Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ടോസ് നഷ്ടമായിട്ടും കൂടുതല്‍ വിജയം- ക്യാപ്റ്റന്‍മാരില്‍ തലപ്പത്ത് രോഹിത്തും ധോണിയുമല്ല!

ഐപിഎല്ലില്‍ പലപ്പോഴും മല്‍സരവിധി നിര്‍ണയിക്കുന്നതില്‍ ടോസും സുപ്രധാന പങ്കു വഹിക്കാറുണ്ട്. പിച്ചുകളുടെ സ്വഭാവമാണ് ടോസ് ഒരു നിര്‍ണായക ഘടകമാറ്റി മാറ്റുന്നത്. ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ പിച്ചിനെക്കൂടി വിലയിരുത്തിയ ശേഷമാണ് ബാറ്റിങോ, ബൗളിങോ തിരഞ്ഞെടുക്കാറുള്ളത്. ഇത്തരം സന്ദര്‍ങ്ങളില്‍ എതിര്‍ ടീം ക്യാപ്റ്റന് നോക്കി നില്‍ക്കുകല്ലാതെ മറ്റു വഴികളില്ല.

എന്നാല്‍ ടോസ് എന്തു തന്നെയായാലും അതില്‍ കുലുങ്ങാതെ ടീമിനെ വിജയിപ്പിക്കാന്‍ മിടുക്കുള്ള, അതു പല തവണ തെളിയിച്ച നായകന്മാരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

1

2017നു ശേഷമുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ടോസ് നഷ്ടമായ മല്‍സരങ്ങളില്‍ ഏറ്റവുമുയര്‍ന്ന വിജയശരാശരിയുള്ള ക്യാപ്റ്റന്‍മാരുടെ ലിസ്റ്റെടുത്താല്‍ തലപ്പത്ത് രോഹിത് ശര്‍മയോ, എംഎസ് ധോണിയോ അല്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇവരെ കടത്തി വെട്ടി നമ്പര്‍ വണ്‍ സ്ഥാനത്തു നില്‍ക്കുന്നത് യുവതാരം ശ്രേയസ് അയ്യരാണ്.
75 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശരാശരി. ഇക്കാര്യത്തില്‍ ശ്രേയസിനു അരികില്‍പ്പോവും മറ്റൊരു ക്യാപ്റ്റനും എത്താനായിട്ടില്ല. വരാനിരിക്കുന്ന സീസണില്‍ രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിക്കാന്‍ തയ്യാാറെടുക്കുകയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഈ വിജയറെക്കോര്‍ഡ് കെകെആറിനെയായിരിക്കും ഏറ്റവുമധികം സന്തോഷിപ്പിക്കുക.

2

ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡിലേക്കു വന്നാല്‍ 2018 മുതല്‍ 2020 വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് അദ്ദേഹം നയിച്ചത്. 2018 സീസണിന്റെ പകുതിയില്‍ വച്ചാണ് ടീമിന്റെ മോശം പ്രകടനം കാരണം ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴിഞ്ഞത്. തുടര്‍ന്നു ഡിസി ശ്രേയസിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. 2019ല്‍ ടീമിനെ പ്ലേഓഫിലെത്തിച്ച അദ്ദേഹം 2020ല്‍ ഡിസിയെ ചരിത്രത്തില്‍ ആദ്യമായി ഫൈനലിലേക്കു നയിക്കുകയും ചെയ്തു. കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ ഡിസി കീഴടങ്ങുകയായിരുന്നു.

3

കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ശ്രേയസിനു വിട്ടുനില്‍ക്കേണ്ടി വന്നതോടെ റിഷഭ് പന്തായിരുന്നു ഡിസിയെ നയിച്ചത്. സീസണിന്റെ രണ്ടാം പകുതിയില്‍ ശ്രേയസ് പരിക്കു ഭേദമായി തിരിച്ചെത്തിയെങ്കിലും റിഷഭിനെ നാസയകസ്ഥാനത്തു നിലനിര്‍ത്താന്‍ ഡിസി തീരുമാനിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 41 മല്‍സങ്ങളിലാണ് ഡിസിയെ ശ്രേയസ് നയിച്ചത്. ഇതില്‍ 21 എണ്ണത്തിലാണ് ടീമിനു വിജയിക്കാനായത്. 18 മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങി. രണ്ടു മല്‍സരങ്ങള്‍ ടൈയാവുകയായിരുന്നു. 53.65 ആണ് വിജയശരാശരി.

