For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ട്രോഫി ലക്ഷ്യമെങ്കില്‍ ആര്‍സിബി വിടണം! ഇവിടെ തുടര്‍ന്നാല്‍ പ്രതീക്ഷിക്കേണ്ട- ഇവര്‍ ഉദാഹരണം

അഞ്ചു താരങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്

ഐപിഎല്ലില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ചുരുക്കം ഫ്രാഞ്ചൈസികളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇതുവരെ നടന്ന മുഴുവന്‍ സീസണുകളിലും ടൂര്‍ണമെന്റിന്റെ ഭാഗമായെങ്കിലും ഒരിക്കല്‍പ്പോലും കിരീടം അവരെ തേടിയെത്തിയിട്ടില്ല. 2009, 11, 16 തുടങ്ങി മൂന്നു തവണ ആര്‍സിബി കൈയെത്തുംദൂരത്ത് എത്തിയിരുന്നു. പക്ഷെ ഫൈനലില്‍ കാലിടറുകയായിരുന്നു.

എന്നാല്‍ ആര്‍സിബി വിട്ട ശേഷം ഐപിഎല്‍ കിരീടമേറ്റു വാങ്ങാന്‍ സാധിച്ച ചില പ്രമുഖ താരങ്ങളുണ്ട്. ആര്‍സിബിയില്‍ തന്നെ തുടരുകയായിരുന്നെങ്കില്‍ ഈ നേട്ടത്തിന് അവര്‍ അവകാശികളാവില്ലായിരുന്നു. ആര്‍സിബിയില്‍ നിന്നും മാറിയ ശേഷം ട്രോഫി സ്വന്തമാക്കിയ ചില പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ക്വിന്റണ്‍ ഡികോക്ക് (മുംബൈ)

ക്വിന്റണ്‍ ഡികോക്ക് (മുംബൈ)

ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് ഒരു സീസണില്‍ മാത്രമേ ആര്‍സിബിക്കൊപ്പമുണ്ടായിരുന്നുള്ളൂ. 2018ലായിരുന്നു ഇത്. സീസണിനു ശേഷം അദ്ദേഹത്തെ ആര്‍സിബി മുംബൈ ഇന്ത്യന്‍സിനു വില്‍ക്കുകയും ചെയ്തു. മുംബൈയിലേക്കു മാറിയതോടെ ഡികോക്കിന്റെ ഭാഗ്യം തെളിയുകയും ചെയ്തു.
മുംബൈയിലെത്തിയ ശേഷം ഇതിനകം രണ്ടു ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട് (2019, 20). നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം മുംബൈയുടെ സ്ഥിരം ഓപ്പണര്‍ കൂടിയാണ് ഡികോക്ക്.

 ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ പ്രഥമ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്കു നയിച്ചിരുന്നു. 2015ല്‍ രാജസ്ഥാന്‍ വിട്ട ശേഷം അദ്ദേഹം ആര്‍സിബി ടീമിന്റെ ഭാഗമായി. 2016ല്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ വാട്‌സന്‍ നിര്‍ണായക പങ്കുവഹിച്ചു. 17ലെ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയുടെ കിരീടവിജയത്തില്‍ വാട്‌സന് നിര്‍ണായക റോളുണ്ടായിരുന്നു. ഫൈനലില്‍ താരം മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിനു ശേഷം വാട്‌സന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

 യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ ഇതതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഒരിക്കല്‍ ആര്‍സിബിയുടെ താരമായിരുന്നു. പല ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും കളിച്ച യുവി 2014ലായിരുന്നു ആര്‍സിബിയിലെത്തുന്നത്. ഒരേയൊരു സീസണില്‍ മാത്രമേ പക്ഷെ അദ്ദേഹത്തിനു കളിക്കാനായുള്ളൂ. തൊട്ടടുത്ത സീസണില്‍ യുവിയെ ആര്‍സിബി കൈവിട്ടു.
2015ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലും 16ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലുമായിരുന്നു അദ്ദേഹം. 16ല്‍ എസ്ആര്‍എച്ചിനൊപ്പം കിരീടനേട്ടത്തില്‍ യുവി പങ്കാളിയായി. 2019ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം വീണ്ടുമൊരു കിരീടം കൂടി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സീസണിനു ശേഷം മുംബൈ ഒഴിവാക്കിയതോടെ യുവി വിരമിക്കുകയായിരുന്നു.

 മനീഷ് പാണ്ഡെ (എസ്ആര്‍എച്ച്)

മനീഷ് പാണ്ഡെ (എസ്ആര്‍എച്ച്)

ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനു വേണ്ടിയാണ് കളിക്കുന്നത്. 2009ലായിരുന്നു പാണ്ഡെ ആര്‍സിബിയിലെത്തുന്നത്. ഈ സീസണില്‍ സെഞ്ച്വറിയടിച്ച അദ്ദേഹം ഐപിഎല്ലിലെ ആദ്യത്തെ ഇന്ത്യന്‍ സെഞ്ചുറിയന്‍ ആയി മാറുകയും ചെയ്തു. ഈ സീസണില്‍ ആര്‍സിബി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. 2010ലെ സീസണിനു ശേഷം പാണ്ഡെയെ ആര്‍സിബി ഒഴിവാക്കി.
അടുത്ത മൂന്ന സീസണ്‍ മുന്‍ ടീം പൂനെ വാരിയേഴ്‌സിനായി കളിച്ച പാണ്ഡെ 2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തി. ഈ സീസണില്‍ ആദ്യ കിരീടവും താരം നേടി. പഞ്ചാബിനെതിരായ ഫൈനലില്‍ 94 റണ്‍സോടെ പാണ്ഡെ വിജയശില്‍പ്പിയാവുകയും ചെയ്തിരുന്നു.

 ജാക്വിസ് കാലിസ്

ജാക്വിസ് കാലിസ്

വാട്‌സന്‍, യുവരാജ് എന്നിവരെപ്പോലെ ഇക്കൂട്ടത്തില്‍ വിരമിച്ച മറ്റൊരു താരമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ്. 2008ല്‍ പ്രഥമ സീസണില്‍ ആര്‍സിബി ടീമിനൊപ്പം കാലിസുണ്ടായിരുന്നു. 2010 വരെ അദ്ദേഹം ടീമിനൊപ്പം തുടര്‍ന്നു. 2009ല്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ കാലിസിന്റെ സംഭാവന ശ്രദ്ധേയമായിരുന്നു. 2010ലെ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹം 2011ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിലേക്കു ചേക്കേറി.
കെകെആറിനൊപ്പം ഉജ്ജ്വല പ്രകടനം നടത്തിയ അദ്ദേഹത്തിനു രണ്ടു കിരീടവിജയങ്ങളില്‍ പങ്കാളിയാവാനും കഴിഞ്ഞു. 2012, 14 സീസണുകളില്‍ ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇത്. 2014ലെ സീസണിനു ശേഷം വിരമിച്ച കാലിസ് ിന്നീട് ടീമിന്റെ മുഖ്യ കോച്ചായും പ്രവര്‍ത്തിച്ചിരുന്നു.

Story first published: Monday, May 31, 2021, 17:53 [IST]
Other articles published on May 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+