Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ധോണി+കോലി+രോഹിത് - മൂന്നു പേരെയും കൂടി കൂടുതല്‍ തവണ പുറത്താക്കിയവര്‍, ഒരാള്‍ ഇന്ത്യന്‍ താരം!

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍. ക്യാപ്റ്റന്‍മാരായും അല്ലാതെയുമെല്ലാം ഇവരെ ഇതുവരെ നമുക്ക് കാണാന്‍ സാധിച്ചു. ധോണിയും രോഹിത്തും വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കായി ഇതിനകം കളിഞ്ഞു കഴിഞ്ഞെങ്കില്‍ കോലി വണ്‍മാന്‍ ആര്‍മിയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി മാത്രമേ അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളൂ.

മികച്ച ക്യാപ്റ്റന്‍മാരും അപകടകാരികളായ ബാറ്റര്‍മാരും കൂടിയാണ് മൂന്നു പേരും. ബാറ്റിങില്‍ പല റെക്കോര്‍ഡുകളും ഇവര്‍ കുറിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതൊരു ബൗളറുടെയും ഡ്രീം വിക്കറ്റും കൂടിയാണ് ഇവരുടേത്. ഈ മൂന്നു പേരുടെയും കൂടി വിക്കറ്റ് കൂടുതല്‍ തവണ നേടിയിട്ടുള്ള ബൗളര്‍മാര്‍ ആരൊക്കെയാണെന്നറിയാം.

1

ഐപിഎല്ലില്‍ രണ്ടു ബൗളര്‍മാരാണ് എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നീ മൂന്നു പേരുടെയും കൂടി വിക്കറ്റുകള്‍ കൂടുതല്‍ തവണ വീഴ്ത്തിയിട്ടുള്ളത്. ഒരാള്‍ വിദേശിയാണെങ്കില്‍ മറ്റൊരാള്‍ ഇന്ത്യന്‍ ബൗളറുമാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവുമായ സുനില്‍ നരെയ്ന്‍, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മ എന്നിവരാണ് ബിഗ് ത്രീയുടെ വിക്കറ്റുകള്‍ കൂടുതല്‍ തവണ നേടിയിട്ടുള്ളത്. 11 തവണ വീതം ധോണി, കോലി, രോഹിത് എന്നീ മൂന്നു പേരുടെയും കൂടി വിക്കറ്റുകള്‍ ഇവര്‍ പോക്കറ്റിലാക്കിയിട്ടുണ്ട്.

2

ഐപിഎല്ലിന്റെ പുതിയ സീസണിലും കെകെആര്‍ ടീമിന്റെ ഭാഗമാണ് നരെയ്ന്‍. സന്ദീപാവട്ടെ പഞ്ചാബ് കിങ്‌സ് ടീമിനോടൊപ്പമാണ്. മെഗാ ലേലത്തില്‍ അദ്ദേഹത്തെ മുന്‍ ടീമായ പഞ്ചാബ് തിരികെയെത്തിക്കുകയായിരുന്നു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് സന്ദീപിനെ പഞ്ചാബ് വാങ്ങിയത്.

3

സുനില്‍ നരെയ്ന്‍, സന്ദീപ് എന്നിവര്‍ കഴിഞ്ഞാല്‍ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നീ മൂന്നു പേരുടെയും കൂടി വിക്കറ്റ് കൂടുതല്‍ തവണ വീഴ്ത്തിയ മൂന്നാമത്തെ ബൗളര്‍ ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ കൂടിയായ അമിത് മിശ്രയാണ്. 10 തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു മിശ്ര. പക്ഷെ സീസണില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചുള്ളൂ. സീസണിനു ശേഷം മിശ്രയെ ഡിസി ഒഴിവാക്കുകയും ചെയ്തു.
മെഗാ ലേലത്തില്‍ അദ്ദേഹത്തെ ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി വാങ്ങുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ 10 ഫ്രാഞ്ചൈസികളും മിശ്രയ്ക്കു വേണ്ടി താല്‍പ്പര്യം കാണിക്കാതിരുന്നതോടെ അണ്‍സോള്‍ഡായി മാറുകയായിരുന്നു.

4

അമിത് മിശ്രയ്‌ക്കൊപ്പം തന്നെ മൂന്നാംസ്ഥാനം പങ്കിടുന്ന മറ്റൊരു ബൗളര്‍ കൂടിയുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറായ സഹീര്‍ ഖാനാണ് എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നീ മൂന്നു പേരുടെയും കൂടി വിക്കറ്റ് കൂടുതല്‍ തവണയെടുത്ത ബൗളര്‍. 10 തവണ തന്നെ സഹീര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം നേരത്തേ തന്നെ വിരമിച്ചു കഴിഞ്ഞു. നിലവില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് സഹീര്‍.

5

സഹീര്‍ ഖാനു പിറകില്‍ ബിഗ് ത്രീയെ വീഴ്ത്തിയ എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തുള്ള ഇന്ത്യയുടെ മറ്റൊരു മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായിട്ടുള്ള ആശിഷ് നെഹ്‌റ. ഒമ്പതു തവണയാണ് ധോണി, കോലി, രോഹിത് എന്നീ മൂന്നു പേരുടെയും കൂടി വിക്കറ്റുകള്‍ നെഹ്‌റയ്ക്കു ലഭിച്ചിട്ടുള്ളത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞ നെഹ്‌റ ഇപ്പോള്‍ പരിശീലകരംഗത്ത് സജീവമാണ്.
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ പുതിയ ഫ്രാഞ്ചൈികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ് നെഹ്‌റ. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ക്യാപ്റ്റന്‍.

Story first published: Wednesday, March 16, 2022, 14:58 [IST]
Other articles published on Mar 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+