
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടീമിനെ നയിക്കുന്നത്. അദ്ദേഹത്തെ ഇത്തരമൊരു റോളില്‍ ക്രിക്കറ്റ് പ്രേമികള്‍ കാണുന്നതും ഇതാദ്യമായിട്ടായിരിക്കും. ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റന്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ സ്പിന്നര്‍മാര്‍ക്കെതിരേ സിക്‌സറുകള്‍ വാരിക്കൂട്ടിയ ചില ബാറ്റര്‍മാരെ നമുക്കു കാണാം. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ കൂടുതല്‍ സിക്‌സറുകള്‍ പായിച്ച ഇന്ത്യന്‍ ബാറ്റര്‍മാരെയെടുത്താല്‍ അക്കൂട്ടത്തിലെ കിങ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ സൂപ്പര്‍ താരം വിരാട് കോലിയായിരിക്കും. അടുത്തിടെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം പതറുന്നതും വിക്കറ്റ് നഷ്ടപ്പെടുത്തുന്നതും കണ്ടിട്ടുണ്ടെങ്കിലും നേരത്തേ ഇതായിരുന്നില്ല സ്ഥിതി.
ഐപിഎല്ലില്‍ സ്പിന്നര്‍മാരെ വളരെ അനായാസം സിക്‌സറിലേക്കു പായിച്ചിട്ടുള്ള ബാറ്ററാണ് കോലി. 90 സിക്‌സറുകളാണ് അദ്ദേഹം ഇതിനകം സ്പിന്നര്‍മാര്‍ക്കെതിരേ മാത്രം നേടിയത്. വരാനിരിക്കുന്ന സീസണില്‍ കോലി സ്പിന്നര്‍മാര്‍ക്കെതിരേ സിക്‌സറിന്റെ കാര്യത്തില്‍ സെഞ്ച്വറി തികയ്ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വിരാട് കോലിക്കു പിറകില്‍ എലൈറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ വരാനിരിക്കുന്ന സീസണില്‍ കളിക്കുന്നില്ല. ഒരാളെ മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികളൊന്നും വാങ്ങാതിരുന്നപ്പോള്‍ മറ്റൊരാള്‍ ക്രിക്കറ്റില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും മറ്റൊരു ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനുമാണ് ഈ രണ്ടു പേര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ താരം കൂടിയായ റെയ്‌ന കോലിയുടെ വളരെ അരികില്‍ തന്നെയുണ്ട്. 82 സിക്‌സറുകളാണ് സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ സമ്പാദ്യം. മിസ്റ്റര്‍ ഐപിഎല്ലെന്നും ചിന്നത്തലയെന്നുമെല്ലാം ആരാധകര്‍ വിശേഷിപ്പിക്കുന്ന റെയ്‌നയെ ലേലത്തില്‍ ആരും വാങ്ങാതിരുന്നത് ആരാധകെ നിരാശരാക്കിയിരിരുന്നു. റെയ്‌നയ്ക്കു പിറകിലായി മൂന്നാംസ്ഥാനത്തുള്ള യൂസുഫ് 80 സിക്‌സറുകളാണ് സ്പിന്നര്‍മാര്‍ക്കെതിരേ അടിച്ചെടുത്തത്.

സിക്‌സര്‍ വീരന്‍മാരില്‍ നാലാംസ്ഥാനത്തുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ്. പുതിയ സീസണിലും സിഎസ്‌കെയെ നയിക്കാന്‍ തയ്യാറെടുക്കുന്ന അദ്ദേഹം 74 സിക്‌സറുകളാണ് ഇതുവരെ സ്പിന്നര്‍മാര്‍ക്കെതിരേ പായിച്ചത്.
സിഎസ്‌കെയില്‍ ധോണിയുടെ ടീമംഗം കൂടിയായ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയാണ് തൊട്ടുപിറകില്‍. 71 സിക്‌സറുകളുമായി അദ്ദേഹം ധോണിക്കു അരികില്‍ തന്നെയുണ്ട്.

പുതിയ സീസണില്‍ ഒരുപക്ഷെ ഉത്തപ്പ ധോണിയെ മറികടന്നേക്കുകയും ചെയ്യും. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ 70 സിക്‌സറുകളുമായി ആറാംസ്ഥാനത്തും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് 64 സിക്‌സറുകളുമായി ഏഴാംസ്ഥാനത്തും നില്‍ക്കുന്നു.


Click it and Unblock the Notifications











