IPL: ഓര്‍മയുണ്ടോ ഇവരെ? കൊച്ചി ടസ്‌കേഴ്‌സ് ടീമില്‍ ഇവരുമുണ്ടായിരുന്നു
ഐപിഎല്ലിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരേയൊരു സീസണില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഏക ഫ്രാഞ്ചൈസിയാണ് കൊച്ചി ടസ്‌കേഴ്‌സ് കേരള. 2011ല്‍ അരങ്ങേറിയ കൊച്ചി ടീം ഈ സീസണിനു ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു. പങ്കെടുത്ത ഈ സീസണില്‍ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലെത്താനും ഫ്രാഞ്ചൈസിക്കായില്ല.
കൊച്ചി ടീമിനെ രണ്ടു ക്യാപ്റ്റന്‍മാര്‍ ഈ സീസണില്‍ നയിക്കുകയും ചെയ്തിരുന്നു. ഒരാള്‍ ശ്രീലങ്കയുടെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ മഹേല ജയവര്‍ധനെയാണെങ്കില്‍ മറ്റൊരാള്‍ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലുമായിരുന്നു. ഒരുപിടി മികച്ച താരങ്ങള്‍ കൊച്ചി ടീമിന്റെ ഭാഗമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചില താരങ്ങള്‍ ഈ ഫ്രാഞ്ചൈസിയിലുണ്ടായിരുന്നത് ഒരുപക്ഷെ ആരാധകര്‍ പോലും ഓര്‍മിക്കുന്നുണ്ടാവില്ല. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

കേദാര്‍ ജാദവ്
ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാണ് ഇക്കൂട്ടത്തില്‍പ്പെട്ട ഒരു താരം. കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനു വേണ്ടി ആറു മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നാലിന്നിങ്‌സുകളില്‍ മാത്രമേ ജാദവിനു ബാറ്റ് ചെയ്യാനുമായുള്ളൂ. വെറും 18 റണ്‍സാണ് ഇത്രയും ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം. 80ല്‍ താഴെയായിരുന്നു ജാദവിന്റെ സ്‌ട്രൈക്ക് റേറ്റ്.

വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയുമായ വിവിഎസ് ലക്ഷ്മണും കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ കൂടാരത്തിലായിരുന്നു. വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. ഈ സീസണിനു ശേഷം ലക്ഷ്മണ്‍ വിരമിക്കുകയും ചെയ്തിരുന്നു. കൊച്ചി ഫ്രാഞ്ചൈസിക്കായി മൂന്നു കളികളില്‍ നിന്നും 104.76 സ്‌ട്രൈക്ക് റേറ്റില്‍ 44 റണ്‍സാണ് ലക്ഷ്മണിന്റെ സമ്പാദ്യം.

തിസാര പെരേര
ശ്രീലങ്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. തൊട്ടടുത്ത സീസണില്‍ അദ്ദേഹം കൊച്ചി ടസ്‌കേഴ്‌സ് കേരള ഫ്രാഞ്ചൈസിയിലേക്കു ചേക്കേറുകയും ചെയ്തു. നാലു മല്‍സരങ്ങളില്‍ കൊച്ചിക്കായി കളിച്ച പെരേര 23 റണ്‍സും രണ്ടു വിക്കറ്റുകളും നേടിയിട്ടുണ്ട്.

രമേഷ് പവാര്‍
ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നറായിരുന്ന രമേഷ് പവാര്‍ ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനു വേണ്ടി അഞ്ചു മല്‍സറങ്ങളില്‍ കളിച്ചിട്ടുണ്ട്. 12 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു രണ്ടു വിക്കറ്റുകളാണ് ലഭിച്ചത്. 9.33 എന്ന മോശം നെറ്റ് റണ്‍റേറ്റായിരുന്നു പവാറിന്റേത്.

മൈക്കല്‍ ക്ലിങര്‍
ചാംപ്യസ് ലീഗ് ടി20 ടൂര്‍ണമെന്റിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണര്‍ മൈക്കല്‍ ക്ലിങര്‍. ഈ ടൂര്‍ണമന്റെിലെ പ്രകടനം അദ്ദേഹത്തിനു ഐപിഎല്ലിലേക്കും വഴി തുറക്കുകയായിരുന്നു. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിന്റെ ഭാഗമാവാന്‍ ക്ലിങര്‍ക്കു സാധിച്ചു. ഫ്രാഞ്ചൈസിക്കായി നാലു മല്‍സരങ്ങളില്‍ കളിക്കാനാണ് അദ്ദേഹത്തിനു അവസരം ലഭിച്ചത്. ഇവയില്‍ താരം ഫ്‌ളോപ്പാവുകയും ചെയ്തു. 20ല്‍ താഴെ ശരാശരിയില്‍ 73 റണ്‍സ് മാത്രമേ ക്ലിങര്‍ക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications