For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ആര്‍സിബി 'തലവര' മാറ്റിയവര്‍, പിന്നെ ഇവര്‍ക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല

ഇതുവരെ കിരീടം നേടാന്‍ ആര്‍ബിസിക്കായിട്ടില്ല

ഐപിഎല്‍ ചരിത്രത്തില്‍ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരുന്നിട്ടും ഇതുവരെ ഒരു കിരീടം പോലും നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഒരുപിടി വമ്പന്‍ കളിക്കാര്‍ വിവിധ സീസണുകളിലായി ആര്‍സിബി ടീമിന്റെ ഭാഗമായിട്ടുണ്ട്. പക്ഷെ കിരീടമെത്തിക്കാന്‍ ഇവര്‍ക്കൊന്നും സാധിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.

ആര്‍സിബിക്കായി കളിക്കവെ കരിയര്‍ തന്നെ മാറിമറിഞ്ഞ ചില താരങ്ങളുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. ആര്‍സിബിയിലെ തുടക്കം ഇവരെ പിന്നീട് കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഹായിക്കുകയും ചെയ്തതായി കാണാം. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ഐപിഎല്‍ അരങ്ങേറ്റം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പമായിരുന്നു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള അദ്ദേഹം ഇപ്പോഴും അവര്‍ക്കൊപ്പം തന്നെ തുടരുകയാണ്. കഴിഞ്ഞ സീസണ്‍ വരെ ആര്‍സിബിയെ നയിച്ചതും കോലിയായിരുന്നു. സീസണിനു ശേഷം ക്യാപ്റ്റന്‍സിയൊഴിഞ്ഞ അദ്ദേഹത്തെ വെറുമൊരു താരമായിട്ടാവും പുതിയ സീസണില്‍ കാണുക.
ആര്‍സിബിയിലെ തുടക്കകാലത്തെ ചില മികച്ച പ്രകടനങ്ങളാണ് കോലിയെ താരപദവിയിലേക്കുയര്‍ത്തിയത്. വൈകാതെ ദേശീയ ടീമിലേക്കു വന്ന അദ്ദേഹം പിന്നീട് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുകയും ചെയ്തു. നിലവില്‍ ഐപിഎല്ലില്‍ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് കോലി. ഐപിഎല്‍ കരിയറിലെ ആദ്യ കാലത്തു ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ജാക്വസ് കാലിസ്, അനില്‍ കുംബ്ലെ എന്നിവര്‍ക്കൊപ്പമെല്ലാം കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. ഇതു കോലിയുടെ കരിയറിനെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളെന്ന നിലയിലേക്കു വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ ഐപിഎല്‍ കരിയര്‍ തുടങ്ങിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പമായിരുന്നു. ഒരേയൊരു സീസണ്‍ മാത്രമേ അദ്ദേഹം ആര്‍സിബിയിലുണ്ടായിരുന്നുള്ളൂ. ടൂര്‍ണമെന്റില്‍ രാഹുല്‍ അരങ്ങേറിയതും ആര്‍സിബിക്കൊപ്പമായിരുന്നു.
ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് രാഹുല്‍ സ്ഥിരമായി ബൗണ്ടറികളും സിക്‌സറുകളുമടിക്കാനുള്ള കഴിവ് വളര്‍ത്തിയെടുത്തത്. ആര്‍സിബിക്കൊപ്പമുള്ളപ്പോള്‍ തന്നെയാണ് അദ്ദേഹത്തിനു ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്കും ആദ്യമായി വിളവന്നത്. പിന്നീട് രാഹുലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആര്‍സിബി ഒഴിവാക്കിയ ശേഷം പഞ്ചാബ് കിങ്‌സിലേക്കു വന്നതോടെ താരം റണ്‍മെഷീനായി മാറി. വരാനിരിക്കുന്ന സീസണില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കാനൊരുങ്ങുകയാണ് രാഹുല്‍.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്‌ലിന്റെയും കരിയര്‍ കത്തിക്കയറിയത് റോയല്‍ ചാലഞ്ചേഴ്‌സില്‍ വച്ചാണ്. 2011ലെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതോടെ ഗെയ്‌ലിന്റെ ഐപിഎല്‍ കരിയര്‍ അനിശ്ചിതത്വത്തിലായിരുന്നു. കുട്ടി ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണെന്നു എല്ലാവര്‍ക്കുമറിയാമായിരുന്നിട്ടും ലേലത്തില്‍ ഗെയ്‌ലിനെ ആരും വാങ്ങാതിരുന്നത് വലിയ ആശ്ചര്യം തന്നെയായിരുന്നു.
എന്നാല്‍ പരിക്കേറ്റ ഡിര്‍ക്ക് നാനസിന്റെ പകരക്കാരനായി ഗെയ്‌ലിനെ ആര്‍സിബി തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്ന ശേഷം അവിശ്വസനീയ ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചത്. വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ തന്നെ സംശയിച്ച മറ്റു ഫ്രാഞ്ചൈസികള്‍ക്കു ഗെയ്ല്‍ മറുപടി നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ടതും ആര്‍സിബിക്കൊപ്പമാണെന്നു സംശയിമില്ലാതെ തന്നെ പറയാം. ഐപിഎല്ലിലെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ വിന്‍ഡീസിനായി ടി20യിലും ഏറെക്കാലം കളിക്കാന്‍ ഗെയ്‌ലിനെ സഹായിക്കുകയും ചെയ്തു.

