For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ധോണിയുടെ പകരക്കാരനാര്? സിഎസ്‌കെ ടീമിലെത്തിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളിതാ

ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പമുള്ള ധോണിയുടെ അവസാന സീസണായി 2021 മാറിയേക്കും. സെപ്തംബറില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ധോണിയുടെ പ്രകടനം അവസാനമായി കാണാനുള്ള അവസരമായി അത് മാറിയേക്കാം. ബാറ്റിങ്ങില്‍ ധോണി പ്രയാസപ്പെടുന്നതിനാല്‍ ഒരു സീസണ്‍കൂടി തുടരുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ധോണി സിഎസ്‌കെ വിട്ടാല്‍ പകരക്കാരനായി ഫ്രാഞ്ചൈസി പരിഗണിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


ടിം സീഫര്‍ട്ട്

ടിം സീഫര്‍ട്ട്

നിലവിലെ കെകെആര്‍ താരമായ ടിം സീഫര്‍ട്ടിനെ 2022ലെ മെഗാ താരലേലത്തിന് മുമ്പ് കെകെആര്‍ ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് സീഫെര്‍ട്ട്. 133.1 സ്‌ട്രൈക്കറേറ്റില്‍ 695 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിയുന്ന ഈ ന്യൂസീലന്‍ഡ് കാരന്‍ ടോപ് ഓഡറിലും മധ്യ ഓവറിലും പരിഗണിക്കാവുന്ന താരമാണ്.

ഡെവോണ്‍ കോണ്‍വെ

ഡെവോണ്‍ കോണ്‍വെ

ന്യൂസീലന്‍ഡുകാരനായ ഡെവോണ്‍ കോണ്‍വെയെയും പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ്. 29കാരനായ താരം 14 മത്സരങ്ങളില്‍ നിന്ന് 150 സ്‌ട്രൈക്കറേറ്റിലും 59.12 ശരാശരിയിലും 473 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ടീമിലേക്കെത്താന്‍ വൈകിയെങ്കിലും അനുഭവസമ്പത്തുള്ള താരമാണ് കോണ്‍വെ. മൂന്ന് ഏകദിനത്തില്‍ നിന്ന് 225 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല.

ജോഷ് ഇന്‍ഗിസ്

ജോഷ് ഇന്‍ഗിസ്

ഇംഗ്ലണ്ടില്‍ ജനിച്ച ഓസ്‌ട്രേലിയന്‍ താരമാണ് ജോഷ് ഇന്‍ഗിസ്. 41 ടി20യില്‍ നിന്ന് 941 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അദ്ദേഹം നേടിയത്. എട്ട് അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള ഇന്‍ഗിസിന്റെ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ 73 റണ്‍സാണ്. ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എങ്കിലും ബിബിഎല്ലില്‍ അദ്ദേഹം സജീവമാണ്.

മാത്യു വേഡ്

മാത്യു വേഡ്

ഓസ്‌ട്രേലിയയുടെ സീനിയര്‍ വിക്കറ്റ് കീപ്പറായ മാത്യു വേഡാണ് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം. എന്നാല്‍ പ്രായം 33 ആയതാണ് വേഡിന്റെ തിരിച്ചടി. ഓസ്‌ട്രേലിയക്കുവേണ്ടി 38 ടി20യില്‍ നിന്ന് 526 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഡല്‍ഹി ക്യാപ്റ്റല്‍സിനുവേണ്ടി മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച അദ്ദേഹം 22 റണ്‍സാണ് നേടിയത്. ബിബിഎല്ലിലും അദ്ദേഹം സജീവമാണ്.

ഗ്ലെന്‍ ഫിലിപ്‌സ്

ഗ്ലെന്‍ ഫിലിപ്‌സ്

ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സാണ് മറ്റൊരു താരം. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കുന്ന താരം 25 ടി20യില്‍ നിന്ന് 505 റണ്‍സ് ന്യൂസീലന്‍ഡിനായി നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 108 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 24കാരനായ താരത്തെ ടീമിലെത്തിച്ചാല്‍ ദീര്‍ഘകാലത്തേക്ക് സിഎസ്‌കെയ്ക്ക് പരിഗണിക്കാനാവും.

Story first published: Friday, June 4, 2021, 17:41 [IST]
Other articles published on Jun 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+