Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഐപിഎല്‍ യുഎഇയില്‍ തന്നെ? ഫൈനല്‍ നവംബറില്‍- ഫിക്‌സ്ചര്‍ ആഗസ്റ്റിലെന്ന് സൂചന

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ ഇന്ത്യന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നേരത്തേ പുറത്തുവന്ന സൂചനകള്‍ പോലെ തന്നെ യുഎഇയില്‍ ആയിരിക്കും ഇത്തവണത്തെ ടൂര്‍ണമെന്റെന്നാണ് വിവരം. സപ്തംബര്‍ 26ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഫൈനല്‍ നവംബര്‍ ആറിനായിരിക്കും. വിശദമായ ഫിക്‌സ്ചര്‍ ആഗസ്റ്റ് ആദ്യവാരം പുറത്തു വിടുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

1

ഇന്ത്യയില്‍ സാഹചര്യങ്ങള്‍ ഒട്ടും തന്നെ അനുകൂലമല്ലാത്തതിനാല്‍ ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടതും യുഎഇയ്ക്കായിരുന്നു. ടൂര്‍ണമെന്റിനു വേദിയാവാന്‍ നേരത്തേ സന്നദ്ധത അറിയിച്ച രാജ്യങ്ങളിനൊന്ന് കൂടിയാണ് അവര്‍.
ഐപിഎല്ലിനു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ ദുബായില്‍ പരിശീലന ക്യാംപില്‍ പങ്കെടുക്കുമെന്നാണ് വിവരം. അഞ്ചാഴ്ച നീളുന്നതായിരിക്കും പരിശീലന ക്യാംപ്. ഇത് കഴിയുന്നതിനു പിന്നാലെ ഐപിഎല്‍ ആരംഭിക്കുകയും ചെയ്യും. ക്യാംപ് അവസാനിച്ച ശേഷം താരങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരും. തുടര്‍ന്നായിരിക്കും ഫ്രാഞ്ചൈസികള്‍ ടൂര്‍ണമന്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്.

ഇതാദ്യമായല്ല ഐപിഎല്‍ യുഎഇയില്‍ നടക്കാന്‍ പോവുന്നത്. നേരത്തേ 2014ലെ ടൂര്‍ണമന്റിലെ പകുതി മല്‍സരങ്ങള്‍ യുഎഇയില്‍ നടന്നിരുന്നു. രാജ്യത്തു പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനെ തുടര്‍ന്നായിരുന്നു ഇത്. അന്നു ഷാര്‍ജ, അബുദാബി, ദുബായ് എന്നീവിടങ്ങളിലായിരുന്നു മല്‍സരങ്ങള്‍.

അതേസമയം, ഐപിഎല്ലിനെ വരവേല്‍ക്കാന്‍ യുഎഇ തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപും ഇവിടെ നടത്താന്‍ യുഎഇ തയ്യാറെടുക്കുകയാണ്. ഐപിഎല്ലിനു വേണ്ടി വിക്കറ്റ് ഫ്രഷാക്കി വയ്ക്കുന്നതിന് ഇവിടെ ഇപ്പോള്‍ മല്‍സരങ്ങളും നടത്തുന്നില്ലെന്നു ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയുടെ ക്രിക്കറ്റ് ഇവന്റ് മേധാവി സല്‍മാന്‍ ഹനീഫ് വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിന് സൗകര്യമൊരുക്കുകയെന്നത് ഒരു പ്രശ്‌നമേയല്ല. കാരണം ഇവിടെ ഞങ്ങള്‍ നിരവധി മള്‍ട്ടി ടീം ടൂര്‍ണമെന്റുകള്‍ നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയായിരുന്നു ഐപിഎല്‍ നടക്കാനിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Friday, July 17, 2020, 20:21 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+