Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: മെച്ചപ്പെട്ടില്ലെങ്കില്‍ നിന്നെ കളിപ്പിക്കില്ല- ഹാര്‍ദിക് 'വിരട്ടി'യെന്ന് ഇഷാന്‍!

ഐപിഎല്ലിന്റെ 15ാം സീസണില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. മുംബൈ രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും ഇവയില്‍ ഇഷാന്‍ ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നു. 2018 മുതല്‍ താരം മുംബൈയുടെ നീല ജഴ്‌സിയിലുണ്ട്. കഴിഞ്ഞ സീസണിനു ശേഷം കൈവിടേണ്ടി വന്നെങ്കിലും ഇത്തവണ മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കു ഇഷാനെ മുംബൈ സ്വന്തമാക്കുകയായിരുന്നു.

1

15.25 കോടി രൂപയാണ് മുംബൈയ്ക്കു ഇതിനായി ചെലവഴിക്കേണ്ടി വന്നത്. ലേലത്തിലെ ഏറ്റവും വില കൂടിയ താരവും അദ്ദേഹമായിരുന്നു. തുടക്കകാലത്ത് മുംബൈയിലെ മുന്‍ ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ തന്നോടു ഗൗരവത്തോടെ നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ യൂട്യൂബ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

2

ഐപിഎല്‍ സീസണില്‍ ഞാന്‍ മുഴുവന്‍ സമയവും ഹാര്‍ദിക് ഭായിക്കും മറ്റുള്ളവര്‍ക്കുമൊപ്പമായിരുന്നു. ജോലിയോടുള്ള അവരുടെ ആത്മാര്‍ഥതയും ഹാര്‍ദിക് എങ്ങനെ സ്വയം പരിപാലിക്കുന്നുവെന്നുമെല്ലാം എനിക്കു കാണാന്‍ സാധിച്ചു. അവര്‍ എന്നോടൊപ്പമിരിക്കുകയും 30 മിനിറ്റോളം കാര്യങ്ങള്‍ വിശദീകരിച്ചു തരികയും ചെയ്യുമായിരുന്നു. എന്താണ് പ്രധാനം, എന്താണ് പ്രധാനമല്ലാത്തത്, ഞാന്‍ തെറ്റായി എന്താണ് ചെയ്യുന്നത് തുടങ്ങി എല്ലാം മനസ്സിലാക്കി തരുമായിരുന്നുമെന്നു ഇഷാന്‍ കിഷന്‍ പറയുന്നു.

3

മുംബൈ ഇന്ത്യന്‍സ് ടീമില്‍ അന്നു ഏറ്റവും ചെറുപ്പം ഞാനായിരുന്നു. എന്റെ ഉത്തരവാദിത്വം ഹാര്‍ദിക് ഭായ് സ്വയം ഏറ്റെടുക്കുകയായിരുന്നു. എന്റെ രക്ഷിതാവിനെപ്പോലെയായിരുന്നു അദ്ദേഹം. ഇവനെ നിങ്ങള്‍ എനിക്കു വിട്ടു തന്നേക്ക് എന്ന തരത്തിലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. നീ സ്വയം മെച്ചപ്പെട്ടില്ലെങ്കില്‍ കളിപ്പിക്കില്ലയെന്നും ഹാര്‍ദിക് ഭായ് ഒരിക്കല്‍ ഗൗരവത്തോടെ പറഞ്ഞിരുന്നു. എന്റെ നന്‍മയ്ക്കു വേണ്ടിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നതെന്നു എനിക്കും തോന്നിയിരുന്നുവെന്നും ഇഷാന്‍ കിഷന്‍ വെളിപ്പെടുത്തി.

4

ഹാര്‍ദിക് മാത്രമായിരുന്ന മൂത്ത സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും തന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നും അന്നും ഇന്നും തന്റെ കരിയറിന്റെ പുരോഗതി അദ്ദേഹം നിരീക്ഷിക്കുന്നുണ്ടെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി. ക്രുനാല്‍ ഭായിക്കും എന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയായിരുന്നു. മൂന്ന്- നാല് മാസത്തിനു ശേഷം നമ്മള്‍ വീണ്ടും കാണുമെന്നും അന്നു പരസ്പരം നമ്മുടെ പുരോഗതി വിലയിരുത്തും എന്ന തരത്തിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഒരു താരമെന്ന നിലയില്‍ മാത്രമല്ല മനുഷ്യനെന്ന നിലയിലും മറ്റെല്ലാ രീതിയിലും പരസ്പരം വിലയിരുത്തുമെന്നായിരുന്നു ക്രുനാല്‍ ഭായ് പറയാറുള്ളത്. ഞങ്ങള്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ടിരുന്നതായും 23 കാരനായ ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

5

2015ല്‍ 21ാം വയസ്സിലായിരുന്നു ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലെത്തിയത്. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റവും മുംബൈയ്‌ക്കൊപ്പമായിരുന്നു. അടുത്ത ആറു സീസണുകള്‍ ഹാര്‍ദിക് മുംബൈയുടെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളാവുകയും ചെയ്തു. മുംബൈക്കു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനം താരത്തിനു ഇന്ത്യന്‍ ടീമിലേക്കും വഴി തുറക്കുകയായിരുന്നു.

6

പക്ഷെ കഴിഞ്ഞ സീസണിനു ശേഷം തീര്‍ത്തും അപ്രതീക്ഷിതമായി ഹാര്‍ദിക്കിനെ കൈവിടുകയായിരുന്നു. തുടര്‍ച്ചയായ ഫിറ്റ്‌നസ് പ്രശനങ്ങളെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ ഒരോവര്‍ പോലും അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല. ബാറ്റിങിലും മുമ്പത്തേതു പോലെ കാര്യമായ സംഭാവന നല്‍കാനായില്ല. മുംബൈ വേണ്ടെന്നു വച്ച ഹാര്‍ദിക്കിനെ ലേലത്തിനു മുമ്പ് തന്നെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങുകയും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തു. ഹാര്‍ദിക്കിനു കീഴില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും ടൈറ്റന്‍സ് ജയിച്ചുകഴിഞ്ഞു.

Story first published: Wednesday, April 6, 2022, 18:34 [IST]
Other articles published on Apr 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+