വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിന്റെ പുത്തന്‍ താരോദയം ഹെറ്റ്‌മെയര്‍ ഐപിഎല്ലിലേക്ക്; കോടികളുമായി ക്ലബ്ബുകള്‍

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹിറ്റ്‌മെയര്‍ ഐപിഎല്ലിലേക്ക്. കുറഞ്ഞ മത്സരങ്ങള്‍കൊണ്ടുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചുകഴിഞ്ഞതാരം ക്രിസ് ഗെയിലിന് പിന്‍ഗാമിയായി ഐപിഎല്‍ വാഴുമെന്നാണ് പ്രവചനം. അടുത്ത സീസണില്‍ താരത്തെ റാഞ്ചാന്‍ പ്രമുഖ ക്ലബ്ബുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എല്ലാം മെസ്സിയുടെ കൈയില്‍? അര്‍ജന്റീന ടീം സെലക്ഷനില്‍ പങ്കുണ്ടോ? മുന്‍ കോച്ച് പറയുന്നത് ഇങ്ങനെ...
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ദില്ലി ഡെയര്‍ ഡെവിള്‍സ് എന്നിവരാണ് താരത്തിന് പിറകിലുള്ളത്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും നയിക്കുന്ന ബാംഗ്ലൂരിന്റെ ബാറ്റിങ്ങില്‍ ഹിറ്റ്‌മെയര്‍കൂടിയെത്തിയാല്‍ ആദ്യ ഐപിഎല്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷ ടീമിനുണ്ട്. താരത്തെ ലേലത്തില്‍ എടുക്കാന്‍ മറ്റു ടീമുകളും താത്പര്യപ്പെട്ടാല്‍ കോടികള്‍ വാരുമെന്നുറപ്പാണ്.

shimron-hetmyer

പതിനാല് ഏകദിന മത്സരങ്ങളില്‍നിന്നായി 48.5 റണ്‍സ് ശരാശരിയില്‍ 679 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും താരം കളിച്ച രീതി ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ആദ്യ മത്സരത്തില്‍ 106 റണ്‍സും രണ്ടാം കളിയില്‍ 94 റണ്‍സും നേടി. വിന്‍ഡീസിനെ രണ്ടു കളികളിലും 300 കടത്തിയത് ഹെറ്റ്‌മെയറിന്റെ ഇന്നിങ്‌സാണ്. ഹെറ്റ്‌മെയര്‍ കോടികള്‍വാരുന്ന ഭാവി താരമാകുമെന്ന് ഹര്‍ഭജന്‍ സിങ്ങും പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ശേഷിക്കുന്ന മത്സരങ്ങളിലും തിളങ്ങിയാല്‍ ഹെറ്റ്‌മെയര്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണിലെ വമ്പന്‍ കളിക്കാരനാകുമെന്നതില്‍ സംശയമില്ല.

Story first published: Friday, October 26, 2018, 14:21 [IST]
Other articles published on Oct 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X