Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: വോണിനു കീഴില്‍ റോയല്‍സില്‍ തുടക്കം, പിന്നീട് ഇതിഹാസമായി മാറി! ഒരാള്‍ ഇപ്പോള്‍ സിഎസ്കെയില്‍

ലോകത്തോടു വിട പറഞ്ഞ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ ഐപിഎല്ലിലും തന്റെ മികവ് തെളിയിച്ച താരമായിരുന്നു. പ്രഥമ ഐപിഎല്‍ കിരീടം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ നായകനും കൂടിയായിരുന്നു അദ്ദേഹം. 2008ലെ കന്നി സീസണില്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ് എല്ലാ കണക്കുകൂട്ടലുകളും പ്രവചനങ്ങളും തെറ്റിച്ചാണ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയത്. ഫൈനലില്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ റോയല്‍സ് വീഴ്ത്തുകയായിരുന്നു.

1

കടലാസില്‍ ഏറ്റവും ദുര്‍ബലരായ ടീമായിരുന്നു റോയല്‍സ്. പക്ഷെ യുവതാരങ്ങളെ മുന്നില്‍ നിര്‍ത്തി പോരാടിയ വോണ്‍ ലോകത്തെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. റോയല്‍സില്‍ അദ്ദേഹത്തിനു കീഴില്‍ കളിക്കുകയും പിന്നീട് ടൂര്‍ണമെന്റിലെ ഇതിഹാ താരങ്ങളുടെ പദവിയിലേക്കുയരുകയും ചെയ്ത ചില കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിലുണ്ടായിരുന്നുവെന്നത് പലരും അറിയാനിടയില്ലാത്ത കാര്യമാണ്. വിരാട് കോലിക്കു കീഴില്‍ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ജഡ്ഡു. ഇതാണ് അദ്ദേഹത്തെ പ്രഥമ ഐപിഎല്ലില്‍ റോയല്‍സിലെത്തിച്ചത്.
രണ്ടു സീസണുകളിലാണ് അദ്ദേഹം റോയല്‍സിനൊപ്പമുണ്ടായിരുന്നത്.

3

ആദ്യ സീസണില്‍ തന്നെ 14 വിക്കറ്റുകളുമായി വോണിനെപ്പോലും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ജഡ്ഡു കാഴ്ചവച്ചത്. അദ്ദേഹത്തിനു റോക്ക്‌സ്റ്റാറെന്ന വിളിപ്പേര് നല്‍കിയതും വോണ്‍ തന്നെയായിരുന്നു. റോയല്‍സില്‍ അദ്ദേഹത്തിന്റെ പിന്തുണയാണ് ജഡ്ഡുവിനെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത്.
പിന്നീട് ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമെല്ലാം തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ജഡേജ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന നിലയിലേക്കു വളരുകയുമായിരുന്നു. വരാനിരിക്കുന്ന സീസണിലും അദ്ദേഹം സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ താരപദവിയിലേക്കുയര്‍ന്നത് ഷെയ്ന്‍ വോണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. 2007ലെ പ്രഥമ ടി20 ലോകകപ്പിലൂടെയാണ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ 2008ലെ ഐപിഎല്ലിലാണ് യൂസൂഫിന്റെ പ്രഹരശേഷി ലോകമറിയുന്നത്. ആദ്യത്തെ മൂന്നു സീസണുകളിലും അദ്ദേഹം റോയല്‍സിന്റെ ഭാഗമായിരുന്നു. അപകടകാരിയായ ഓള്‍റൗണ്ടറായി യൂസുഫ് മാറിയത് റോയല്‍സില്‍ വച്ചാണ്.

5

റോയല്‍സ് ചാംപ്യന്‍മാരായ കന്നി സീസണില്‍ 435 റണ്‍സെടുത്ത അദ്ദേഹം എട്ടു വിക്കറ്റുകളും നേടി. 180 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും യൂസുഫിനുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായതും അദ്ദേഹമാണ്. റോയല്‍സിനൊപ്പമുള്ള മികച്ച പ്രകടനം യൂസുഫിനെ ദേശീയ ടീമിലേക്കു മടങ്ങിവരാന്‍ സഹായിക്കുകയും ചെയ്തു.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷെയ്ന്‍ വാട്‌സനാണ് നാട്ടുകാരന്‍ കൂടിയായ ഷെയ്ന്‍ വോണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിക്കുകയും പിന്നീട് ടൂര്‍ണമെന്റിലെ ഇതിഹാസങ്ങളിലൊരാളായി വിരമിക്കുകയും ചെയ്ത മറ്റൊരു താരം. 2002ലായിരുന്നു ഓസീസ് ടീമിനായി വാട്‌സന്റെ അരങ്ങേറ്റം. പക്ഷെ ഒരുപാട് മികച്ച താരങ്ങള്‍ ഓസീസ് ടീമിലുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനു സ്ഥാനമുറപ്പിക്കാനായില്ല.

7

എന്നാല്‍ റോയല്‍സില്‍ വോണിനു കീഴില്‍ കരിയറിലെ നിര്‍ണായക ബ്രേക്ക്ത്രൂ നേടാന്‍ വോണിനു സാധിച്ചു. പ്രഥമ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 472 റണ്‍സ് വാട്‌സന്‍ നേടിയിരുന്നു. ടീമിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
റോയല്‍സ് വിട്ട ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കും വേണ്ടിയം വാട്‌സന്‍ കളിച്ചു. 2020ല്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച ശേഷമാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Saturday, March 5, 2022, 15:44 [IST]
Other articles published on Mar 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+