4

അതേസമയം, ശ്രേയസ് അയ്യര്‍ക്കു ശേഷം ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ക്ലബ്ബിലെ രണ്ടാംസ്ഥാനം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 58 ശതമാനമാണ് ഹിറ്റ്മാന്റെ ശരാശരി. അഞ്ചു തവണ മുംബൈയെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചു റെക്കോര്‍ഡിട്ട അദ്ദേഹം ആറാം ട്രോഫിയാണ് പുതിയ സീസണില്‍ ലക്ഷ്യമിടുന്നത്.
രോഹിത്തിനു തൊട്ടുപിന്നിലായി, നേരിയ വ്യത്യാസത്തില്‍ മൂന്നാംസ്ഥാനത്തുളളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇംഗ്ലീഷ് നായകനുമായ ഒയ്ന്‍ മോര്‍ഗനാണ്. അദ്ദേഹത്തിന്റെ വിജയശരാശരി 57 ശതമാനമാണ്.

5

കഴിഞ്ഞ സീസണില്‍ കെകെആര്‍ റണ്ണറപ്പായത് മോര്‍ഗനു കീഴിലായിരുന്നു. അന്നു എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവര്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. സീസണിന്റെ ആദ്യപകുതിയില്‍ ലീഗില്‍ ഏഴാമതായിരുന്നു കെകെആര്‍. പ്ലേഓഫ് കളിക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി അവര്‍ ഫൈനലിലേക്കു കുതിക്കുകയായികരുന്നു.

6

ക്യാപ്റ്റന്‍സിയില്‍ തിളങ്ങിയെങ്കിലും ബാറ്റിങിലെ മോശെ പ്രകടനം മോര്‍ഗനു തിരിച്ചടിയായി. സീസണിനു ശേഷം കെകെആര്‍ ഒഴിവാക്കിയ അദ്ദേഹം മെഗാ ലേലത്തിലുണ്ടായിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ തയ്യാറായില്ല. ഇതോടെയാണ് പകരക്കാരനായി ശ്രേയസിനെ ടീമിലേക്കു കൊണ്ടു വന്ന കെകെആര്‍ ക്യാപ്റ്റന്‍സിയും ഏല്‍പ്പിച്ചത്.

7

ഒയ്ന്‍ മോര്‍ഗനു ശേഷം വിജയശരാശരിയില്‍ നാലാംസ്ഥാനത്തുള്ള ഐപിഎല്‍ ക്യാപ്റ്റന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ന്യൂസിലാന്‍ഡ് നായകന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണാണ്. 55 ശതമാനം വിജയശരാശരി നായകനെന്ന നിലയില്‍ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ സീസണില്‍ വില്ല്യംസണിനു കീഴില്‍ എസ്ആര്‍എച്ച് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ലീഗില്‍ അവസാനസ്ഥാനത്തായിരുന്നു മുന്‍ ചാംപ്യന്‍മാരായ അവര്‍ ഫിനിഷ് ചെയ്തത്.

8

വില്ല്യംസണിനു താഴെ 50 ശതമാനം വിജയശരാശരിയുള്ള മൂന്നു ക്യാപ്റ്റന്‍മാരുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, പഞ്ചാബ് കിങ്‌സിന്റെ മുന്‍ നായകന്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണിത്. ഇവരില്‍ ധോണിയൊഴികെ രണ്ടു പേരും ഇപ്പോള്‍ നായകസ്ഥാനത്തില്ല. സ്മിത്തിനു പുതിയ സീസണില്‍ ടീം പോലുമില്ല. മെഗാ ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങിയിരുന്നില്ല. മാക്‌സ്വെല്ലാവട്ടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി തന്നെയാണ് പുതിയ സീസണിലും കളിക്കുക.

Story first published: Wednesday, March 9, 2022, 16:28 [IST]
Other articles published on Mar 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+