Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: എന്നെ മാറ്റില്ലായിരുന്നു, ഡിസി ക്യാപ്റ്റന്‍സി നഷ്ടമായതിന് കാരണം ഒന്നുമാത്രം- ശ്രേയസ് പറയുന്നു

ഐപിഎല്ലിന്റെ 15ാം സീസണില്‍ രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആദ്യമായി നയിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തലവര തന്നെ മാറ്റിയ നായകനെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020ല്‍ ഡിസിയെ ആദ്യമായി ഫൈനലിലെത്തിച്ചതോടെയാണ് ശ്രേയസിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അംഗീകരിക്കപ്പെട്ടത്.

1

പക്ഷെ കഴിഞ്ഞ സീസണില്‍ നായകസ്ഥാനത്തു നിന്നു മാറ്റപ്പെട്ട അദ്ദേഹത്തിനു സീസണിന്റെ ആദ്യപാദത്തില്‍ കളിക്കാനായതുമില്ല. യുഎഇയിലെ രണ്ടാംപാദത്തില്‍ തിരിച്ചെത്തിയെങ്കിലം ക്യാപ്റ്റന്‍സി തിരികെ ലഭിച്ചില്ല. ഒടുവില്‍ സീസണിനു ശേഷം ഡിസി വിടാന്‍ ശ്രേയസ് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ഒടുവില്‍ മെഗാ ലേലത്തില്‍ കെകെആറിന്റെ ഭാഗമാവുകയുമായിരുന്നു. ഡിസിയില്‍ തന്റെ ക്യാപ്റ്റന്‍സി നഷ്ടമായതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

2

പരിക്ക്, ക്യാപ്റ്റന്‍സി നഷ്ടം ഇവയില്‍ ഏതാണ് ഏറ്റവും വലിയ തിരിച്ചടിയെന്ന ചോദ്യത്തിനു പരിക്കെന്നാണ് ശ്രേയസ് അയ്യര്‍ നല്‍കിയ മറുപടി. പരിക്ക് തന്നെയായിരുന്നു ഏറ്റവും വലിയ ആഘാതം. അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകസ്ഥാനത്തു ഞാന്‍ ഇപ്പോഴുമുണ്ടായിരുന്നു. അവര്‍ ഈ റോളില്‍ നിന്നും എന്നെ മാറ്റുകയുമില്ലായിരുന്നു.

3

2019, 20 സീസണുകളില്‍ ഞങ്ങള്‍ സൃഷ്ടിച്ചെടുത്ത മികച്ച അന്തരീക്ഷത്തിന്റെ പ്രതിഫലനം 2021 സീസണിന്റെ തുടക്കത്തിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ടീമിനകത്തെ അന്തരീക്ഷം അതിശയിപ്പിക്കുന്നതായിരുന്നു. കളിക്കാര്‍ക്കു അവരുടെ ശക്തിയും ബലഹീനതയുമെല്ലാം പരസ്പരം വളരെ നന്നായി അറിയുമായിരുന്നു. ഞാന്‍ അതിലേക്കു കൂടുതലായി കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

4

കഴിഞ്ഞ ഐപിഎല്‍ സീസണിനു മുമ്പാണ് ഇന്ത്യക്കു വേണ്ടി കളിക്കവെ ഫീല്‍ഡിങിനിടെ ശ്രേയസ് അയ്യരുടെ തോളിനു സാരമായി പരിക്കേറ്റത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനു ശസ്ത്രക്രിയക്കു വിധേയനാവേണ്ടി വരികയും ചെയ്തു. മാസങ്ങളോളം വിശ്രമം ആവശ്യമായി വന്നതോടെ ഐപിഎല്ലില്‍ നിന്നും ശ്രേയസ് പിന്‍മാറുകയായിരുന്നു.
തുടര്‍ന്നാണ് ഡിസിയുടെ താല്‍ക്കാലിക ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിച്ചത്. റിഷഭിനു കീഴില്‍ ഡിസി മികച്ച പ്രകടനം നടത്തുകയും ചെയ്തു.

5

ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന ടൂര്‍ണമെന്റ് കൊവിഡ് വ്യാപനം കാരണം ഇടയ്ക്കു മുടങ്ങുകയും ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയിലേക്കു മാറ്റുകയും ചെയ്തതോടെ ശ്രേയസിനും കളിക്കാന്‍ അവസരമൊരുങ്ങി. രണ്ടാംപാദത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം ടീമിലേക്കു തിരിച്ചുവന്നെങ്കിലും റിഷഭിനെ മാറ്റി ക്യാപ്റ്റന്‍സി തിരികെ നല്‍കാന്‍ ഡിസി തയ്യാറായില്ല. മാത്രമല്ല സീസണിനു ശേഷം റിഷഭിനെ സ്ഥിരം ക്യാപ്റ്റനാക്കുകയും ചെയ്തു. ഇതില്‍ നിരാശനായാണ് ശ്രേയസ് താന്‍ ടീമില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു അറിയിച്ചത്. ഇതോടെ അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയതുമില്ല. മെഗാ ലേലത്തില്‍ 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കെകെആര്‍ സ്വന്തമാക്കിയത്.

6

ചില സമയങ്ങളില്‍ ഒരു കാര്യം സംഭവിക്കുന്നത് നല്ലതിനു വേണ്ടിയായിരിക്കാമെന്നു ശ്രേയസ് അയ്യര്‍ പറയുന്നു. പക്ഷെ ഇതു നമുക്ക് പിന്നീടായിരിക്കും മനസ്സിലാവുന്നത്. ന്യൂസിലാന്‍ഡില്‍ ഞാന്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു, ഇത് എനിക്കു സ്വന്തം ബാറ്റിങില്‍ വലിയ ആത്മവിശ്വാസവുമായിരുന്നു നല്‍കിയത്.

7

ഐപിഎല്ലിലും 2020ല്‍ മികച്ച സീസണായിരുന്നു എന്റേത്. 500നടുത്ത് ഞാന്‍ സ്‌കോര്‍ ചെയ്തിരുന്നു. മാനസികമായും ഞാന്‍ വളരെ നല്ല അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായത്. ഇത്തരം നിര്‍ബന്ധിത ബ്രേക്കുകള്‍ ഒരിക്കലും എളുപ്പമല്ല, കാരണം ഇതോടെ നിങ്ങള്‍ക്കു എല്ലാം ആദ്യം മുതല്‍ വീണ്ടും തുടങ്ങേണ്ടി വരുമെന്നും ശ്രേയസ് അയ്യര്‍ ചൂണ്ടിക്കാട്ടി.

8

പരിക്കുകളും ഇതില്‍ നിന്നുള്ള മുക്തി നേടലുമെല്ലാം വേദനിപ്പിക്കുന്ന കാര്യമാണ്. പക്ഷെ ഞാന്‍ പറയട്ടെ, എന്നെ സംബന്ധിച്ച് ഇതു അനുഗ്രഹമായി മാറി. കളിക്കാരനെന്ന നിലയില്‍ ഞാന്‍ 50 ശതമാനം മാത്രമേയുള്ളൂവെന്നു പരിക്കിനു ശേഷം അനുഭവപ്പെട്ടു. പൂര്‍ണമായി മുക്തനായ ശേഷം മല്‍സരരംഗത്തേക്കു തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ ഫ്രഷായാണ് അനുഭവപ്പെട്ടത്. ഇപ്പോള്‍ മാനസികമായും ഞാന്‍ മുമ്പത്തേക്കാള്‍ മികച്ച അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്നും ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 1, 2022, 13:21 [IST]
Other articles published on Mar 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+