Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനെതിരേ യുവരാജ്... യുവതാരങ്ങളെ 'വഴി തെറ്റിക്കുന്നു'! കാരണം ചൂണ്ടിക്കാട്ടി

മുംബൈ: ഐപിഎല്ലിനെതിരേ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഐപിഎല്ലിലെ പണക്കിലുക്കം യുവ താരങ്ങളെ 'വഴി തെറ്റിക്കുന്നതായി' അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ കളിക്കുകയെന്നത് മാത്രമാണ് ഇപ്പോള്‍ വളര്‍ന്നു വരുന്ന താരങ്ങളുടെ ലക്ഷ്യമെന്നും ഇതേ തുടര്‍ന്നു ടെസ്റ്റ് ക്രിക്കറ്റിന് അവര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും യുവി അഭിപ്രായപ്പെട്ടു.

yuvi

ഐപിഎല്ലില്‍ വന്‍ തുകയാണ് താരങ്ങള്‍ക്കു നല്‍കുന്നത്. ഇതു തന്നെയാണ് യുവ ക്രിക്കറ്റര്‍മാരെ ടൂര്‍ണമെന്റിലേക്കു കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നത്. ഐപിഎല്‍ വന്ന ശേഷം ചതുര്‍ദിന ക്രിക്കറ്റ്, ടെസ്റ്റ് എന്നിവയെ യുവതാരങ്ങള്‍ ഗൗരവമായി കാണുന്നില്ല. അടുത്തിടെയായി മുതിര്‍ന്ന കളിക്കാര്‍ക്കു യുവതാരങ്ങള്‍ വേണ്ടത്ര ബഹുമാനം നല്‍കുന്നില്ലെന്നും യുവി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ യുവതാരങ്ങള്‍ ഐപിഎല്ലിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടി മാത്രമാണ് യുവ ക്രിക്കറ്റര്‍മാര്‍ തയ്യാറെടുക്കുന്നത്. ഐപിഎല്ലിനു മുമ്പ് ഇങ്ങനെയായിരുന്നില്ല. ടെസ്റ്റ്, ചതുര്‍ദിനം എന്നിവയൊക്കെ അവരുടെ ലക്ഷ്യങ്ങളായിരുന്നു. സ്വന്തം സംസ്ഥാനത്തിനു വേണ്ടി ചതുര്‍ദിന മല്‍സരം കളിക്കാന്‍ പോലും യുവതാരങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഐപിഎല്ലെന്ന ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടാണ് പലരും ക്രിക്കറ്റിലേക്കു വരുന്നതെന്നും യുവരാജ് വിശദമാക്കി.

യുവതാരങ്ങളുമായി സംവദിക്കാന്‍ തനിക്കു അവസരങ്ങള്‍ ലഭിച്ചിരുന്നു. സീനിയര്‍ കളിക്കാര്‍ക്ക് അവര്‍ മതിയായ ബഹുമാനം നല്‍കുന്നില്ലെന്നാണ് തനിക്കു തോന്നിയത്. ഞങ്ങളുടെ കാലഘട്ടത്തില്‍ ഇങ്ങനെയായിരുന്നില്ല. സീനിയര്‍ താരങ്ങളോടു വലിയ ബഹുമാനമായിരുന്നു തങ്ങള്‍ നല്‍കിയിരുന്നത്. നിങ്ങളെ പലതും പഠിപ്പിച്ചു തന്നത് സീനിയര്‍ താരങ്ങളാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു മതിയായ ബഹുമാനം നല്‍കിയേ തീരൂവെന്നും യുവി ആവശ്യപ്പെട്ടു.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിട്ടുള്ള താരമാണ് യുവി. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ഐപിഎല്ലില്‍ അദ്ദേഹത്തിനു ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം. എങ്കിലും 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും കിരീടവിജയത്തില്‍ പങ്കാളിയാവവാന്‍ യുവിക്കു സാധിച്ചു. കഴിഞ്ഞ ജൂണില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്.

Story first published: Wednesday, April 1, 2020, 11:16 [IST]
Other articles published on Apr 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+