ഒത്തുകളി: ഇന്ത്യന്‍ എക്‌സ്പ്രസിനെതിരെ പൊട്ടിത്തെറിച്ച് പ്രീതി സിന്റ!
പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം പ്രീതി സിന്റ. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് പ്രീതി സിന്റ എക്‌സ്പ്രസിലെ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഒരു നിര ട്വീറ്റുമായി രംഗത്തെത്തിയത്. ഐ പി എല്‍ ക്രിക്കറ്റില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയാണ് പ്രീതി സിന്റ.
സ്വന്തം ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെ ചില കളിക്കാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടതായി പ്രീതി സിന്റ ബി സി സി ഐ അധികൃതരോട് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. സത്യം എന്താണ് എന്ന് പോലും അന്വേഷിക്കാതെ അസംബന്ധം പ്രചരിപ്പിക്കുകയാണ് പത്രങ്ങള്‍ എന്നാണ് പ്രീതി സിന്റ ട്വിറ്ററില്‍ രോഷാകുലയായത്. വിശദമായി കാണൂ...

പഞ്ചാബ് ടീമിലും ഒത്തുകളിയോ
ചെന്നൈ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഒത്തുകളിയെത്തുടര്‍ന്ന് വിലക്കിയതിന് പിന്നാലെയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലും ഒത്തുകളി നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കഴിഞ്ഞ സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഐ പി എല്‍ ടീമായിരുന്നു പഞ്ചാബ്.

എന്ത് അസംബന്ധമാണീ പറയുന്നത്
സത്യമെന്തെന്ന് അന്വേഷിക്കുന്നതിന് പകരം അസംബന്ധം എഴുതിപ്പിടിപ്പിച്ചു എന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ടിനെതിരെ പ്രീതി സിന്റ പറയുന്നത്. ആറ് ട്വീറ്റുകളാണ് ഈ വിഷയത്തില്‍ പ്രീതി സിന്റ പോസ്റ്റ് ചെയ്തത്.

ഷോക്കടിച്ചുപോയി
തെറ്റിദ്ധരിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട് കണ്ട് താന്‍ ഷോക്കായിപ്പോയി എന്നാണ് താരം പറയുന്നത്. താറടിക്കുന്നതും ഉത്തരവാദിത്തമില്ലാത്തതുമായ വാര്‍ത്തയാണിത്. എക്‌സ്പ്രസിന്റെ പേര് പറഞ്ഞാണ് പ്രീതി ട്വിറ്ററില്‍ പറയുന്നത്.

മറ്റുള്ളവരും ഏറ്റ് പിടിച്ചു
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഈ സ്റ്റോറി മറ്റ് പോര്‍ട്ടലുകളും കൊടുത്തിരുന്നു. ഇത് പ്രീതി സിന്റയെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു. വേരിഫൈ ചെയ്യാതെ വേറെയും വാര്‍ത്തകള്‍ വരുന്നുണ്ട് എന്നാണ് താരം പറഞ്ഞത്.

പഞ്ചാബിനെ സംശയിച്ചാലും കുറ്റമില്ല
കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം കളി തോറ്റ ടീമാണ് പഞ്ചാബ്. കരുത്തരായ കളിക്കാര്‍ ഉണ്ടായിട്ടും ശരാശരി പ്രകടനം പോലും പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞില്ല. ഇത് നേരത്തെ തന്നെ പല മുറുമുറുപ്പുകള്‍ക്കും കാരണമായിരുന്നു.

കൂടുതല്‍ വിവാദങ്ങള്‍
പ്രിതി സിന്റയെ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ കാമുകന്‍ നെസ് വാഡിയ അപമാനിച്ചു എന്ന് പറഞ്ഞ് താരം നേരത്തെ തന്നെ കേസുമായി രംഗത്ത് വന്നിട്ടുണ്ട്. വാഡിയ തന്‌റെ കൈ പിടിച്ച് ഞെരിക്കുന്ന ചിത്രങ്ങള്‍ പ്രീതി സിന്റ പോലീസിന് നല്‍കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications