Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഒരോവറില്‍ കൂടുതല്‍ റണ്‍സടിച്ച ക്യാപ്റ്റന്‍മാര്‍- വീരുവും കോലിയും ഒപ്പത്തിനൊപ്പം!

ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ കൂടി ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. മാര്‍ച്ച് 26നു നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌ലും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയാണ് ഈ പോരാട്ടത്തിനു വേദിയാവുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയായിരിക്കും ഈ മല്‍സരം.

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഒരുപിടി മികച്ച ബാറ്റര്‍മാരെ നായകസ്ഥാനത്തു നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ നായകരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. റണ്‍വേട്ടക്കാരായ അഞ്ചു നായകന്‍മാര്‍ ആരൊക്കെയാണെന്നറിയാം.

1

ഒരു ബൗളര്‍ക്കെതിരേ ഒരോവറില്‍ കൂടുതല്‍ റണ്ണെടുത്ത ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. രണ്ടു പേരും ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളാണന്നതാണ് ശ്രദ്ധേയം. ഒരാള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ നായകനായ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) മുന്‍ ക്യാപ്റ്റനായ വീരേന്ദര്‍ സെവാഗാണ്. ഇരുവരും ഒരോവറില്‍ 30 റണ്‍സ് വീതമെടുത്താണ് തലപ്പത്തു നില്‍ക്കുന്നത്.

2

2008ലെ പ്രഥമ സീസണില്‍ ഡല്‍ഹിക്കായി കളിക്കവെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഒാള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സിനെതിരേയായിരുന്നു സെവാഗിന്റ റണ്‍മഴ. അന്നു മൂന്നു വീതം സിക്‌സറും ബൗണ്ടറികളും അദ്ദേഹം ഒരോവറില്‍ വാരിക്കൂട്ടി. 4,6,4,6,4,6 എന്നിങ്ങനെയായിരുന്നു ഓരോ ബോളില്‍ നിന്നുമുള്ള റണ്‍സ്.
അതേസമയം, 2016ലെ ടൂര്‍ണമെന്റില്‍ ഗുജറാത്ത് ലയണ്‍സ് ബൗളറായിരുന്ന ഷിവില്‍ കൗശിക്കിനെതിരേയാണ് കോലി ഇത്രയും റണ്ണെടുത്തത്. നാലു സിക്‌സറും ഒരു ബൗണ്ടറിയും ഒരു ഡബിളുമടക്കമായിരുന്നു ഇത്. 6,4,6,6,6,2 എന്നിങ്ങനെയായിരുന്നു ഓരോ ബോളില്‍ നിന്നും നേടിയ റണ്‍സ്.

3

സെവാഗും കോലിയും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ നായകനും ഇന്ത്യന്‍ യുവതാരവുമായ ശ്രേയസ് അയ്യരാണ്. 2018ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ പേസറായിട്ടുള്ള ശിവം മാവിയായിരുന്നു ബൗളര്‍. താരത്തിന്റെ ഓവറില്‍ ഡിസി നായകന്‍ 28 റണ്‍സ് അടിച്ചെടുത്തു.
മാവിയെറിഞ്ഞ ഡിസിയുടെ ഇന്നിങ്‌സിലെ അവസാനത്തെ ഓവറിലായിരുന്നു ശ്രേയസിന്റെ സംഹാരതാണ്ഡവം. ആദ്യ രണ്ടു ബോളിലും സിക്‌സറടിച്ച ശ്രേയസ് നാലാമത്തെയും ആറാമത്തെയും ബോളിലും സിക്‌സര്‍ നേടി. അഞ്ചാമത്തെ ബോളില്‍ ബൗണ്ടറിയും കണ്ടെത്തി. ഡിസി ജയിച്ച മല്‍സരത്തില്‍ 40 ബോളില്‍ നിന്നും 10 സിക്‌സറും മൂന്നു ബൗണ്ടറിയുമടക്കം 93 റണ്‍സുമായി ശ്രേയസ് പുറത്താവാതെ നിന്നു.

4

ശ്രേസയ് കഴിഞ്ഞാല്‍ നാലാംസ്ഥാനത്ത് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. 2017ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ മക്ലെനഗനെതിരേ 27 റണ്‍സാണ് മാക്‌സ്വെല്‍ നേടിയത്. മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയും ഒരു സിംഗിളുമടക്കമായിരുന്നു ഇത്.

5

മാക്‌സ്വെല്ലിനു പിറകില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ മുന്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ എന്നിവരാണുള്ളത്. ഇരുവരും 26 റണ്‍സ് വീതമാണ് ഒരോവറില്‍ സ്‌കോര്‍ ചെയ്തത്.
2013ല്‍ പഞ്ചാബ് കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ഹസ്സിക്കെതിരേയായിരുന്നു രോഹിത് ആഞ്ഞടിച്ചത്. ഇന്നിങ്‌സിലെ അവസാനത്തെ ഓവറിലാണ് മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കം ഹിറ്റ്മാന്‍ 26 റണ്‍സ് നേടിയത്.

6

എന്നാല്‍ 2020ലെ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ സൗത്താഫ്രിക്കന്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നിനെതിരേയായിരുന്നു രാഹുല്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളും പായിച്ച് ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്.

Story first published: Thursday, March 10, 2022, 18:03 [IST]
Other articles published on Mar 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+