യുസ്വേന്ദ്രേ ചാഹല്‍

യുസ്വേന്ദ്രേ ചാഹല്‍

ഇന്ത്യന്‍ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ കരിയര്‍ മാറ്റിമറിച്ചത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു. തുടക്കകാലത്തു ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഹരിയാന ടീമില്‍പ്പോലും സ്ഥാനം കണ്ടെത്താന്‍ താരം പാടുപെട്ടിരുന്നു. എന്നാല്‍ ആര്‍സിബിയുടെ ഭാഗമായതോടെ ചാഹലിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നു.
ആര്‍സിബിയുടെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് ഇപ്പോള്‍ അദ്ദേഹം. 98 മല്‍സരങ്ങളില്‍ നിന്നും 121 വിക്കറ്റുകളാണ് ചാഹലിന്റെ സമ്പാദ്യം. ആര്‍സിബി ബൗളിങ് നിരയുടെ നട്ടെല്ലായി മാറിയ അദ്ദഹം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളിലെയും അവിഭാജ്യ ഘടകം കൂടിയാണ്. പക്ഷെ കഴിഞ്ഞ സീസണിനു ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചാഹലിനെ ആര്‍സിബി കൈവിട്ടിരുന്നു. വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം കളിക്കുക.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ റോസ് ടെയ്‌ലറും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിട്ടുണ്ട്. ന്യൂസിന്‍ഡ് ടീമിന്റെ ഭാഗമായിരുന്നപ്പോഴും സ്ഥിരതയില്ലായ്മയുടെ പേരില്‍ ടെയ്‌ലറെക്കുറിച്ച് ടീം മാനേജ്‌മെന്റിനു ആശങ്കകളുണ്ടായിരുന്നു. പക്ഷെ ആര്‍സിബിക്കൊപ്പമുള്ള പ്രകടനങ്ങള്‍ ഇതു മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. മൂന്നു സീസണുകളിലായി ആര്‍സിബിക്കു വേണ്ടി 31 മല്‍സരങ്ങളില്‍ നിന്നും 148.68 സ്‌ട്രൈക്ക് റേറ്റോടെ 733 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. ആദ്യത്തെ മൂന്നു സീസണുകളിലും ആര്‍സിബിയുടെ ഏറ്റവും മികച്ച താരവും അദ്ദേഹം തന്നെയായിരുന്നു. ടെയ്‌ലറിനു ദേശീയ ടീമില്‍ ഒരു പ്രത്യേക ബാറ്റിങ് പൊസിഷന്‍ ഏല്‍പ്പക്കാന്‍ ടീം മാനേജ്‌മെന്റിനെ സഹായിച്ചതും ഇതായിരുന്നു.

Story first published: Tuesday, March 1, 2022, 10:27 [IST]
Other articles published on Mar 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+