‍ ആരാധകര്‍ക്കു അക്തറിനോടു രോഷമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

അത്തരമൊരു സംഭവം ഓര്‍ത്തെടുത്തിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസെന്നറിയപ്പെടുന്ന അക്തര്‍. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെയുള്ള ഒരു സംഭവത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സൗരവ് ഗാംഗുലിയായിരുന്നു കെകെആര്‍ ടീമിനെ നയിച്ചത്.

1

മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ താന്‍ പുറത്താക്കിയപ്പോഴുള്ള സൗരവ് ഗാംഗുലിയുടെ പ്രതികരണത്തെക്കുറിച്ചാണ് ഷുഐബ് അക്തര്‍ വെളിപ്പെടുത്തിയത്. വളരെ മനോഹരമായ ഗ്രൗണ്ടായിരുന്നു അത്, അന്തരീക്ഷവും അതിശയിപ്പിക്കുന്നതായിരുന്നു. സ്റ്റേഡിയം മുഴുവന്‍ കാണികളുണ്ടായിരുന്നു. പക്ഷെ മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ ആദ്യ ഓവറില്‍ തന്നെ ഞാന്‍ സച്ചിനെ പുറത്താക്കി.

2

അതു വലിയൊരു തെറ്റായിരുന്നു. ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യവെ കാണികളില്‍ നിന്നും എനിക്ക് ഒരുപാട് അധിക്ഷേപം നേരിട്ടു. അപ്പോള്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇടപെട്ടു. മിഡ് വിക്കറ്റിലേക്കു വരൂ, ആളുകള്‍ നിങ്ങളെ കൊല്ലും. സച്ചിനെ പുറത്താക്കാന്‍ ആരു പറഞ്ഞു? അതും മുംബൈയില്‍ വച്ച് എന്നായിരുന്നു ദാദ പറഞ്ഞതെന്നും അക്തര്‍ മനസ്സ് തുറന്നു.

3

മുംബൈയിലെ വാംഖഡെയില്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു താന്‍ ആഗ്രഹിച്ചിരുന്നതായി ഷുഐബ് അക്തര്‍ വെളിപ്പെടുത്തി. സ്വന്തം ടീമിനോടു മുംബൈയിലെ കാണികള്‍ക്കുള്ള പാഷനും പിന്തുണയും വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. വിരമിച്ച ശേഷം പല തവണ മുംബൈയില്‍ വന്നപ്പോള്‍ ഈ നഗരത്തിന്റെ സ്‌നേഹം തനിക്ക് ശരിക്കും അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

4

മുംബൈയില്‍ ഞാന്‍ ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട്, ഒരുപാട് സ്‌നേഹവും അവരില്‍ നിന്നും ലഭിച്ചു. വാംഖഡെയില്‍ കളിച്ചപ്പോള്‍ ആരും എന്റെ രാജ്യത്തെ അധിക്ഷേപിച്ചിട്ടില്ല, ആരും വംശീയമായി അധിക്ഷേപിച്ചിട്ടുമില്ല. ഇതില്‍ എനിക്കു വളരെയധികം സന്തോഷമുണ്ട്. വാംഖഡെയിലെ കാണികള്‍ വളരെയധികം പാഷനുള്ളവരാണ്. ഇവിടെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോവുകയാണെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

5

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു വേണ്ടി വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ഷുഐബ് അക്തര്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) അക്തറിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കണ്ടത്. ഈ മല്‍സരത്തില്‍ നാലു വിക്കറ്റുകളെടുത്ത അദ്ദേഹത്തിന്റെ മികവില്‍ കെകെആര്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Story first published: Thursday, April 7, 2022, 14:16 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+