For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2025 സഞ്ജുവിന്റെ ഭാഗ്യ വര്‍ഷമോ? കാത്തിരിക്കുന്നത് വമ്പന്‍ നേട്ടങ്ങള്‍! ഏതൊക്കെ നേടിയെടുക്കും?

സഞ്ജു സാംസണ്‍ മിന്നിച്ച വര്‍ഷമായാണ് 2024 കടന്ന് പോകുന്നത്. 2015ല്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടങ്ങിയ സഞ്ജുവിന് കരിയറില്‍ വഴിത്തിരിവുണ്ടായ വര്‍ഷമായാണ് 2024 കടന്ന് പോകുന്നത്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായതോടെ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ഈ വര്‍ഷം ടി20യില്‍ സഞ്ജുവിന് ഓപ്പണര്‍ റോളിലേക്കെത്താന്‍ സാധിച്ചു. മൂന്ന് സെഞ്ച്വറികളോടെ മറ്റൊരു താരത്തിനും നേടാനാവാത്ത അതുല്യ നേട്ടങ്ങളിലേക്കെത്താന്‍ സഞ്ജുവിനായി.

സഞ്ജുവിനെ സംബന്ധിച്ച് കാത്തിരിക്കുന്നത് പ്രതീക്ഷകളുടെ വര്‍ഷമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുമൊപ്പം അതുല്യ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് സഞ്ജു സാംസണെ കാത്തിരിക്കുന്നത്. ഇതില്‍ ഏതൊക്കെ നേട്ടങ്ങള്‍ സഞ്ജു സാംസണ്‍ നേടുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. സഞ്ജുവിനെ 2025ല്‍ കാത്തിരിക്കുന്ന പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഐപിഎല്ലില്‍ കന്നി കിരീടം നേടാം

സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. വരുന്ന സീസണിലും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജുവുണ്ട്. സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല. സഞ്ജുവിന് രാജസ്ഥാനെ കപ്പിലേക്കെത്തിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. ഇത്തവണ മികച്ച താരനിരയാണ് രാജസ്ഥാനുള്ളത്.

സഞ്ജുവിന് രാജസ്ഥാനെ കപ്പിലേക്കെത്തിക്കാനായാല്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറിമറിയാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഇന്ത്യയുടെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്കുള്ള വലിയ ചുവടുവെപ്പായി ഇത് മാറുമെന്നതിനാല്‍ സഞ്ജുവിന് രാജസ്ഥാനെ കപ്പിലേക്കെത്താന്‍ സാധിക്കേണ്ടതായുണ്ട്. ഐപിഎല്ലില്‍ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. കപ്പ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

sanju samson

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സി

സഞ്ജു സാംസണ് ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് വളരാനുള്ള അവസരം മുന്നിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം അടുത്ത സീസണില്‍ കപ്പിലേക്കെത്താന്‍ സാധിച്ചാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സിയാണെന്ന് പറയാം. സഞ്ജു സാംസണെ പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും വളരെയധികം പിന്തുണക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടി20യില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു എത്താന്‍ സാധ്യതയുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഞ്ജുവിന് മുന്നില്‍ വലിയ അവസരമാണ് കാത്തിരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍സി സ്ഥാനത്തേക്കെത്താനായാല്‍ കേരള താരമെന്ന നിലയില്‍ സഞ്ജുവിന് മുന്നില്‍ അത് വലിയ അവസരമായിരിക്കും. ഈ ഭാഗ്യം സഞ്ജുവിനെ തേടിയെടുത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍

2024ന്റെ അവസാന സമയത്തിലാണ് സഞ്ജു സാംസണെത്തേടി ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ലഭിക്കുന്നത്. ബംഗ്ലാദേശിനെതിരേ തുടങ്ങിയ സഞ്ജുവിന്റെ കുതിപ്പ് ദക്ഷിണാഫ്രിക്കയും കടന്ന് മുന്നോട്ട് പോവുകയാണ്. അടുത്ത വര്‍ഷം ജനുവരി അവസാനം ഇംഗ്ലണ്ട് ടി20 പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ പരമ്പരയില്‍ ഓപ്പണര്‍ റോളില്‍ത്തന്നെ സഞ്ജു കളിച്ചേക്കും. ഈ പരമ്പര മുതലാക്കാനായാല്‍ സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍ റോളില്‍ സീറ്റുറപ്പിക്കാനാവും.

കൂടാതെ ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും വളരാനുള്ള അവസരം കൂടിയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇതിന് ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ സഞ്ജു തിളങ്ങേണ്ടതായുണ്ട്. ഈ പരമ്പര സഞ്ജുവിന് വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം. ഈ പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാവും. ഐപിഎല്ലിന് മുമ്പ് സഞ്ജുവിന് ഫോം നിലനിര്‍ത്താനുള്ള അവസരം കൂടിയാണ് ഇംഗ്ലണ്ട് പരമ്പര. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന്റെ കരിയറില്‍ ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

Story first published: Monday, December 16, 2024, 22:01 [IST]
Other articles published on Dec 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+