Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെപ്‌സിക്കു പകരം വിവോ പുതിയ ഐപിഎല്‍ സ്‌പോണ്‍സര്‍

ദില്ലി: ഒത്തുകളിയും ദുഷ്‌പേരും ആരോപിച്ച് പെപ്‌സി ഒഴിവാക്കിയ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇന് ചൈനീസ് മൊബൈല്‍ കമ്പനിക്ക്. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളയായ വിവോ ആണ് ഐപിഎല്ലുമായി പുതുതായി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്നു നടന്ന ബിസിസിഐ മീറ്റിങ്ങിലാണ് കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്.

അതേസമയം, എത്രരൂപയ്ക്കാണ് കരാര്‍ എന്നകാര്യം പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വളര്‍ന്നു കൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റായ ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വലിയൊരു വിഭാഗം ഇന്ത്യന്‍ മാര്‍ക്കറ്റ് കൈയ്യിലൊതുക്കാമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

vivo

396 കോടി രൂപയ്ക്ക് 2013-17 വര്‍ഷത്തെ കരാര്‍ പെപ്‌സി നേരത്തെ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഐപിഎല്ലിലെ ഒത്തുകളി വിവാദമായതോടെ അടുത്തിടെയാണ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും കമ്പനി പിന്മാറിയത്. വാതുവെപ്പിന്റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ സുപ്രീം കോടതി വിലക്കിയിരുന്നു.

അതിനിടെ, ചെന്നൈ രാജസ്ഥാന്‍ ടീമുകളെ ഐപിഎല്ലില്‍ നിന്നും പുറത്താക്കേണ്ടതില്ലെന്ന് ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചതായി ബിസിസിഐ പ്രസിഡന്റ് ശശാങ്കര്‍ മനോഹര്‍ അറിയിച്ചു. പുതുതായി രണ്ടു ടീമുകളെ അടുത്ത സീസണ്‍ മുതല്‍ ഉള്‍പ്പെടുത്തുകയും കാലാവധി പൂര്‍ത്തിയാക്കിയശേഷം രാജസ്ഥാന്‍, ചെന്നൈ ടീമുകളെ മടക്കിയെടുക്കാനുമാണ് തീരുമാനം.

Story first published: Monday, October 19, 2015, 8:55 [IST]
Other articles published on Oct 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+