For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ബാബറിന് ലേലത്തില്‍ എത്ര കിട്ടുമെന്ന് പ്രവചിച്ച് അക്തര്‍! പിന്നാലെ ട്രോള്‍ പൂരം

നിലവില്‍ പാക് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നില്ല

ഐപിഎല്ലിന്റെ 15ാം എഡിഷന്‍ ആവേശകരമായി മുന്നേറുകയാണ്. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം റൗണ്ട് പോരാട്ടങ്ങളിലേക്കു കടക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കു ഇരയായിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ഒരു പ്രവചനത്തിന്റെ പേരിലാണ് ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തെ പഞ്ഞിക്കിട്ടിരിക്കുന്നത്.

1

നിലവില്‍ പാകിസ്താന്‍ താരങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കാന്‍ അനുമതിയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനുശേഷനാണ് പാക് താരങ്ങളെ ഐപിഎല്ലില്‍ നിന്നും വിലക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏതൊരു താരത്തെയും പോലെ ഐപിഎല്ലില്‍ കളിക്കുകയെന്നത് പാക് താരങ്ങളുടെയും സ്വപ്‌നമാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അവര്‍ക്കു കാഴ്ചക്കാരാവുകയല്ലാതെ മറ്റു വഴികളില്ല.

2

പാകിസ്താന്‍ ക്രിക്കറ്റര്‍മാര്‍ക്കും ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി ലഭിച്ചാല്‍ നിലവിലെ പാക് നായകനും ആധുനി ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ ബാബര്‍ ആസമിനു ലേലത്തില്‍ എത്ര തുകയാണ് ലഭിക്കുകയെന്നാണ് ഷുഐബ് അക്തര്‍ പ്രവചിച്ചത്. ഇതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരേ ട്രോളുകള്‍ വരുന്നത്.

3

ബാബറിനു ലേലത്തില്‍ 15 കോടി മുതല്‍ 20 കോടി വരെ ലഭിക്കുമെന്നാണ് അക്തര്‍ പ്രവചിച്ചത്. കൂടാതെ താന്‍ കളിക്കാനാവാതെ വീല്‍ ചെയറിലാണെങ്കില്‍പ്പോലും ലേലത്തില്‍ വലിയ തുക ലഭിക്കുമെന്നും അക്തര്‍ അവകാശപ്പെട്ടിരുന്നു. ഇതോടെ ട്രോളര്‍മാര്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

4

ഐപിഎല്‍ ലേലത്തില്‍ പാകിസ്താന്‍ താരങ്ങളും ഉള്‍പ്പെടുകയാണെങ്കില്‍ ഏറ്റവുമുയര്‍ന്ന തുക ആര്‍ക്കായിരിക്കും ലഭിക്കുകയെന്നായിരുന്നു ഷുഐബ് അക്തറിനോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയായിട്ടാണ് ലേലത്തില്‍ ബാബറിനു 15 മുതല്‍ 20 വരെ കോടി ലഭിച്ചേക്കാമെന്ന് റാവല്‍പിണ്ടി എക്‌സ്പ്രസ് പ്രതികരിച്ചത്. വീല്‍ ചെയറിലാണെങ്കില്‍പ്പോലും തനിക്കും ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുമെന്നും ഉയര്‍ന്ന തുക ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

5

ഐപിഎല്ലില്‍ ബാബര്‍ ആസം കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്നും ഷുഐബ് അക്തര്‍ വെളിപ്പെടുത്തി. വിരാട് കോലിയും ബാബര്‍ ആസവും ഐപിഎല്ലില്‍ ഒരുമിച്ച്് കളിക്കുകയാണെങ്കില്‍ അതു മഹത്തായ നിമിഷമായിരിക്കും. ഒരു ദിവസം ഇരുവരും ഐപിഎല്ലില്‍ ഓപ്പണ്‍ ചെയ്തിരുന്നെങ്കില്‍ അതു എത്ര മനോഹരമായ കാഴ്ചയായിരിക്കുമെന്നും അക്തര്‍ പറഞ്ഞു. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ സൗരവ് ഗാംഗുലി നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

6

ഇതാദ്യമായിട്ടല്ല ഐപിഎല്ലില്‍ ഒരു പാകിസ്താന്‍ താരത്തിന്റെ വില പ്രവചിച്ചതിനെ തുടര്‍ന്ന് ഒരാള്‍ ട്രോളിനു ഇരയാവുന്നത്. നേരത്തേ ഒരു പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകും രൂക്ഷമായ പരിഹാസങ്ങളേറ്റു വാങ്ങിയിരുന്നു. പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡി ലേലത്തിലുണ്ടായിരുന്നെങ്കില്‍ 220 കോടി രൂപ ലഭിക്കുമെന്നായിരുന്നു പ്രവചനം. ഇതോടെ പാക് മാധ്യമപ്രവര്‍ത്തകന്‍ ട്രോളുകൡ മുങ്ങുകയും ചെയ്തു.

7

ബാബര്‍ ആസമിനു ലഭിച്ചേക്കാവുന്ന വിലയെക്കുറിച്ച് ഷുഐബ് അക്തറിന്റെ പ്രവചനത്തെക്കുറിച്ച് വന്ന ഒരു പ്രതികരണം ഇങ്ങനെയായിരുന്നു- ഞങ്ങള്‍ ഇതിനെ പകല്‍ക്കിനാവെന്നാണ് വിളിക്കുന്നത്.
ഇതെന്ത് തമാശയാണ്? ഷുഐബ് അക്തര്‍ ഭായ് ഇത്രയും അബദ്ധങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

8

20 കോടി രൂപ! ഈ പാകിസ്താനികള്‍ എല്ലാ തവണയും തലച്ചോറിനു പുറത്തുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നതെന്നായിരുന്നു ഒരു പരിഹാസം.
എന്തു തമാശയാണിത്. ഇതു ടെസ്റ്റ് ക്രിക്കറ്റല്ല. ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന തുടങ്ങിയ ഇതിഹാസങ്ങള്‍ ഒരു തവണ വില്‍ക്കപ്പെടാതെ പോയിട്ടുണ്ടെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ഐപിഎല്‍ ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ചേ്ക്കും. പക്ഷെ പാക് ബാറ്റര്‍മാര്‍ക്കു കിട്ടില്ലെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Story first published: Wednesday, March 30, 2022, 18:13 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+